»   » ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് സിദ്ധാര്‍ത്ഥ്, എന്നിട്ടോ?

ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് സിദ്ധാര്‍ത്ഥ്, എന്നിട്ടോ?

Written By:
Subscribe to Filmibeat Malayalam

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലൂടെ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് മലയാള സിനിമയില്‍ അരങ്ങേറുകയാണ്. രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്ത ദിവസം പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Manju warrier: മഞ്ജു വാര്യര്‍ ഇനി ആര്‍ക്കൊപ്പം? കരിയറില്‍ കാത്തിരിക്കുന്നത് വന്‍വെല്ലുവിളികള്‍?ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ദിലീപിന്റെ ലുക്ക് തരംഗമായിരുന്നു. ദിലീപിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. ഒതേനന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ആദ്യമായി ഒരു മലയാള സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് താരം ഇപ്പോള്‍. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.


Yodha: ചിത്രീകരണം തുടങ്ങി 3ാം ദിവസം പുറത്താക്കി, മോഹന്‍ലാലിന്‍റെ നായികയുടെ വെളിപ്പെടുത്തല്‍!


നേരത്തെ അവസരം ലഭിച്ചിരുന്നു

തമിഴിലും തെലുങ്കിലുമായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ സിദ്ധാര്‍ത്ഥിനെത്തേടി മലയാള സിനിമാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗായകന്‍ തുടങ്ങിയ നിലകളില്‍ താരം മികവ് തെളിയിച്ചിരുന്നു. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവവുമായാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തിയത്. മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ് സിദ്ധാര്‍ത്ഥ്. ഭാഷാഭേമില്ലാതെ നല്ല സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന താരത്തിന്റെ പുതിയ നീക്കത്തില്‍ ആരാധകരും സന്തോഷത്തിലാണ്.


ഉസ്താദ് ഹോട്ടലിലെ വേഷം

മണിരത്‌നത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് സിദ്ധാര്‍ത്ഥ്. ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സിലൂടെയാണ് സിദ്ധാര്‍ത്ഥ് അഭിനയത്തിലേക്ക് ചുവട് മാറിയത്. സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച താരത്തിനെ ഉസ്താദ് ഹോട്ടലില്‍ അഭിനയിപ്പിക്കുന്നതിന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്ന് താരം തന്നെയാണ് വ്യക്തമാക്കിയത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം കൂടിയായിരുന്നു ഇത്.


സമയം കിട്ടിയില്ല

മറ്റ് സിനിമകളുമായി ബന്ധപ്പെട്ട് ആകെ തിരക്കിലായിരിക്കുന്ന സമയമായിരുന്നതിനാല്‍ തനിക്ക് ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറയുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്ന് കൂടിയാണ് ഉസ്താദ് ഹോട്ടല്‍. തിലകന്‍, നിത്യാ മേനോന്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. 16 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.


ദിലീപിനൊപ്പം തുടക്കമിടുന്നു

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിനൊപ്പമാണ് സിദ്ധാര്‍ത്ഥ് തുടക്കം കുറിക്കുന്നത്. തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് താരം എത്തുന്നത്. സിദ്ധാര്‍ത്ഥിന്‍രെ വരവ് തടയുന്നതിന് വേണ്ടി ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മലയാളത്തിലെ ആദ്യ സിനിമ പൂര്‍ത്തിയാക്കിയാണ് താരം മടങ്ങിയത്. അത്തരത്തിലുള്ള ഒരു നീക്കവും വിലപ്പോയില്ലന്ന് ആരാധകര്‍ തന്നെയാണ് വ്യക്തമാക്കിയത്.


സ്വന്തമായി ഡബ്ബ് ചെയ്യുന്നു

മലയാള സിനിമയ്ക്ക് വേണ്ടി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനും സിദ്ധാര്‍ത്ഥ് തയ്യാറായിരുന്നു. ഡബ്ബിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് അദ്ദേഹം കുറിച്ച വരികള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. എല്ലാം പഠിച്ചാണ് പരീക്ഷയെഴുതിയത്. ഇനി പ്രേക്ഷകരാണ് വിധിയെഴുതേണ്ടതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തിലെ ദിലീപിന്റെ ലുക്ക് മാത്രമല്ല സിദ്ധാര്‍ത്ഥിന്‍രെ ലുക്കും വൈറലായിരുന്നു.


ടീസര്‍ ഓണ്‍ ദി വേ

കമ്മാരസംഭവത്തിന്‍രെ ടീസര്‍ ബുധനാഴ്ച പുറത്തുവിടുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ക്ക് തന്നെ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന്‍രെ ടീസറിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഈ വിവരും പുറത്തുവന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിട്ടുണ്ട്.


English summary
Sidharth about Kammarasambavam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X