twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരഭാരം ഒരു നടന് ശാപമാണ്: ജീത്തു ജോസഫ്

    By Aswini
    |

    മലയാളത്തില്‍ മോഹന്‍ലാലിനെയും തമിഴില്‍ കമല്‍ ഹസനെയും നായകനാക്കി ഒരു ആശയത്തെ ജീത്തു ജോസഫ് രണ്ട് ഭാഷകളില്‍ മനോഹരമായി ആവിഷ്‌കരിച്ചു. രണ്ട് ഇന്റസ്ട്രിയിലെയും പ്രമുഖതാരങ്ങളാണ് തന്റെ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചതെന്ന സന്തോഷം ജീത്തുവിനുണ്ട്. ദൃശ്യവും പാപനാശവും മലയാളത്തില്‍ മമ്മൂട്ടിയും തമിഴില്‍ രജനീകാന്തും തള്ളിയ ചിത്രങ്ങളാണെന്നതും ശ്രദ്ധേയം.

    പാപനാശത്തെയും ദൃശ്യത്തെയും കുറിച്ചും, കമല്‍ ഹസനെയും മോഹന്‍ലാലിനെയും കുറിച്ചും ജീത്തു ജോസഫ് സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു. കമല്‍ ഹസനെ സംബന്ധിച്ചിടത്തോളം സമീപികാലത്തു ചെയ്ത അമാനുഷിക ചിത്രങ്ങളില്‍ നിന്നുള്ള ഒരു മോചനമാണ് പാപനാശം നല്‍കിയത്. ഒരു റിയലിസ്റ്റിക്ക് അപ്രോച്ചാണ് താന്‍ ഈ ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ താനും അതാണ് ആഗ്രഹിക്കുന്നതെന്നായിരുന്നത്രെ കമല്‍ ഹസന്റെ മറുപടി.

    സ്റ്റാര്‍ഡം ഒരു നടന് ശാപമാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ജീത്തു പറയുന്നു. എനിക്ക് തോന്നിയിട്ടുള്ളത് സൂപ്പര്‍താരങ്ങള്‍ കുറേ വര്‍ഷമായി അമാനുഷിക തലത്തിലുള്ള തരം റോളുകള്‍ ചെയ്തത് കൊണ്ട് മറിച്ച് ചെയ്യാന്‍ ഉളളിലെവിടെയോ ഭയമുണ്ടോ എന്നാണ്. സ്വാഭാവികമായി താരപ്രതിഛായ മറികടന്നൊരു റോള്‍ ചെയ്യാന്‍ ഇവര്‍ക്കെല്ലാം ഭയമുണ്ടാകും. പക്ഷേ മോഹന്‍ലാലിലും കമല്‍ഹാസനിലും ഞാന്‍ കണ്ടത് താരഭാരങ്ങളില്ലാതെ കഥാപാത്രങ്ങളാകാനുള്ള ആഗ്രഹമാണ്- അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കൂ...

    ഈ ചിത്രത്തിന്റെ യൂണിവേഴ്‌സാലിറ്റി?

    താരഭാരം ഒരു നടന് ശാപമാണ്

    സിനിമയുടെ പ്രമേയം യൂണിവേഴ്‌സലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വന്തം മകളെയും കുടുംബത്തെയും എന്ത് വിലകൊടുത്തും രക്ഷിക്കണമെന്ന് കരുതുന്ന, അതിന് തുനിഞ്ഞിറങ്ങുച്ച അച്ഛന്‍ ലോകത്തിന്റെ ഏത് കോണിലുമുണ്ടാകും. ആളുകളുടെ വികാരങ്ങള്‍ സര്‍വ്വ ലൗകികമാണ്. ഇവിടെ നായകന്‍ നിയമം കൈയ്യിലെടുക്കുകയാണ്. എന്നിട്ടും പ്രേക്ഷകര്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. ആ ദുരന്തത്തില്‍ നിന്ന് ഈ കുടുംബം രക്ഷപ്പെടേണ്ടതാണെന്ന് ജനം വിശ്വസിക്കുന്നു. സ്വന്തം പ്രശ്‌നമെന്ന നിലയില്‍ അവരതിനെ പരിഗണിക്കുന്നു. ആ ഫീലാണ് സിനിമയുടെ യൂണിവേഴ്‌സാലിറ്റി.

    നായകന്റെ മതംമാറ്റം?

    താരഭാരം ഒരു നടന് ശാപമാണ്

    തമിഴില്‍ എന്തുകൊണ്ട് ക്രിസ്റ്റിയന്‍ പശ്ചാത്തലത്തില്‍ ചെയ്തുകൂട എന്ന് പലരും ചോദിച്ചിട്ടുണ്ട്. കഥയില്‍ വലിയ മാറ്റം വരുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കഥാപാത്രത്തില്‍ മാറ്റം വരുത്താനേ നമുക്ക് സാധിക്കൂ. സാമ്പ്രദായിക നാടാര്‍ കുടുംബങ്ങളിലെ പിശുക്ക്, സിഗരറ്റ് പാക്കറ്റിന് പിറകില്‍ കണക്ക് എഴുതി സൂക്ഷിക്കുക, മഞ്ഞപ്പൈ കൊണ്ടുനടക്കുക, ഒരു പാട് പൗഡര്‍ പൂശുക, അങ്ങനെ തമിഴ്‌നാട്ടിലെ നാടന്‍ സമുദായത്തിലുള്ളവരുടെ ചില സവിശേഷതകളെ കുറിച്ചറിഞ്ഞപ്പോള്‍ അതിന് കഥാപാത്രവുമായി സാമ്യമുണ്ടെന്ന് തോന്നി.

    കമല്‍ ഹസനെ കുറിച്ച്

    താരഭാരം ഒരു നടന് ശാപമാണ്

    തിരക്കഥ, സംവിധാനം, ഗാനരചന, നിര്‍മാണം എല്ലാത്തിലും സാന്നിധ്യമറിയിച്ച നടനാണ് കമല്‍ ഹസന്‍. സിനിമ തുടങ്ങുന്നതിന് മുമ്പ് പലരും പറഞ്ഞു കമല്‍ ഹസനിലെ സംവിധായകന്റെ ഇടപെടല്‍ ആ മേഖലയില്‍ ഉണ്ടാകുമെന്ന്. എന്നാല്‍ അദ്ദേഹം മോണിറ്ററിനടുത്തേക്ക് വരികയോ അഭിപ്രായങ്ങള്‍ പറയുകയോ ചെയ്തിട്ടില്ല. ലാലേട്ടനെ പോലെ കഥാപാത്രത്തെ ഇംപ്രസ് ചെയ്യാന്‍ ഇങ്ങനെ ചെയ്താലോ അങ്ങനെ ചെയ്താലോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. മൂന്നാം ദിവസം മോണിറ്ററിനടുത്ത് വിളിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, ഇത് നിങ്ങളുടെ ജോലിയാണ്, അത് ചെയ്യൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

    ഹിറ്റിന്റെ ഹാങ് ഓവറില്‍ പടം ചെയ്യുന്നയാളല്ല സംവിധായകന്‍, കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യുന്നയാളാണ്. അതുകൊണ്ട് തന്നെ തന്റെ അഭിനയത്തിന് പുറത്തുള്ള കാര്യങ്ങളില്‍ താനിടപെടില്ലെന്ന് കമല്‍ സര്‍ നിര്‍മാതാവിനോട് പറഞ്ഞതായി പിന്നീട് അറിഞ്ഞു. റീമേക്ക് എന്ന നിലയില്‍ പാപനാസത്തിന്റെ ചിത്രീകരണം എനിക്ക് ബോറടിക്കാതിരുന്നതിന്റെ പ്രധാന കാരണവും കമല്‍ഹാസന്‍ എന്ന ആക്ടറാണ്

    രജനികാന്ത് വന്നപ്പോഴേക്കും കമല്‍ ഹസനെ ഫിക്‌സ് ചെയ്തു

    താരഭാരം ഒരു നടന് ശാപമാണ്

    ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ആദ്യം മനസ്സിലുണ്ടായത് രജനിസാറും കമല്‍ സാറുമാണ്. സുരേഷ് ബാലാജി ഇരുവര്‍ക്കും സിനിമ കാണാനുള്ള അവസരമൊരുക്കി. ആദ്യം കണ്ടത് രജനിസാറാണ്. അദ്ദേഹത്തിന് സിനിമ വളരെ ഇഷ്ടപ്പെട്ടു. പക്ഷെ കോണ്‍സ്റ്റബിള്‍ പെരുമാള്‍ നായകന്‍ തല്ലുന്ന രംഗം മാത്രം കണ്‍ഫ്യൂഷനായി. ഈ രംഗം തന്റെ ആരാധകര്‍ എങ്ങിനെ എടുക്കും എന്ന കണ്‍ഫ്യൂഷനായിരുന്നു അദ്ദേഹത്തിന്. പിന്നീടദ്ദേഹം ബാംഗ്ലൂരില്‍ പോയപ്പോള്‍ തിയേറ്ററുടമകളായ സുഹൃത്തുക്കളുമായി ഇക്കാര്യം സംസാരിച്ചു. അത് ചെയ്യണമെന്ന് അവരെല്ലാം പറഞ്ഞപ്പോള്‍ രജനി സാര്‍ സുരേഷ് ബാലാജിയുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും കമല്‍ സാറുമായി സംസാരിച്ച് ഞങ്ങള്‍ തീരുമാനത്തിലെത്തിയിരുന്നു. അത് അറിയിച്ചപ്പോള്‍ വെരി ഗുണ്ട്, കമല്‍ ആ റോളിന് നന്നായി ഇണങ്ങും എന്നാണ് അദ്ദേഹം പ്രതികരിച്ചത്

    ബോക്‌സോഫീസ് നേട്ടങ്ങള്‍?

    താരഭാരം ഒരു നടന് ശാപമാണ്

    ബോക്‌സ് ഓഫീസ് കളക്ഷനും റെക്കോഡുകളും മത്സരവും എന്റെ പരിഗണനയേ ആകാറില്ല. കുറെ ബോക്‌സ് ഓഫീസ് നേട്ടങ്ങള്‍ കൊണ്ട് എല്ലാ സിനിമകളും നല്ലതാകണമെന്നില്ല. സിനിമയുടെ കാര്യത്തില്‍ എനിക്ക് രണ്ട് പരിഗണനകളാണ് ഉള്ളത്. ഒന്ന് സിനിമ കണ്ടിട്ട് ആരും അയ്യേ എന്ന് വയ്ക്കരുത്. രണ്ട്. നിര്‍മ്മാതാവിന് നഷ്ടം വരരുത് നിരാശയുമുണ്ടാകരുത്. ആവശ്യമില്ലാത്ത മത്സരത്തിലേക്കാണ് ഈ ബോക്‌സ് ഓഫീസ് കണക്കെടുപ്പും റെക്കോഡുകളും പോകുന്നതെന്ന് തോന്നുന്നു. ഞാനതിനെ തുടര്‍ന്നും പരിഗണിക്കാന്‍ പോകുന്നില്ല

    പുതിയ ചിത്രം, ലൈഫ് ഓഫ് ജോസൂട്ടി

    താരഭാരം ഒരു നടന് ശാപമാണ്

    മൈ ബോസ് പോലെ ഒരു പക്കാ എന്റര്‍ടെയിനറര്‍ അല്ല ലൈഫ് ഓഫ് ജോസൂട്ടി, ഇതൊരു സിനിമയല്ല ജീവിതമാണ് എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മളൊക്കെ കണ്ടിട്ടുള്ള,പരിചയമുള്ള,അടുപ്പമുള്ള പശ്ചാത്തലമുള്ള ഒരു കഥ. കഥ പറയുന്നതിന് വേറൊരു രീതി അവലംബിച്ചിട്ടുണ്ട്. നാട്ടിന്‍പുറത്തുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. ഇതിലെല്ലാമുപരി ഈ സിനിമയിലൊരു ജീവിതമുണ്ട്.

    അടുത്ത തമിഴ് ചിത്രം

    താരഭാരം ഒരു നടന് ശാപമാണ്

    രണ്ട് മൂന്ന് പ്രൊജക്ടുകളുടെ ആലോചനകള്‍ നടക്കുന്നുണ്ട്. നല്ലൊരു കഥ കിട്ടുകയും അതിന് അനുയോജ്യമായ സാഹചര്യവും ഉണ്ടാകുമ്പോഴാകും ആ സിനിമ ചെയ്യുക. മമ്മി ആന്റ് മി തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അതെപ്പോള്‍ സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല.

    English summary
    Stardom is curse for an actor says Jeethu Joseph
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X