»   » പ്രമുഖ സംവിധായകന്‍ പുലിമുരുകനില്‍ നിന്ന് ലാലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, എന്നിട്ടും ചെയ്തു!

പ്രമുഖ സംവിധായകന്‍ പുലിമുരുകനില്‍ നിന്ന് ലാലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, എന്നിട്ടും ചെയ്തു!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ഇന്ന് പുലിമുരുകന്‍. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിച്ചത്. ഉദയ്കൃഷ്ണയാണ് മോഹന്‍ലാലിന് വേണ്ടി മുരുകന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.

ഹാട്രിക് വിജയം, മകന്‍ സിനിമയിലേക്ക്, അമ്മ സുഖം പ്രാപിച്ചു; ലാലിന്റെ ഭാഗ്യം തെളിയാന്‍ കാരണം?


പുലിയുമായുള്ള സംഘട്ടനം രംഗങ്ങളും, 150 ദിവസം കാടിനുള്ളിലെ ചിത്രീകരണവുമൊക്കെ ഏറെ പ്രയാസമായിരുന്നു. പരിക്ക് പറ്റിയ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പിന്മാറി. സിനിമ ഉപേക്ഷിച്ചു എന്ന് വരെ വാര്‍ത്തകള്‍ വന്നു.


മോഹന്‍ലാലിനെ ചിത്രത്തില്‍ നിന്ന് പിന്മാറ്റാന്‍ പലരും ശ്രമിച്ചിരുന്നു എന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വെളിപ്പെടുത്തുകയുണ്ടായി. എന്നിട്ടും എന്തുകൊണ്ട് ലാല്‍ പുലിമുരുകന്‍ ചെയ്തു?


ചെയ്യരുത് എന്ന് ഉപദേശിച്ചവര്‍

പ്രമുഖ സംവിധായകന്‍ ഉള്‍പ്പടെ പലരും ചിത്രത്തില്‍ നിന്ന് മോഹന്‍ലാലിനെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നുവത്രെ. മോഹന്‍ലാലിനെ മാത്രമല്ല തന്നോടും ഈ ചിത്രം ചെയ്യരുത് എന്ന് ഉപദേശിച്ചവരുണ്ട് എന്ന് ഉദയ് കൃഷ്ണ പറയുന്നു. എന്തിനാണ് ഇത്രയും റിസ്‌ക്ക് എടുക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. നേരിട്ട് പറയാന്‍ ബുദ്ധിമുട്ടുള്ള ചിലര്‍ ഇടനിലക്കാരെ വിട്ടു.


മോഹന്‍ലാലിന്റെ സംശയം

സത്യമാണ്, ലാലേട്ടന് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. എഴുതിവച്ചതൊക്കെ എങ്ങിനെ ഷൂട്ട് ചെയ്യും എന്ന സംശയം മാത്രമായിരുന്നു അത്.


മോഹന്‍ലാലിന്റെ രീതി

ഒരു പ്രൊജക്ടിലേക്ക് ഇറക്കിക്കൊണ്ടുവരാന്‍ ഏറെ ബുദ്ധിമുട്ടുള്ള നടനാണ് മോഹന്‍ലാല്‍. ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടി വരും. പക്ഷെ തീരുമാനിച്ചു കഴിഞ്ഞാല്‍ അദ്ദേഹം നമ്മുടെ ഒരുപടി മുന്നില്‍ നില്‍ക്കും. പിന്നെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.


പിന്തുണ തന്ന ശക്തി

മോഹന്‍ലാലിന് പിന്തുണയുമായി ആന്റണി പെരുമ്പാവൂര്‍ ഒപ്പം നിന്നു. ടോമിച്ചന്‍ എന്ന ശക്തനായ നിര്‍മാതാവും വൈശാഖ് എന്ന മിടുക്കനായ സംവിധായകനും അടിപതറാതെ നിന്നത് കൊണ്ടാണ് പുലിമുരുകന്‍ സംഭവിച്ചത്.


മോഹന്‍ലാലിനെ എങ്ങിനെ ബോധ്യപ്പെടുത്തി

കൂടെ അഭിനയിക്കുന്നത് വന്യഗങ്ങളാണ്. അതിന്റെ കാര്യത്തിലായിരുന്നു കണ്‍ഫ്യൂഷന്‍. അതിന് വേണ്ടി വിയറ്റ്‌നാമില്‍ പോയി രണ്ടാഴ്ചത്തെ ഫൈറ്റിങ് ട്രെയിനിങ് ക്യാപ് ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പീറ്റര്‍ ഹെയിന്‍ ഞങ്ങളുടെ ക്യാപ് മതിയാക്കി. അദ്ദേഹം മോഹന്‍ലാലിന്റെ മുന്നില്‍ വന്ന് പറഞ്ഞു, 'നിങ്ങള്‍ക്ക് ട്രെയിനിങ് വേണ്ട. നിങ്ങള്‍ ലൊക്കേഷനിലേക്ക് വന്നാല്‍ മതി സര്‍' എന്ന്. അതോടെ ലാലേട്ടന് വിശ്വാസമായി.


നോ എന്ന വാക്ക് നിഘണ്ടുവിലില്ലാത്ത ലാല്‍

കടുവയുടെ മൂഡ് അനുസരിച്ച് മാത്രമേ ഷൂട്ടിങ് നടക്കുമായിരുന്നുള്ളൂ. 20 ദിവസത്തോളമെടുത്തു മൃഗങ്ങളുമായുള്ള എപ്പിസോഡ് പൂര്‍ത്തിയാക്കാന്‍. സുരക്ഷയുടെ കാര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് പരിശീലകര്‍ ആദ്യമേ പറഞ്ഞിരുന്നു. പലപ്പോഴും മൃഗം അക്രമസക്തമാകുമ്പോള്‍ മുന്നോട്ട് നയിച്ചത് മോഹന്‍ലാല്‍ എന്ന നടന്റെ സാഹസമാണ്. നോ എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല.


പടം ഉപേക്ഷിച്ചു എന്ന വാര്‍ത്ത

തുടക്കത്തില്‍ മോഹന്‍ലാല്‍ സിനിമയില്‍ നിന്ന് പിന്മാറി എന്നും പുലിമുരുകന്‍ ഉപേക്ഷിച്ചു എന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഞങ്ങള്‍ പീറ്റര്‍ ഹെയിനെ കാണാന്‍ വേണ്ടി വിയത്‌നാമില്‍ പോയി വരുമ്പോഴേക്കും ലാലേട്ടന്‍ വേറെ പ്രൊജക്ട് ഏറ്റെടുത്തു. അതേ തുടര്‍ന്ന് ഡേറ്റ് ക്ലാഷായി. അതോടെ സ്‌ക്രിപ്റ്റ് മോഹന്‍ലാല്‍ തള്ളി എന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പരുന്നു- ഉദയ്കൃഷ്ണ പറഞ്ഞു.


English summary
Someone said to Mohanlal that don't do Pulimurugan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam