»   » വളിപ്പ് പടം, നാദിര്‍ഷയുടെ സിനിമയില്‍ നിന്ന് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു

വളിപ്പ് പടം, നാദിര്‍ഷയുടെ സിനിമയില്‍ നിന്ന് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു

Posted By:
Subscribe to Filmibeat Malayalam

നാദിര്‍ഷയുടെ ആദ്യ സംവിധാന സംരംഭമായ അമര്‍ അക്ബര്‍ അന്തോണി മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ വേറിട്ട മറ്റൊരു കഥാപാത്രം.

എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പലരും പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് സംവിധായകന്‍ നാദിര്‍ഷ. മനോരമ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാദിര്‍ഷയുടെ സിനിമയില്‍ നിന്ന് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു

നാദിര്‍ഷയ്ക്ക് സിനിമ സംവിധാനം ചെയ്യാനൊന്നും അറിയില്ല. അറിയായിരുന്നെങ്കില്‍ എപ്പോഴേ ചെയ്‌തേനേ എന്നായിരുന്നു ചിലരുടെ ആക്ഷേപം

നാദിര്‍ഷയുടെ സിനിമയില്‍ നിന്ന് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു

ദിലീപ് അഭിനയിക്കുന്നില്ല എന്ന് അറിയുമ്പോള്‍ തന്നെ മനസ്സിലായിക്കൂടെ ഇതൊരു വളിപ്പ് സിനിമയായിരിക്കുമെന്ന് എന്നൊക്കെ പറഞ്ഞാണത്രെ പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്

നാദിര്‍ഷയുടെ സിനിമയില്‍ നിന്ന് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു

ഇതില്‍ എനിക്ക് ചെയ്യാന്‍ പറ്റിയ ഹീറോയിസം ഒന്നുമില്ലെങ്കിലും ഇതൊരു നല്ല സിനിമയാകും. സൂപ്പര്‍ ഹിറ്റാകും എന്നായിരുന്നു പൃഥ്വിയുടെ മറുപടി

നാദിര്‍ഷയുടെ സിനിമയില്‍ നിന്ന് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു

ഇങ്ങനെ ഒരു നല്ല സിനിമയുടെ ഭാഗമാകാന്‍ പറ്റുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ എന്നും പൃഥ്വി പറഞ്ഞത്രെ.

നാദിര്‍ഷയുടെ സിനിമയില്‍ നിന്ന് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു

ഇത്രയും വര്‍ഷത്തെ അഭിനയ പരിയം കൊണ്ട് പൃഥ്വി നേടിയെടുത്ത ആ ജഡ്ജ്‌മെന്റ് കൃത്യമാകുകയും ചെയ്തു.

നാദിര്‍ഷയുടെ സിനിമയില്‍ നിന്ന് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു

ദിലീപിനെ നായകനാക്കി ചിത്രം ചെയ്തിരുന്നെങ്കില്‍ അത് ദിലീപ് സിനിമയാകുമായിരുന്നു എന്നും നാദിര്‍ഷ പറയുന്നു

നാദിര്‍ഷയുടെ സിനിമയില്‍ നിന്ന് പൃഥ്വിയെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു

സിനിമ കണ്ടിട്ടുണ്ട് നന്നായിട്ടുണ്ടെന്ന് ദിലീപും പറഞ്ഞത്രെ. നീ കഴിവുള്ള ഒരു സംവിധായകനാണെന്ന് ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ പറ്റിയെന്നാണത്രെ ദിലീപ് പറഞ്ഞത്.

English summary
Some one tried to deter Prithviraj from Amar Akbar Anthony says Nadirsha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam