»   » സിനിമയ്ക്കകത്ത് അസൂയക്കാരുണ്ട്, ഫുക്രി തകര്‍ക്കാന്‍ ശ്രമിച്ചതാരാണെന്ന് സിദ്ദിഖ് പറയുന്നു

സിനിമയ്ക്കകത്ത് അസൂയക്കാരുണ്ട്, ഫുക്രി തകര്‍ക്കാന്‍ ശ്രമിച്ചതാരാണെന്ന് സിദ്ദിഖ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ജയസൂര്യയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. പുതുമയുള്ള നര്‍മ്മരംഗങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത ചിത്രത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്ന് സംവിധായകന്‍ സിദ്ദിഖ് പറയുന്നു.

മമ്മൂക്ക അപാരമായ റിസല്‍ട്ടുണ്ടാക്കുന്ന നടനാണ്, അഭിനയിക്കുമ്പോള്‍ അങ്ങനെ തോന്നില്ല എന്ന് സിദ്ധിഖ്


ഫുക്രി മാത്രമല്ല, എല്ലാ കാലത്തും തന്റെ സിനിമകള്‍ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് സിദ്ദിഖ് പറയുന്നത്. ഇന്ന് അത്തരം ആക്രമങ്ങള്‍ക്ക് സോഷ്യല്‍മീഡിയയുടെ വലിയ പിന്തുണയുമുണ്ട്. സിനിമയെ തകര്‍ക്കാന്‍ സിനിമയ്ക്കത്തുള്ളവരും ശ്രമിക്കാറുണ്ട് എന്ന് സിദ്ദിഖ് പറയുന്നു.


സിനിമയുടെ ശത്രുക്കള്‍

എല്ലാ കാലത്തും സിനിമയ്ക്ക് ശത്രുക്കളുണ്ടാവാറുണ്ട്. പ്രത്യേകിച്ചും എന്റെ സിനിമയ്ക്ക്. അത് പക്ഷെ എന്നോടുള്ള വ്യക്തിപരമായ ശത്രുതയല്ല, എന്റെ വിജയങ്ങളോടുള്ള ശത്രുതയാണ്. എന്റെ സിനിമയുടെ കൂടെ ഇറങ്ങുന്ന സിനിമകളിലെ നായകന്മാരുടെ ആരാധകരുടെ ശത്രുതയും സിനിമയെ ബാധിയ്ക്കും. ഇവര്‍ കൂട്ടത്തോടെ ഫുക്രിയെ ആക്രമിച്ചു.


ഉയദപുരം സുല്‍ത്താനുമായുള്ള താരതമ്യം

ഫുക്രിയുടെ ട്രെയിലര്‍ ഇറങ്ങിയത് മുതല്‍ ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രവുമായുള്ള താരതമ്യപ്പെടുത്തല്‍ ഉണ്ടായിരുന്നു. ഒരു മുസ്ലീം കഥാപാത്രവും ഹിന്ദു കഥാപാത്രവും ഉണ്ട് എന്ന് ചൂണ്ടി കാണിച്ചായിരുന്നു താരതമ്യപ്പെടുത്തല്‍. സിനിമ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ, ഫുക്രി ഉദയപുരം സുല്‍ത്താന്റെ പകര്‍പ്പാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു. നിരന്തരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടു. എന്നാല്‍ ഇരു ചിത്രങ്ങളും തമ്മില്‍ യാതൊരു തര ബന്ധവുമില്ല എന്ന് കണ്ടവര്‍ക്ക് അറിയാം.


ഇന്ന് സോഷ്യല്‍മീഡിയയുടെ ശക്തി

ഗോഡ് ഫാദര്‍ എന്ന ചിത്രം കൊള്ളില്ല എന്ന തരത്തില്‍ ആ കാലത്ത് ഒരുപാട് ആക്രമങ്ങള്‍ നടന്നിരുന്നു. എറണാകുളത്ത് ഒരു തിയേറ്ററില്‍ മാത്രം ചിത്രത്തെ നിരന്തരം കൂകി തോത്പിക്കാന്‍ ശ്രമിച്ചു. ആ സിനിമയാണ് 415 ദിവസം ഓടിയത്. ഹരിഹര്‍ നഗര്‍ സിനിമയാണോ എന്ന് ചോദിച്ചവരുണ്ടായിരുന്നു. എല്ലാ കാലഘട്ടത്തിലും ഇത്തരം വിമര്‍ശനങ്ങളുണ്ടാവും. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയുടെ പിന്തുണയും കൂടെയുണ്ട്.


നല്ല വശങ്ങളുമുണ്ട്

അതേ സമയം സോഷ്യല്‍ മീഡിയയ്ക്ക് നല്ല വശങ്ങളുമുണ്ട്. ഇഷ്ടപ്പെട്ടവര്‍ തങ്ങളുടെ അഭിപ്രായം പറയുമ്പോഴാണ് നെഗറ്റീവ് കമന്റുകള്‍ ഇല്ലാതെയാകുന്നത്. ഫുക്രി കാണാതെ അഭിപ്രായം പറഞ്ഞവരാണ് തുടക്കത്തില്‍ സിനിമയെ ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചത്. സിനിമ കണ്ടവര്‍ നല്ല അഭിപ്രായം പറയാന്‍ തുടങ്ങിയതോടെ നെഗറ്റീവ് കമന്റുകള്‍ താഴ്ന്ന് താഴ്ന്ന് പോകുകയായിരുന്നു.


അസൂയക്കാര്‍ സിനിമയില്‍

സിനിമയ്ക്കകത്ത് തന്നെ ഒരുപാട് അസൂയക്കാരുണ്ട്. ഏത് സിനിമ ഇറങ്ങുമ്പോഴും അതിനെ ഏറ്റവും ആദ്യം നെഗറ്റീവായി ചിത്രീകരിയ്ക്കുന്നത് സിനിമാക്കാര്‍ തന്നെയാണ്. ആ സിനിമയുടെ നേട്ടം അവര്‍ക്ക് കിട്ടാത്തതാണ് അതിന് കാരണം. ഇതൊരു തരം മാനസിക വൈകല്യമാണ്. പ്രതീക്ഷയുള്ളൊരു സിനിമയെ തകര്‍ക്കാനാണ് ശ്രമിയ്ക്കുന്നത്. പലരെയും വിളിച്ച് സിനിമയെ കുറിച്ച് നെഗറ്റീവ് പറയും. ആ സിനിമയുടെ സംവിധാകനും നിര്‍മാതാവും ചെയ്യുന്നതിലുമധികം ഫോണ്‍ കോള്‍ ചെയ്യുന്നത് റിലീസിങ് ദിവസം ഇവരായിരിക്കും- സിദ്ദിഖ് പറഞ്ഞു.


English summary
Someone tried to degrade Fukri says Siddique

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam