twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ പല അവസരങ്ങളും ദിവ്യ ഉണ്ണി തട്ടിയെടുത്തു: കാവേരി

    By Aswini
    |

    അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലുദിച്ച കാവേരി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ കൊച്ചു സുന്ദരിയായി. പിന്നീട് സ്‌കൂള്‍ അവധിക്കാലത്ത് വേമ്പനാട്, മറുപുറം, സദയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായി തുടങ്ങി. മമ്മൂട്ടി നായകനായ ഉദ്യാന പാലകന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

    മലയാള സിനിമയില്‍ ഒരു പക്ഷെ ആര്‍ക്കും ലഭിയ്ക്കാത്ത മികച്ചൊരു തുടക്കമായിരുന്നു കാവേരിയ്ക്ക്. സെവന്‍ ആട്‌സ് എന്ന വലിയ ബാനര്‍, ലോഹിതദാസിന്റെ തിരക്കഥ, ദേശീയപുരസ്‌കാര ജേതാവായ ഹരികുമാറിന്റെ സംവിധാനം, വേണുവിന്റെ ഛായാഗ്രഹണം, സര്‍വ്വോപരി മമ്മൂട്ടി നായകനാകുന്ന ചിത്രം. പടം മികച്ച അഭിപ്രായം തേടി വിജയകരമായി തീര്‍ന്നു. കാവേരിയുടെ അഭിനയ മികവിനെയും പുതിയ നായികെയും കുറിച്ച് വാര്‍ത്തകള്‍ വരാത്ത സിനിമാ മാഗസിനുകള്‍ അന്നുണ്ടായിരുന്നില്ല.

    എന്നാല്‍ പിന്നീട് കാവേരി സഹനടിമാരിലേക്ക് തള്ളപ്പെട്ടു. കാവേരി ആരെങ്കിലും ഒതുക്കിയതാണോ? മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ താനെങ്ങനെ അവഗണിയ്ക്കപ്പെട്ടു എന്നതിനെ കുറിച്ച് കാവേരി മനസ്സുതുറന്നു സംസാരിച്ചു.

    ഉദ്യാനപാലകന്‍ കഴിഞ്ഞ ശേഷം

    ഉദ്യാനപാലകന്‍ കഴിഞ്ഞ ശേഷം

    ഉദ്യാനപാലകന്‍ കഴിഞ്ഞ ശേഷം രാജസേനന്‍ സാര്‍ വളിച്ചു. ഒരു ഗംഭീര കഥ പറഞ്ഞു. കഥ കേട്ട് ഞാനും അമ്മയും കരഞ്ഞു. സിനിമയുടെ പേര് കഥാനായകന്‍. നായകന്‍ ജയറാമേട്ടന്‍. ചിത്രം ചെയ്യാമെന്നേറ്റ് അഡ്വാന്‍സ് തുക വാങ്ങി.

    നായിക ദിവ്യ ഉണ്ണി!

    നായിക ദിവ്യ ഉണ്ണി!

    പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വെള്ളിനക്ഷത്രത്തില്‍ ഒരു ഫോട്ടോ വന്നു. ഫോട്ടോയില്‍ ജയറാമേട്ടനൊപ്പം ദിവ്യാ ഉണ്ണി. വാര്‍ത്തയില്‍ കഥാനായകനില്‍ നായിക ദിവ്യ ഉണ്ണി!

    എന്താണ് സംഭവിച്ചത്?

    എന്താണ് സംഭവിച്ചത്?

    എന്താണ് സംഭവിച്ചതെന്നറിയാന്‍ അണിയറപ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ അവരെല്ലാം കൈ മലര്‍ത്തുകയായിരുന്നു. കുറേ കരഞ്ഞു.

    അതിന് ശേഷം വര്‍ണ്ണപ്പകിട്ട്

    അതിന് ശേഷം വര്‍ണ്ണപ്പകിട്ട്

    അതിന് ശേഷം വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തിന്റെ കഥ കേട്ടു. അതിനും അഡ്വാന്‍സ് തുക നല്‍കി. പക്ഷെ ഷൂട്ട് തുടങ്ങിയപ്പോള്‍ അതിലും നായിക ദിവ്യ ഉണ്ണി.

    പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍

    പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍

    പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലെയും അവസരം. പക്ഷെ ഇത്തവണ അഡ്വാന്‍സ് വാങ്ങുന്നതിന് മുമ്പേ അറിഞ്ഞു, ആ വേഷം ചെയ്യുന്നത് കാവ്യ മാധവനാണെന്ന്.

    ജയരാജ് സാറിന്റെ ഒരു സിനിമ

    ജയരാജ് സാറിന്റെ ഒരു സിനിമ

    പിന്നീട് ജയരാജ് സാറിന്റെ ഒരു സിനിമ. ആ വേഷവും അന്നത്തെ നായികാനടി കൊണ്ടുപോയി. പിന്നെ ഇതൊരു തുടര്‍ക്കഥയായപ്പോള്‍ കിട്ടിയ വേഷങ്ങളിലേക്ക് എനിക്ക് ഒതുങ്ങേണ്ടിവന്നു.

    പ്രതീക്ഷിച്ചതൊന്നും എനിക്ക് നേടാന്‍ കഴിഞ്ഞില്ല

    പ്രതീക്ഷിച്ചതൊന്നും എനിക്ക് നേടാന്‍ കഴിഞ്ഞില്ല

    എനിക്ക് പ്രതീക്ഷിച്ചത് ഒന്നും നേടാന്‍ കഴിയാതെ വന്നപ്പോള്‍ മറ്റു പലര്‍ക്കും പ്രതീക്ഷിക്കാത്തത് കിട്ടി. ആരാണ് നടിയെ ഒതുക്കിയതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കാവേരിക്കുണ്ടായിരുന്നില്ല.

    ആരാണ് പറ്റിച്ചത്

    ആരാണ് പറ്റിച്ചത്

    അന്നത്തെ നായികമാര്‍ക്കെല്ലാം പി ആര്‍ ഒ വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നു. എനിക്ക് അതില്ലായിരുന്നു. സിനിമയില്‍ എനിക്ക് ഗോഡ്ഫാദര്‍മാരുമില്ല. കൃത്യമായി ഗൈഡ് ചെയ്യാന്‍ ആളില്ലാത്തതുകാരണം മോശം സിനിമകളില്‍വരെ എനിക്ക് അഭിനയിക്കേണ്ടിവന്നു. പി ആര്‍ ഒ വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നവര്‍ സംവിധായകനെ സോപ്പിട്ട് എന്റെ വേഷങ്ങള്‍ തട്ടിയെടുത്തു.

    എനിക്കാരോടും പരാതിയില്ല

    എനിക്കാരോടും പരാതിയില്ല

    സിനിമയിലെ കള്ളത്തരങ്ങളും കാപട്യങ്ങളും അറിയാത്തതു കാരണം ഞാന്‍ സഹനടിയിലേക്ക് ടൈപ്പ് ചെയ്യപ്പെട്ടു. എങ്കിലും എനിക്ക് ആരോടും പരാതിയില്ല. എന്റെ തലയില്‍ ചവിട്ടിയിട്ടാണെങ്കിലും അവര്‍ രക്ഷപ്പെടട്ടെ എന്നു മാത്രമേ ചിന്തിച്ചിട്ടുള്ളൂ- കാവേരി സമാധാനിച്ചു

    English summary
    Some one snatched my opportunity says Kaveri
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X