»   » ശോഭനയും ഉര്‍വശിയുമാണ് എന്റെ പ്രചോദനം; നിവിനെ ചതിച്ച ജൂലി കാഞ്ഞാണി പറയുന്നു

ശോഭനയും ഉര്‍വശിയുമാണ് എന്റെ പ്രചോദനം; നിവിനെ ചതിച്ച ജൂലി കാഞ്ഞാണി പറയുന്നു

Written By:
Subscribe to Filmibeat Malayalam

ജൂലി കാഞ്ഞാണി, ഓം ശാന്തി ഓശാന എന്ന ചിത്രം കണ്ടവരാരും ആ പേര് മറന്നു കാണില്ല. ഒരു അമേരിക്കക്കാരന്‍ ചെറുക്കന്‍ വന്നപ്പോള്‍ ഗിരിയെ (നിവിന്‍ പോളി) പറ്റിച്ചു കടന്നു കളഞ്ഞ ജൂലി കാഞ്ഞാണി!!

ജൂലി കാഞ്ഞാണിയായി പ്രേക്ഷകര്‍ പരിചയപ്പെട്ട പൂജിത മേനോന്‍ അടുത്ത ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. വെള്ളക്കടുവ എന്ന ചിത്രത്തില്‍. അഭിനയിത്തില്‍ ശോഭനയും ഉര്‍വശിയുമാണ് തന്റെ പ്രചോദനം എന്ന് പൂജിത പറയുന്നു.

ശോഭനയും ഉര്‍വശിയുമാണ് എന്റെ പ്രചോദനം; നിവിനെ ചതിച്ച ജൂലി കാഞ്ഞാണി പറയുന്നു

നി കൊ ഞാ ച എന്ന ചിത്രത്തിലൂടെയാണ് പൂജിത സിനിമാലോകത്തേക്ക് കടക്കുന്നത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ ജൂലി കാഞ്ഞാണി എന്ന വേഷം ശ്രദ്ധിക്കപ്പെട്ടു.

ശോഭനയും ഉര്‍വശിയുമാണ് എന്റെ പ്രചോദനം; നിവിനെ ചതിച്ച ജൂലി കാഞ്ഞാണി പറയുന്നു

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പൂജിത വീണ്ടും വരുന്നു. വെള്ളക്കടുവ എന്ന ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്

ശോഭനയും ഉര്‍വശിയുമാണ് എന്റെ പ്രചോദനം; നിവിനെ ചതിച്ച ജൂലി കാഞ്ഞാണി പറയുന്നു

കഥാപാത്രം തിരഞ്ഞെടുക്കുമ്പോള്‍ അധികം രംഗങ്ങളുണ്ടോ എന്ന് നോക്കാറില്ല. മറിച്ച് ജനങ്ങള്‍ പെട്ടന്ന് തിരിച്ചറിയുന്ന വേഷമാണോ എന്ന് മാത്രമേ ശ്രദ്ധിക്കാറുള്ളൂ എന്ന് പൂജിത പറയുന്നു

ശോഭനയും ഉര്‍വശിയുമാണ് എന്റെ പ്രചോദനം; നിവിനെ ചതിച്ച ജൂലി കാഞ്ഞാണി പറയുന്നു

അഭിനയത്തില്‍ ആരാണ് പ്രചോദനം എന്ന് ചോദിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ പൂജിത പറഞ്ഞു, ശോഭനയും ഉര്‍വശിയും. അവര്‍ അവതരിപ്പിച്ച ഓരോ കഥാപാത്രവും ഒന്നിനൊന്ന് വ്യത്യസ്തവും രസകരവുമാണെന്ന് പൂജിത പറയുന്നു.

ശോഭനയും ഉര്‍വശിയുമാണ് എന്റെ പ്രചോദനം; നിവിനെ ചതിച്ച ജൂലി കാഞ്ഞാണി പറയുന്നു

ഇപ്പോഴുള്ളവരില്‍ ഏറ്റവും ഇഷ്ടം മംമ്ത മോഹന്‍ദാസിനെ ആണ്. വളരെ സാധാരണമായിട്ടാണ് മംമ്ത അഭിനയിക്കുന്നത്. ഏതൊരാള്‍ക്കും ബന്ധിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രം- പൂജിത പറഞ്ഞു.

English summary
Actress Poojitha Menon was noticed in the Malayalam film industry for her roles of Ann Mathews in Nee Ko Njaa Cha and Julie Kaanjani in Ohm Shanthi Oshaana. Her latest venture Swarnakaduva has her playing the character of Biju Menon's wife.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam