»   » പ്രണവുമായി അടുത്ത സൗഹൃദം, കല്യാണിയേയും അറിയാം, ഇവരോടൊപ്പം തുടങ്ങുന്നത് ഭാഗ്യമെന്ന് ശ്രാവണ്‍!

പ്രണവുമായി അടുത്ത സൗഹൃദം, കല്യാണിയേയും അറിയാം, ഇവരോടൊപ്പം തുടങ്ങുന്നത് ഭാഗ്യമെന്ന് ശ്രാവണ്‍!

Written By:
Subscribe to Filmibeat Malayalam

താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയമാണിത്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദി മികച്ച പ്രതികരണവുമായി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രണവ് അരങ്ങേറുന്നതിന് മുന്‍പാണ് അച്ഛന്റെ സുഹൃത്തിന്റെ മകളും അടുത്ത സുഹൃത്തുമായ കല്യാണി പ്രിയദര്‍ശന്‍ തുടക്കം കുറിച്ചത്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി തുടക്കം കുറിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!


സംയുക്ത വര്‍മ്മയും ബിജു മേനോനും ഗുരുവായൂരപ്പനെ കാണാനെത്തി, ഒപ്പം വിശാലും!


ദുല്‍ഖറുണ്ട്, മഞ്ജുവുണ്ട്, ഫഹദുണ്ട്, നാഫ അവാര്‍ഡ് സ്വന്തമാക്കിയവര്‍ ആരൊക്കെയാ? കാണൂ!


പ്രണവ് മോഹന്‍ലാലിന് പിന്നാലെ സ്വന്തം സിനിമയുമായി മറ്റൊരു താരപുത്രനും അരങ്ങേറ്റം കുറിക്കുന്നുണ്ട്. മുകേഷിനും സരിതയ്ക്കും പിന്നാലെ ശ്രാവണ്‍ മുകേഷും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്യാണം എന്ന ചിത്രത്തിലൂടെയാണ് ഈ താരപുത്രന്‍ തുടക്കം കുറിക്കുന്നത്. ചിത്രത്തിലെ ടീസറും ഗാനങ്ങളും പോസ്റ്ററുമൊക്കെ ഇതിനോടകം തന്നെ വൈറലായിരുന്നു. ആദ്യ സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് ശ്രാവണ്‍ മുകേഷ് പറഞ്ഞതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.


ശ്രാവണ്‍ മുകേഷിന്റെ അരങ്ങേറ്റം

മെഡിക്കല്‍ പഠനം കഴിഞ്ഞതിന് ശേഷമാണ് ശ്രാവണ്‍ മുകേഷ് സിനിമയില്‍ അരങ്ങേറുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെ അരങ്ങേറുന്ന ശ്രാവണിന്റെ ആദ്യ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അച്ചനും എത്തുന്നുണ്ട്. നായികയുടെ അച്ഛനായാണ് മുകേഷ് അഭിനയിക്കുന്നത്.


അച്ഛനൊപ്പം അഭിനയിച്ചപ്പോള്‍

നായികയുടെ അച്ഛനൊപ്പമുള്ള കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോഴാണ് ശരിക്കും പെട്ടുപോയത്. ലൊക്കേഷനില്‍ അച്ഛനും മകനും ഇല്ലെന്ന് സംവിധായകന്‍ നിര്‍ദേശിച്ചിരുന്നു.


ആക്ഷന്‍ പറയുമ്പോള്‍

സഹദേവന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ പറയുമ്പോള്‍ അങ്കിളെന്ന് വിളിക്കേണ്ടതിന് പകരം അച്ഛനെന്നാണ് വിളിച്ചത്. മുകേഷുമായിട്ടുള്ള കോമ്പിനേഷന്‍ സീനിലാണ് ശരിക്കും പെട്ടുപോയത്.


അച്ഛന്‍ ചെവിക്ക് പിടിക്കുമെന്ന അവസ്ഥ

ശ്രീനിവാസന്‍ അങ്കിളിനോടൊപ്പം അഭിനയിച്ച് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും അച്ഛനൊപ്പം അഭിനയിക്കുമ്പോള്‍ മുട്ടിടിക്കുമായിരുന്നു. അച്ഛന്‍ ചെവിക്ക് കിഴുക്കുമെന്ന ഘട്ടം വന്നപ്പോഴാണ് അഭിനയിച്ച് തുടങ്ങിയത്.


വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം

കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് ശ്രാവണ്‍ മുകേഷ് ജനിച്ചത്. അപ്പൂപ്പനും അമ്മൂമ്മയും അച്ഛനും അമ്മയുമെല്ലാം കലാരംഗത്തുള്ളവരായതിനാല്‍ത്തന്നെ ശ്രാവണും സിനിമയില്‍ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മുകേഷും സരിതയും ആ തീരുമാനത്തിന് സമ്മതം നല്‍കിയത്.


നന്നായി ഹോംവര്‍ക്ക് ചെയ്തു

കോമഡിയും പ്രണയവുമെല്ലാം ഇടകലര്‍ന്ന ചിത്രമാണ് കല്യാണം. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി താന്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും ശ്രാവണ്‍ പറയുന്നു.


അമ്മ പറഞ്ഞത്

കണ്ണാടിക്ക് മുന്നില്‍ അഭിനയിച്ച് സ്വയം വിലയിരുത്താനായിരുന്നു അമ്മ നിര്‍ദേശിച്ചത്. ഇമോഷണല്‍ സീനുകള്‍ക്ക് വേണ്ടി അമ്മ അഭിനയിച്ച ചിത്രങ്ങള്‍ ഇരുന്ന് കണ്ടു. കാതോട് കാതോരമാണ് ഏറെ ഇഷ്ടപ്പെട്ടത്.


അച്ഛന്റെ നിര്‍ദേശം

കോമഡിയും റൊമാന്റിക് സീനുകളും പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടിയാണ് അച്ഛന്റെ സിനിമകള്‍ ഇരുന്ന് കണ്ടത്. ഗോഡ് ഫാദര്‍ നിരവധി തവണ കണ്ടിരുന്നു.അച്ഛനെയും മകനേയും അനുകരിക്കരുത്. ഒ മാധവന്റെ പാരമ്പര്യം നിന്നിലൂടെ അറിയപ്പെടാനാണ് തനിക്കിഷ്ടമെന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്നും ശ്രാവണ്‍ വ്യക്തമാക്കുന്നു.


പ്രണവിനെ അറിയാം

മോഹന്‍ലാലിന്റെ മകനായ പ്രണവിനെ നേരത്തെ തന്നെ അറിയാം ഞങ്ങള്‍ സുഹൃത്തുക്കളാണ്. പ്രണവിനോടൊപ്പം ഒരുമിച്ച് തുടക്കമിടുന്നതില്‍ സന്തോഷമുണ്ട്.


കല്യാണിയും സുഹൃത്താണ്

ദുല്‍ഖര്‍ സല്‍മാനെയും വിനീതേട്ടനെയും ധ്യാനിനെയുമൊക്കെ അറിയാം. കല്യാണി പ്രിയദര്‍ശന്‍ അടുത്ത സുഹൃത്താണ്. പ്രണവിനും കല്യാണിക്കുമൊപ്പം തന്നെ സിനിമയില്‍ അരങ്ങേറാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രാവണ്‍ വ്യക്തമാക്കി.


English summary
Shravan Mukesh is talking about Pranav Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam