»   » കശ്മീരില്‍ കൊണ്ടു പോയി പ്രണയം പറഞ്ഞു; മുംബൈക്കാരനുമായുള്ള പ്രണയത്തെ കുറിച്ച് ശ്രുതി

കശ്മീരില്‍ കൊണ്ടു പോയി പ്രണയം പറഞ്ഞു; മുംബൈക്കാരനുമായുള്ള പ്രണയത്തെ കുറിച്ച് ശ്രുതി

Posted By: Rohini
Subscribe to Filmibeat Malayalam

ഭാവനയുടെ വിവാഹ നിശ്ചയ ദിവസം തന്നെയാണ് മലയാളത്തിലെ മറ്റൊരു പ്രമുഖ നായികയും തന്റെ വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ശ്രുതി മേനോന്റെയും പ്രണയ വിവാഹമാണ്.

ആ സംഭവത്തില്‍ എന്റെ അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു; ശ്രുതി മേനോന്‍ പറയുന്നു

മുംബൈ ബേയ്‌സ്ഡ് ബിസിനസുകാരനായ ഷാഹില്‍ ടിംപാടിയയാണ് ശ്രുതിയുടെ വരുംകാല കണവന്‍. മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു.

അതെ മൂന്ന് വര്‍ഷം..

അതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അടുത്തിടെ കശ്മീരില്‍ പോയപ്പോഴാണ് ഷാഹില്‍ പ്രപ്പോസല്‍ ചെയ്തത്. ആ പ്രണയം പറയാന്‍ കശ്മീരിനോളം മനോഹരമായ മറ്റൊരു സ്ഥലമില്ലെന്നും, ആ നിമിഷം താന്‍ വളരെ ഏറെ സന്തോഷവതിയായിരുന്നു എന്നും ശ്രുതി പറയുന്നു.

വിവാഹത്തെ കുറിച്ച്

വിവാഹം ഒരു ചടങ്ങ് മാത്രമാണ്.. രണ്ട് കുടുംബങ്ങള്‍ തമ്മില്‍ സന്തോഷത്തോടെ ആഘോഷമാക്കുന്ന ചടങ്ങ്. ഇനിയുള്ള ജീവിതം ഈ ജോഡികള്‍ ഒരുമിച്ചാണ് എന്നുള്ള പ്രഖ്യാപനമാണത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള മാനസികവും വൈകാരികവും ശാരീരകവുമായ ബന്ധമാണ് വിവാഹത്തിന് ആവശ്യം..

ചെറിയ ചങ്ങായിരിക്കും

തങ്ങളുടെ വിവാഹം വളരെ ചെറിയൊരു ചടങ്ങായിരിയ്ക്കും എന്നും ശ്രുിത പറഞ്ഞു. അടുത്ത ബന്ധുക്കളെയും സുത്തുക്കളെയും മാത്രമേ ക്ഷണിയ്ക്കുന്നൂള്ളൂ. വിവാഹം ഈ വര്‍ഷം ഉണ്ടാവില്ല. രണ്ട് പേര്‍ക്കും ചിലതൊക്കെ ചെയ്തു തീര്‍ക്കാനുണ്ട്. അടുത്ത വര്‍ഷം വിവാഹം നടത്താനാണ് തീരുമാനം

വിവാഹ ശേഷം അഭിനയിക്കുമോ?

എന്റെ ജോലിയെ പിന്തുണയ്ക്കുന്ന നല്ലൊരു ഭാവി വരനെയാണ് എനിക്ക് ലഭിച്ചിരിയ്ക്കുന്നത്. ഞാന്‍ അഭിനയം നിര്‍ത്തുന്നുണ്ടെങ്കില്‍, അത് എന്റെ താത്പര്യത്തോടെ മാത്രമായിരിയ്ക്കുമെന്നും വിവാഹം ഒരു കാരണമാകില്ല എന്നും ശ്രുതി പറഞ്ഞു.

English summary
If two people connect on an intellectual, emotional and physical level, that’s all you need: Shruti Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam