twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റെ മെഴുതിരി അത്താഴങ്ങള്‍', ഈ കഥയ്ക്ക് ഇതല്ലാതെ അനുയോജ്യമായ മറ്റൊരു പേരില്ല: സൂരജ് തോമസ്

    |

    പ്രമേയത്തിലും അവതരണത്തിലും പുതുമകളുമായി എത്തിയ പരീക്ഷണ ചിത്രമായിരുന്നു പാവ, പരസ്യ ചിത്ര സംവിധായകനായ സൂരജ് തോമസ് പ്രഥമ സംവിധാന സംരഭം. തന്റെ രണ്ടാമത്തെ ചിത്രവുമായി സൂരജ് വെള്ളിയാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ പാവയില്‍ നിന്ന് വ്യത്യസ്തമായി പ്രണയത്തിന്റെ ദൃശ്യ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം പൂര്‍ണമായും പ്രണയകഥ പറയുന്ന ഒരു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.

    <strong>നിവിന്‍ അന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്! കൊച്ചുണ്ണിയുടെ ലൊക്കേഷനിലെ അപകടത്തെ കുറിച്ച് സംവിധായകന്‍ </strong>നിവിന്‍ അന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്! കൊച്ചുണ്ണിയുടെ ലൊക്കേഷനിലെ അപകടത്തെ കുറിച്ച് സംവിധായകന്‍

    അനൂപ് മേനോനും മിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രണയത്തിന്റെ മെഴുതിരി അത്താഴമായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തേക്കുറിച്ചും പ്രണയം തുളുമ്പുന്ന പേരിനേക്കുറിച്ചും സംവിധായകന്‍ സൂരജ് തോമസ് ഫിലിമി ബീറ്റിനോട് മനസ് തുറക്കുന്നു.

    എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന പേര്

    എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന പേര്

    ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ ജോലി, പ്രണയ, എന്നിവയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന പേര്. അനൂപ് മേനോന്റെ സഞ്ജയ് പോള്‍ എന്ന നായക കഥാപാത്രം ഒരു ഷെഫ് ആണ്. രുചികരമായ ഭക്ഷണ വൈവിധ്യങ്ങള്‍ക്കൊപ്പമാണ് ഈ കഥാപാത്രത്തിന്റെ മനസ്. മിയയുടെ അഞ്ജലി എന്ന നായിക ഡിസൈനര്‍ ക്യാന്‍ഡിലുകള്‍ നിര്‍മിക്കുന്ന ആളാണ്. ഡിസൈര്‍ ക്യാന്‍ഡിലുകളോടും സഞ്ജയ് ഉണ്ടാക്കുന്ന ഭക്ഷണത്തോടും അഞ്ജലിക്ക് പ്രണയമുണ്ട്. ഇവര്‍ കണ്ടുമുട്ടുകയും ഇവര്‍ക്കിടയില്‍ ഒരു ബന്ധമുണ്ടാവുകയും അത് പോകുന്ന വഴികളും, ഈ ബന്ധം എങ്ങനെ ദൃഢമാകുന്നു, അതെങ്ങനെ പ്രണയത്തിലേക്ക് എത്തുന്നു, പ്രണയത്തിനപ്പുറമുള്ള സൗഹൃദം ഇവയെല്ലാം ഇഴുകി ചേരുന്നതാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. രസകരമായ രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്.

    രണ്ടാമത്തെ ചിത്രവും അനൂപ് മേനോനൊപ്പം

    രണ്ടാമത്തെ ചിത്രവും അനൂപ് മേനോനൊപ്പം

    ബോധപൂര്‍വ്വമല്ല, യാദൃശ്ചീകമായി സംഭവിച്ച് പോയതാണ്. ആദ്യ ചിത്രത്തോടെ ഉണ്ടായ സൗഹൃദമാണ്. അത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍, എനിക്ക് അറിയില്ല. ചൂണ്ടിക്കാണിച്ച്, ഇന്നതെന്ന് പറയാന്‍ ഒരു കാരണമില്ല. ഇരുവര്‍ക്കുമിടയിലെ സമാനതകളില്‍ നിന്നുമുണ്ടായതാകാം. പാവ ചെയ്യുന്നതിനും ഒരു പതിനഞ്ച് കൊല്ലത്തിനും മുമ്പേ പരസ്യ ചിത്രങ്ങള്‍ ചെയ്ത് തുടങ്ങിയിരുന്നു. പാവയ്ക്ക് ശേഷം അനൂപേട്ടനെ(അനൂപ് മേനോന്‍) വച്ച് രണ്ടു മൂന്ന് ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യങ്ങള്‍ ചെയ്തു. അങ്ങനെയൊക്കെ ഞങ്ങള്‍ക്കിടയില്‍ ഒരു ബന്ധം ഉണ്ടായി വന്നു.

     പാവയില്‍ നിന്നും വ്യത്യസ്തമാണ് എന്റെ മെഴുതിരി അത്താഴങ്ങളുടെ പ്രമേയം. എങ്ങനെയാണ് ഇതിലേത്ത് എത്തിയത്.

    പാവയില്‍ നിന്നും വ്യത്യസ്തമാണ് എന്റെ മെഴുതിരി അത്താഴങ്ങളുടെ പ്രമേയം. എങ്ങനെയാണ് ഇതിലേത്ത് എത്തിയത്.

    പാവ ഒരു പരീക്ഷണ ചിത്രമായിരുന്നു. അതുവരെ കണ്ടിട്ടുള്ള സിനിമ അനുഭവങ്ങളില്‍ നിന്ന് മാറി സഞ്ചരിച്ച ചിത്രം. അതില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം പാവ കഴിഞ്ഞപ്പോള്‍ തന്നെ മനസില്‍ ഉണ്ടായിരുന്നു. ഒരു ലൗ സ്‌റ്റോറി ചെയ്യുക എന്ന ചിന്ത മനസില്‍ കയറിയിട്ട് കുറേ നാളായി. ലൗ സ്‌റ്റോറി എനിക്ക് താല്പര്യമുള്ള ഏരിയയാണ്. വലിയ ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാത്ത സോഫ്റ്റ് മൂഡിലുള്ള ഒരു ലൗ സ്‌റ്റോറി. അങ്ങനെ അത്തരത്തിലുള്ള സബ്ജടുകള്‍ ചിന്തിക്കുന്നതിന് ഇടയില്‍ അനൂപേട്ടനുമായി സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ ഒരു കഥ പറയുന്നത്. അത് കേട്ടപ്പോള്‍ തന്നെ അതിനകത്ത് വലിയൊരു സാധ്യത കണ്ടിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ അതിലേക്ക് എത്തുന്നത്. വളരെ രസകരമായിട്ടാണ് അനൂപേട്ടന്‍ ആ കഥ പറഞ്ഞത്.

    തിരക്കഥ തന്നെയാണ് കരുത്ത്

    തിരക്കഥ തന്നെയാണ് കരുത്ത്

    അനൂപ് മേനോന്‍ എന്ന ഷെഫ് രുചികരമായ മസാലക്കൂട്ടില്‍ ചേരുവകളെല്ലാം വേണ്ടവണ്ണം ചേര്‍ത്ത് ഒരുക്കിയ സ്‌ക്രിപ്റ്റാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍.അനൂപേട്ടന്റെ തിരക്കഥകളില്‍ ഏറ്റവും മനോഹരമായ തിരക്കഥയാണ് ഇത്. ശക്തമായ തിരക്കഥ തന്നെയാണ് ഒരു മികച്ച സിനിമയുടെ അടിത്തറ.

    ഛായ ചിത്രങ്ങള്‍ പോലുള്ള ഫ്രെയിമുകള്‍

    ഛായ ചിത്രങ്ങള്‍ പോലുള്ള ഫ്രെയിമുകള്‍

    ചിത്രത്തിന്റെ 80 ശതമാനവും ചിത്രീകരീകരിച്ചിരിക്കുന്നത്. സ്ഥിരം കാണാത്ത ഊട്ടിയെ ഈ ചിത്രത്തില്‍ കാണാം. പെയ്ന്റിംഗുകള്‍ പോലെ മനോഹരങ്ങളായ ഫ്രെയിമുകളാണ് ചിത്രത്തിലുള്ളത്. അതിന്റെ ക്രെഡിറ്റ് ക്യാമാറാമാന്‍ ജിത്തു ദാമോദറിനാണ്. മികച്ച ദൃശ്യങ്ങളാണ് അദ്ദേഹം ഒരുക്കിയത്. പാരീസ്, എറണാകുളം എന്നിവയാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍.

    ക്യാമറയ്ക്ക് മുന്നില്‍ നാല് സംവിധായകര്‍

    ക്യാമറയ്ക്ക് മുന്നില്‍ നാല് സംവിധായകര്‍

    നല്ലൊരു സിനിമയ്‌ക്കൊപ്പം നല്ലൊരു ടീമും ഉണ്ടായി എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വികെ പ്രകാശ്, ലാല്‍ ജോസ്, ദിലീഷ് പോത്തന്‍, ശ്രീകാന്ത് മുരളി എന്നിങ്ങനെ നാല് സംവിധായകര്‍ ഈ ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്. എല്ലാവരില്‍ ഇന്നും ഇന്‍പുട്ടുകളഴ്# ചിത്രത്തിന് ലഭിച്ചിരുന്നു. ഊട്ടിയിലെ റിേേസാട്ടിലായിരുന്നു ചിത്രീകരണത്തിന്റെ ഏറിയ പങ്കും. ലൈറ്റ് ബോയ്‌സ് ഉള്‍പ്പെടെയുള്ള എല്ലാവരും താമസിച്ചതും ഇതേ റിസോര്‍ട്ടിലായിരുന്നു. എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. എല്ലാവരും കഥയില്‍ ഇന്‍വോള്‍വ് ചെയ്താണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

    എന്റെ മെഴുതിരി അത്താഴങ്ങള്‍ കാത്തിരിക്കുന്ന പ്രേക്ഷകരോട്

    എന്റെ മെഴുതിരി അത്താഴങ്ങള്‍ കാത്തിരിക്കുന്ന പ്രേക്ഷകരോട്

    രസകരമായ ഒരു പ്രണയമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഒരിക്കലെങ്കിലും പ്രണയത്തിലൂടെ കടന്ന് പോയിട്ടുള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഈ ചിത്രം. തിയറ്ററില്‍ കയറുന്ന പ്രേക്ഷകര്‍ എന്താണോ മനസില്‍ ആഗ്രഹിക്കുന്നത് അതിന്റെ ഇരട്ടി ചിത്രത്തില്‍ നിന്ന് ലഭിക്കും. പൂര്‍ണമായും പ്രണയം മാത്രം പറയുന്ന ഈ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ഒരിക്കലും നഷ്ടബോധം തോന്നില്ല.

    English summary
    sooraj thpmas about ente mezhuthiri athazhangal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X