»   » പൃഥ്വിയുടെ അമ്മ വേഷം ചെയ്യില്ല എന്ന് ശോഭന പറഞ്ഞു; മണിയന്‍ പിള്ളരാജു ആ രഹസ്യം വെളിപ്പെടുത്തി

പൃഥ്വിയുടെ അമ്മ വേഷം ചെയ്യില്ല എന്ന് ശോഭന പറഞ്ഞു; മണിയന്‍ പിള്ളരാജു ആ രഹസ്യം വെളിപ്പെടുത്തി

Posted By: Rohini
Subscribe to Filmibeat Malayalam

പാവാട എന്ന ചിത്രം കണ്ടവര്‍ക്കൊക്കെ ആശ ശരത്തിന്റെ കഥാപാത്രത്തെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. സിസിലി എന്ന കഥാപാത്രത്തെ അത്ര അടക്കത്തോടെയാണ് ആശ ശരത്ത് കൈകാര്യം ചെയ്തത്. ഈ കഥാപാത്രത്തിലൂടെ ആശയെ തേടി പുരസ്‌കാരങ്ങളെത്തുമെന്നും പലരും പറഞ്ഞു.

also read: പാവാടയുടെ അവസാന സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

നടനെന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും അഭിനന്ദനങ്ങളറയിക്കാന്‍ മണിയന്‍പിള്ള രാജുവിനും നിലയ്ക്കാതെ കോളുകളാണ്. ആശ ശരത്തിനെ കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറയുമ്പോള്‍, ആശയോട് പോലും പറയാത്ത ആ രഹസ്യം മണിയന്‍പിള്ള രാജു വെളിപ്പെടുത്തി.

കടപ്പാട്: മനോരമ ന്യൂസ്

പൃഥ്വിയുടെ അമ്മ വേഷം ചെയ്യില്ല എന്ന് ശോഭന പറഞ്ഞു; മണിയന്‍ പിള്ളരാജു ആ രഹസ്യം വെളിപ്പെടുത്തി

സിസിലിയാകാന്‍ ആദ്യം ക്ഷണിച്ചത് ശോഭനയെ ആയിരുന്നുവെന്നും എന്നാല്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാരണങ്ങള്‍ പറഞ്ഞ് അവര്‍ പിന്മാറുകയായിരുന്നുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

പൃഥ്വിയുടെ അമ്മ വേഷം ചെയ്യില്ല എന്ന് ശോഭന പറഞ്ഞു; മണിയന്‍ പിള്ളരാജു ആ രഹസ്യം വെളിപ്പെടുത്തി

പാവാടയുടെ രണ്ടാം പകുതിയില്‍ വരുന്ന ശക്തമായ കഥാപാത്രമാണ് സിസിലി. നായകനായ പൃഥ്വിരാജിന്റെ അമ്മ. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ നിര്‍മാതാവ് മണിയന്‍ പിള്ള രാജുവും സംവിധായകന്‍ മാര്‍ത്താണ്ഡനും തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രനും ഒരേ സ്വരത്തില്‍ പറഞ്ഞു, ഈ വേഷത്തിന് ശോഭന മതി.

പൃഥ്വിയുടെ അമ്മ വേഷം ചെയ്യില്ല എന്ന് ശോഭന പറഞ്ഞു; മണിയന്‍ പിള്ളരാജു ആ രഹസ്യം വെളിപ്പെടുത്തി

അത് പ്രകാരം ശോഭനയുമായി അടുത്ത പരിചയമുള്ള മണിയന്‍പിള്ള രാജു തിരക്കഥാകൃത്തിനെയും സംവിധായകനെയും കൂട്ടി ശോഭനയെ കാണാന്‍ ചെന്നൈയിലെത്തി. കഥ വായിച്ചു നോക്കി ശോഭന ഗംഭീരം എന്ന് പറഞ്ഞപ്പോള്‍ പ്രതീക്ഷയായി.

പൃഥ്വിയുടെ അമ്മ വേഷം ചെയ്യില്ല എന്ന് ശോഭന പറഞ്ഞു; മണിയന്‍ പിള്ളരാജു ആ രഹസ്യം വെളിപ്പെടുത്തി

എന്നാല്‍ ശോഭന പല കാരണങ്ങളും പറഞ്ഞ് ചിത്രത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചു. ചില നൃത്തപരിപാടികളുണ്ടെന്നും അതിനാല്‍ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ബുദ്ധിമുട്ടാണെന്നും ശോഭന പറഞ്ഞു.

പൃഥ്വിയുടെ അമ്മ വേഷം ചെയ്യില്ല എന്ന് ശോഭന പറഞ്ഞു; മണിയന്‍ പിള്ളരാജു ആ രഹസ്യം വെളിപ്പെടുത്തി

അതാണോ പ്രശ്‌നമെന്ന് കരുതി മണിയന്‍ പിള്ള രാജു പറഞ്ഞു, 'അത് സാരമില്ല, ശോഭന കേരളത്തിലേക്ക് വരണ്ടേതില്ല. ശോഭനയുടെ രംഗങ്ങള്‍ ചെന്നൈയില്‍ സെറ്റിട്ട് ചിത്രീകരിക്കാം'

പൃഥ്വിയുടെ അമ്മ വേഷം ചെയ്യില്ല എന്ന് ശോഭന പറഞ്ഞു; മണിയന്‍ പിള്ളരാജു ആ രഹസ്യം വെളിപ്പെടുത്തി

അത് കേട്ടപ്പോഴാണ് ശോഭന തന്റെ യഥാര്‍ത്ഥ പ്രശ്‌നം പറഞ്ഞതത്രെ. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവനടന്മാരുടെ അമ്മ വേഷം ചെയ്യാന്‍ താത്പര്യമില്ല. ജ്യേഷ്ടസഹോദരിയൊക്കെ ആകാം. പക്ഷെ അമ്മ വേഷം ചെയ്താല്‍ അത് ഡാന്‍സ് പ്രൊഫഷനെ ബാധിക്കും എന്നായിരുന്നത്രെ ശോഭനയുടെ മറുപടി

പൃഥ്വിയുടെ അമ്മ വേഷം ചെയ്യില്ല എന്ന് ശോഭന പറഞ്ഞു; മണിയന്‍ പിള്ളരാജു ആ രഹസ്യം വെളിപ്പെടുത്തി

പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വൃദ്ധനായില്ലേ എന്ന് തുടങ്ങിയ പലകാരണങ്ങള്‍ പറഞ്ഞു നോക്കിയെങ്കിലും ശോഭന തയ്യാറായില്ല. നിരാശ മറച്ചുവച്ച് മൂവരും സൗഹൃദത്തോടെ ശോഭനയോട് യാത്ര പറഞ്ഞു.

പൃഥ്വിയുടെ അമ്മ വേഷം ചെയ്യില്ല എന്ന് ശോഭന പറഞ്ഞു; മണിയന്‍ പിള്ളരാജു ആ രഹസ്യം വെളിപ്പെടുത്തി

മടങ്ങുന്ന വഴിയാണ് ആശ ശരത്തിനെ കുറിച്ച് പറഞ്ഞത്. ശോഭനയെ പോലെ ആശയും നര്‍ത്തകിയായതിനാല്‍ ശോഭനയെ സമീപിച്ചകാര്യമോ, അവര്‍ പറഞ്ഞ മറുപടിയോ ആശ ശരത്തിനോട് പറഞ്ഞില്ല. നായകന്റെ അമ്മയാണെന്നും ഫോണിലൂടെ പറഞ്ഞില്ല. വളരെ പ്രാഥാന്യമുള്ള അമ്മ വേഷമാണെന്ന് മാത്രം പറഞ്ഞു. അങ്ങനെയാണ് ആശ ശരത്ത് ചിത്രത്തിലെത്തുന്നത്- മണിയന്‍ പിള്ള രാജു പറഞ്ഞു

English summary
Paavada, the recently released super hit movie was initially offered to Shobana, the veteran actress. Shockingly, Shobana rejected the offer because of the lead actor of the movie, Prithviraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam