»   » സിനിമയിലെ പോലെയാണ് അച്ഛനും അമ്മയും ജീവിതത്തിലും പെരുമാറുന്നത്! പ്രമുഖ താരപുത്രന്റെ വെളിപ്പെടുത്തല്‍!

സിനിമയിലെ പോലെയാണ് അച്ഛനും അമ്മയും ജീവിതത്തിലും പെരുമാറുന്നത്! പ്രമുഖ താരപുത്രന്റെ വെളിപ്പെടുത്തല്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തിലെ താരപുത്രന്മാരെല്ലാം നായകന്മാരായി അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. അവരില്‍ നിന്നും ശ്രാവണ്‍ മുകേഷിനെ വ്യത്യസ്തനാക്കുന്ന കാര്യങ്ങളുണ്ട്. സിനിമ കുടുംബത്തില്‍ നിന്നുമാണ് ശ്രാവണ്‍ മുകേഷ് സിനിമയിലേക്കെത്തിയത്. അച്ഛനും അമ്മയും സിനിമാ താരങ്ങളാണ് എന്ന പ്രത്യേകതയാണ് ശ്രാവണിനെ കുറച്ച് കൂടി ശ്രദ്ധിക്കാനുള്ള കാരണം.

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകി മഞ്ജു വാര്യരായിരുന്നു! കണ്ടുപിടിച്ചത് സോഷ്യല്‍ മീഡിയ

ബേസില്‍ ജോസഫിന് ഇന്ന് വിവാഹം! കല്യാണ ദിവസം മമ്മുട്ടിയും ടൊവിനോയും കൊടുത്തത് കിടിലന്‍ സമ്മാനം!!

നടന്‍ മുകേഷിന്റെയും നടി സരിതയും മകനാണ് ശ്രാവണ്‍. കല്യാണം എന്ന സിനിമയിലൂടെ നായകനായി സിനിമയിലെക്കെത്താനുള്ള ഒരുക്കത്തിലാണ് താരപുത്രന്‍. അതിനിടെ അച്ഛന്റെയും അമ്മയുടെയും അഭിനയത്തെ കുറിച്ച് ശ്രാവണ്‍ പറയുന്നതിങ്ങനെയാണ്. അടുത്തിടെ ഗ്രഹലക്ഷ്മിയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് ശ്രാവണും സരിതയും സിനിമയെ കുറിച്ചും മറ്റു കാര്യങ്ങള്‍ തുറന്ന് സംസാരിച്ചത്.

ശ്രാവണിന്റെ സിനിമ

ശ്രാവണ്‍ മുകേഷ് നായകനായി അഭിനയിക്കുന്ന സിനിമയാണ് 'കല്യാണം'. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ മാസം കഴിഞ്ഞിരുന്നു.

മകനെ കുറിച്ചോര്‍ക്കുമ്പോള്‍ പേടിയാണ്


തനിക്ക് മകന്റെ കാര്യമോര്‍ക്കുമ്പോള്‍ പേടിയാണെന്നാണ് സരിത പറയുന്നത്. അതിനാല്‍ അവന്റെ പുറകെ താന്‍ പോവാറുണ്ടെന്നും നടി പറയുന്നു. എന്നാല്‍ മകന് ഒരു ടെന്‍ഷന്‍ ഇല്ലെന്നും നൂറ് സിനിമയില്‍ അഭിനയിച്ച പോലയാണ് അവന്‍ നടക്കുന്നതെന്നും സരിത പറയുന്നു.

സരിതയും മുകേഷും

നടന്‍ മുകേഷും നടി സരിതയും 1988 ലായിരുന്നു വിവാഹിതരായത്. ശേഷം 2011 ല്‍ ആ ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു. എന്നാല്‍ മകന്റെ കാര്യത്തിന് ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

അച്ഛനും അമ്മയും

അച്ഛനെയും അമ്മയെ കുറിച്ചും ശ്രാവണിന് ഒരുപാട പറയാനുണ്ട്. ഇരുവരും അവരുടെ സിനിമകളിലെ പോലെ തന്നെയാണ് ജീവിതത്തിലും എന്നാണ് ശ്രാവണ്‍ പറയുന്നത്.

അമ്മ ഇമോഷണലാണ്


സരിത പല സിനിമകളിലും ഇമോഷണല്‍ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മുകേഷ് കൂടുതലും കോമഡി കഥാപാത്രങ്ങളുമായിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലും അതേ സ്ഥിതി തന്നെയാണെന്നാണ് ശ്രാവണ്‍ പറയുന്നത്.

പഠനം പൂര്‍ത്തിയാക്കണം

സരിതയ്ക്ക് മക്കള്‍ പഠനം പൂര്‍ത്തിയാക്കണം എന്നിട്ട് സ്വയം കാലില്‍ തന്നെ നില്‍ക്കണമെന്ന് പിടിവാശിയുണ്ടായിരുന്നു. അക്കാര്യം മക്കള്‍ക്കുമറിയാമെന്ന് സരിത പറയുന്നു.

അമ്മയെ സ്‌നേഹിക്കുന്നു..

സരിതയായിരുന്നു മക്കളെ സ്‌കൂളില്‍ പഠിക്കുന്നത് മുതലുള്ള കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. മാത്രമല്ല അമ്മ ഏറെ സ്‌നേഹം തന്നിട്ടാണ് തന്നെ വളര്‍ത്തിയതെന്നും അതിനാല്‍ അമ്മയെ മറ്റ് എന്തിനേക്കാളും അന്ധമായി തന്നെ വിശ്വിസിക്കുകയാണെന്നും ശ്രാവണ്‍ പറയുന്നു.

English summary
Shravan Mukesh about his family

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam