For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാധാരണക്കാരന്‍ സ്വപ്‌നം കണ്ടാലും സിനിമ നിര്‍മ്മിക്കാം, മണ്ണിന്റെ മണമുള്ള കഥയുമായി ഇളം വെയില്‍!!

  |

  വാണിജ്യ ലോകത്ത് സിനിമയും വലിയൊരു ബിസിനസായി രൂപം മാറിയിരിക്കുകയാണ്. വ്യവസായം എന്നതിലുപരി അതിനൊരു മൂല്യം ഉണ്ടെന്ന് തെളിയിക്കുന്ന നിരവധി സിനിമകളും നിര്‍മ്മിക്കപ്പെടുന്നുണ്ട്. പണക്കൊതി മാത്രമല്ല സിനിമയെന്നും അതൊരു സ്വപ്‌നമാണെന്ന് പറഞ്ഞ് ഇന്നും സിനിമയെ സ്‌നേഹിക്കുന്ന ഒരു നാടുണ്ട്. സിനിമയെ കുറിച്ച് കാര്യമായ അറിവോ പഠിപ്പോ ഇല്ലാത്ത ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മുന്‍പ് ജനകീയമായൊരു സിനിമ നിര്‍മ്മിച്ച് ഞെട്ടിച്ചിരുന്നു. സ്വപ്‌ന സാക്ഷത്കാരത്തിന് ഒരു ഗ്രാമം ഒന്നിച്ച് നിന്നപ്പോള്‍ അത് കേരളക്കരയില്‍ മറ്റൊരു ചരിത്രത്തിന് വഴിയൊരുക്കുകയായിരുന്നു.

  വെങ്കിലോട് ഉദായകലാ സമിതിയും കണ്ണൂർ ടാക്കീസും ചേര്‍ന്നായിരുന്നു
  സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളുമായി ഒരു ചിത്രം നിര്‍മ്മിച്ച് ശ്രദ്ധേയമാക്കിയത്. 2013 ലായിരുന്നു നന്മകള്‍ പൂക്കുന്ന നാട് എന്ന പേരില്‍ കൂട്ടായ്മയിലൂടെ ആദ്യത്തെ സിനിമ പുറത്തെത്തിക്കുന്നത്. ഉദയകലാ സമിതിയുടെ കീഴിലല്ലെങ്കിലും അതേ കൂട്ടുകെട്ടില്‍ തന്നെ മറ്റൊരു ചിത്രം കൂടി നിര്‍മ്മിച്ചിരുന്നു. ഇളം വെയില്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ പൂര്‍ണമായും നമ്മുടെ ചിന്തകളെ ഉണര്‍ത്തി, മണ്ണില്‍ ജീവിക്കുന്നതിന്റെ പ്രധാന്യം ചൂണ്ടി കാണിച്ചാണ് ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ ചുറ്റുവട്ടത്ത് കണ്ടെത്തിയ ചില സംഭവങ്ങളെ അതിന്റെ യഥാര്‍ത്ഥ ഭംഗി നിലനിര്‍ത്തി കൊണ്ട് ഒരു കൊച്ചു സിനിമയുടെ രൂപത്തിലാക്കി 2015 ഇൽ റീലീസ് ചെയ്ത ഇളംവെയിൽ യൂട്യൂബിൽ എത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ഷിജു ബാലഗോപാലൻ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിൽ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

  ജനകീയ സിനിമ

  ജനകീയ സിനിമ

  ജനകീയ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിച്ച് കാണിക്കുമെങ്കിലും അത് അഭിമാനമായി മാറിയ ഒരു നാടുണ്ട്. കണ്ണൂര്‍ കോയ്യേടാണ് ആ ഗ്രാമം. അവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് 1995 ല്‍ രൂപം നല്‍കിയ ഉദയകാല സമിതി 45 ലധികം നാടകങ്ങള്‍ അരങ്ങിലെത്തിക്കുകയും അമച്വര്‍ നാടകരംഗത്ത് അറിയപ്പെടുന്ന ട്രൂപ്പുമായിരുന്നു. അവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ടാക്കീസിനൊപ്പം ഒത്തുചേര്‍ന്നാണ് ആദ്യ ജനകീയ സിനിമ നിര്‍മ്മിച്ചത്. ടെലിവിഷന്‍ ചാനലുകളില്‍ എഡിറ്ററായും പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി നോക്കിയ ഷിജു ബാലഗോപാലനാണ് നന്മകള്‍ പൂക്കുന്ന നാട് എന്ന സിനിമ സംവിധാനം ചെയ്തത്. ഹ്രസ്യചിത്രം മാത്രം ചെയ്ത് പരിചയമുള്ള സംവിധായകന്‍ 2013 ലായിരുന്നു ആദ്യ സിനിമ സംവിധാനം ചെയ്തത്. ശേഷം രണ്ടാമത്തെ സിനിമയായി ഇളം വെയില്‍ 2015 ല്‍ പുറത്തെത്തിയെങ്കിലും ഈ വര്‍ഷം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

  സിനിമ വന്ന വഴി

  സിനിമ വന്ന വഴി

  തന്റെ സംവിധാനത്തിലെത്തിയ രണ്ട് ജനകീയ സിനിമകളെ കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെയാണ്. സിനിമയെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ 2012 ല്‍ അരമണിക്കൂര്‍ മാത്രമുള്ള സിനിമയാണ് നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി മനീഷ് ജോസഫ് തിരക്കഥയൊരുക്കി. കഥ അരമണിക്കൂറില്‍ ഒതുങ്ങില്ലെന്ന് മനസിലായതോടെ ഫീച്ചര്‍ ഫിലിം എന്ന രൂപത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉദയകാല സമിതിയുടെ നേതൃത്വത്തില്‍ ആ നാട്ടിലെ ആളുകളെ വിളിച്ച് കൂട്ടി അവര്‍ നല്‍കിയ പത്തും ഇരുപതും രൂപയുടെ സംഭാവനകളായിരുന്നു നന്മകള്‍ പൂക്കുന്ന നാടിന്റെ മുതല്‍ മുടക്ക്.

   നാട്ടുകാരുടെ സമിതി..

  നാട്ടുകാരുടെ സമിതി..

  സിനിമയോട് ആഗ്രഹമുള്ള പുതുമുഖങ്ങള്‍ മാത്രം കൂടി ചേര്‍ന്ന് ആ സിനിയെ ഒരു വിപ്ലവമാക്കി മാറ്റുകയായിരുന്നു. സാധാരണക്കാരന്‍ സ്വപ്‌നം കണ്ടാലും സിനിമ നിര്‍മ്മിക്കാമെന്ന് തെളിയിച്ച് ഒരു പരിചയമില്ലാത്തവരെ ആണ് സിനിമയുടെ പിന്നണിയിലേക്ക് തിരഞ്ഞെടുത്തതും. ഇന്ന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൂടുതല്‍ ഉണ്ടെങ്കിലും അക്കാലത്ത് അങ്ങനെയായിരുന്നില്ല. അതിനെ മറികടക്കാന്‍ സിനിമ ചെയ്യാന്‍ ഒരു സാധ്യതയുമില്ലാത്ത ആളുകള്‍ക്ക് കഴിഞ്ഞിരുന്നു. സഞ്ചരിക്കുന്ന തിയേറ്റര്‍ എന്ന ആശയം മുന്‍ നിര്‍ത്തിയായിരുന്നു ആദ്യത്തെ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. സാമ്പത്തികമായി പ്രശ്‌നങ്ങള്‍ മുന്നിലുണ്ടായിരുന്നെങ്കിലും അവയൊന്നും സിനിമയ്ക്ക് തടസമായി നിന്നിരുന്നില്ല. പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ തളരാതെ പൊരുതി വിജയിച്ച് 300 ന് അടുത്ത് പ്രദര്‍ശനങ്ങള്‍ നന്മകള്‍ പൂക്കുന്ന നാടിന് ലഭിച്ചിരുന്നു.

   രണ്ടാമത്തെ സിനിമ

  രണ്ടാമത്തെ സിനിമ

  അന്തരാഷ്ട്ര മണ്ണ് വര്‍ഷമായിരുന്ന 2015 ലാണ് ഇളം വെയില്‍ എന്ന സിനിമ നിര്‍മ്മിച്ചത്. മണ്ണിനെയും കൃഷിയെയും ഒരുപാട് സ്‌നേഹിക്കുന്ന രാഹുല്‍ എന്ന ഏഴാം ക്ലാസുകാരന്റെ കഥയുമായിട്ടാണ് ഇളം വെയിലിന്റെ തിരക്കഥ ഒരുക്കിയത്. ഒന്നര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള സിനിമ കച്ചവട സിനിമകള്‍ നടത്തുന്ന മത്സരങ്ങളുടെ ലോകത്തേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. മണ്ണിന്റെ നനവും സ്‌നേഹവുമുള്ള സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇളം വെയില്‍ ഓരോ മനുഷ്യനും മണ്ണിലേക്ക് ഇറങ്ങുന്നതിന്റെ ആവശ്യകതയായിരുന്നു ചൂണ്ടി കാണിച്ചത്. കണ്ണൂരിലെ മാലൂര്‍, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു ഇളം വെയിലിന്റെ ചിത്രീകരണം നടത്തിയത്. നാച്വറല്‍ ഫീല്‍ ചിത്രത്തിലേക്ക് കൊണ്ടു വരുന്നതിനായി അതിനനുസരിച്ചുള്ള സെറ്റായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്.സര്‍ഗം ചിറ്റാരിപ്പറമ്പ് ഫിലിംസാണ് സിനിമ അവതരിപ്പിച്ചത്.

   നമുക്ക് ചുറ്റുമുള്ള സാധ്യതകള്‍

  നമുക്ക് ചുറ്റുമുള്ള സാധ്യതകള്‍

  പല സ്‌കൂളുകളില്‍ നിന്നും ഓഡിഷന്‍ വഴിയായിരുന്നു സിനിമയിലഭിനയിക്കുന്നതിന് വേണ്ടി കുട്ടികളെ കണ്ടെത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്നും നമുക്ക് ചുറ്റുമുള്ള സാധ്യതകളിലൂടെ മാത്രം രണ്ട് സിനിമകള്‍ നിര്‍മ്മിച്ചതോടെ വലിയ പ്രചോദനമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ഷിജു ബാലഗോപാലൻ പറയുന്നത്. ഇപ്പോള്‍ ഞങ്ങളെ മുന്നോട്ട് നയിക്കുന്നതും ആ സിനിമകള്‍ നല്‍കിയ ധൈര്യമാണ്. അടുത്തതായി വലിയ കാന്‍വാസിലൊരുക്കുന്ന കൊമേഷ്യല്‍ മൂവിയാണ് ഷിജു സംവിധാനം ചെയ്യുന്നത്. സിനിമ സ്വപ്‌നം കാണുന്നവര്‍ക്ക് ഷിജുവിനെ പോലെയും കോയ്യേട് ഗ്രാമത്തിലുള്ളവരെയും മാതൃകയാക്കാവുന്നതാണ്...

  English summary
  Shiju Balagopalan's popular movie Ilam Veyil released in youtube
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X