»   » ആദ്യ ചിത്രം പൊട്ടിയപ്പോള്‍ ഹൃദയം തകര്‍ന്ന വേദനയായിരുന്നു.. പക്ഷെ... മിഥുന്‍ പറയുന്നു

ആദ്യ ചിത്രം പൊട്ടിയപ്പോള്‍ ഹൃദയം തകര്‍ന്ന വേദനയായിരുന്നു.. പക്ഷെ... മിഥുന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ചരിത്രത്തില്‍, അല്ല ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാവും പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. അതെ, മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് 2 അങ്ങനെ ഒരു ചരിത്രം എഴുതിയിരിയ്ക്കുകയാണ്.

അത് തീരുമാനിച്ചു, ജനുവരി നാലിന് 'മോഹന്‍ലാലിന്റെ മകളുടെ' കല്യാണം!!!


മിഥുന്റെ ആദ്യ ചിത്രമായിരുന്നു ആട്. സിനിമ പരാജയപ്പെട്ടപ്പോള്‍ വലിയ നിരാശയും ഹൃദയം തകര്‍ന്ന വേദനയും തോന്നി എന്ന് മിഥുന്‍ പറയുന്നു. എന്നാല്‍ ചിത്രത്തിന്റെ ഡിവിഡി റിലീസായതോടെ അത് മാറി.. ഇന്ത്യന്‍എക്‌സ്പ്രസിന് മിഥുന്‍ മാനുവല്‍ തോമസ് നല്‍കിയ അഭിമുഖത്തില്‍ നിന്ന്...


പരാജയപ്പെട്ടപ്പോള്‍

ഇന്നും ഞാനോര്‍ക്കുന്നു, ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം പരാജയപ്പെട്ടു എന്നറിഞ്ഞപ്പോഴുണ്ടായ നിരാശയും മാനസിക വേദനയും. പക്ഷെ ആടിന്റെ വിധി അതായിരുന്നില്ല


ഡിവിഡി വന്നപ്പോള്‍

ചിത്രത്തിന്റെ ഡിവിഡി റിലീസ് ചെയ്തപ്പോള്‍ എന്റെ മെസേജ് ബോക്‌സിലേക്ക് സന്ദേശങ്ങളുടെ പെരുമഴയായിരുന്നു. ഒരിക്കലും കാണാത്തവര്‍ പോലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആവശ്യപ്പെട്ടു.


ആലോചിച്ചെടുത്ത തീരുമാനം

ഒരുപാട് ആലോചിച്ച ശേഷമാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാം എന്ന തീരുമാനത്തിലെത്തിയത്. ചിത്രത്തിലുള്ള പ്രേക്ഷകരുടെ അമിത പ്രതീക്ഷ കണ്ടപ്പോള്‍ ചെറുതായി പേടിയുണ്ടായിരുന്നു എന്ന് മിഥുന്‍ പറയുന്നു


ഫ്രഷാണ് കഥ

എന്നാല്‍ ആട് ഭീകര ജീവിയാണ് എന്ന ചിത്രത്തില്‍ നിന്ന് ഏറെ പുതുമയോടെയാണ് ആട് 2 ഒരുക്കിയത്. ഷാജി പപ്പനെ സന്തോഷിപ്പിയ്ക്കും എന്നെനിക്കുറപ്പുണ്ട്. ചിത്രത്തില്‍ ഒരുപാട് ഹാസ്യ രംഗങ്ങളുണ്ട്. എന്നാല്‍ അവയൊന്നും അശ്ലീലമോ തമാശയ്ക്ക് വേണ്ടി സൃഷ്ടിച്ചതോ അല്ല. സന്ദര്‍ഭമാണ്.


പപ്പനെ കുറിച്ച്

ഷാജി പപ്പന് ഒരു മാറ്റവും ആട് 2 വില്‍ സംഭവിച്ചിട്ടില്ല. ഷാജി പപ്പന്റെ മുണ്ടിന്റെ ഡിസൈനില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. മറ്റ് നായകന്മാരെ പോലെ പപ്പന് മോഹങ്ങളില്ല. ആ ഒരു ഒഴുക്കില്‍ പോകുകയാണ്. സില്ലിയാണ്.


ജയസൂര്യയും പപ്പനും

ഷാജി പപ്പന് ഒരു ജീവിതം കൊടുത്തത് ജയസൂര്യ എന്ന നടനാണ്. കഥാപാത്രത്തിന് വേണ്ടി അദ്ദേഹത്തിന്റേതായ സംഭാവനകള്‍ കുറേയുണ്ട്. സ്‌ക്രീപ്റ്റ് വായിച്ചു കേള്‍പിച്ചപ്പോള്‍ തന്നെ പപ്പന്റെ ലുക്കിനെ കുറിച്ച് ജയേട്ടന്‍ സംസാരിച്ചിരുന്നു. അങ്ങനെയാണ് കറുത്ത കുറുത്തയും ചുവപ്പ് മുണ്ടിലും എത്തിയത്.


ഓരോ കഥാപാത്രങ്ങളും

അതുപോലെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരവരുടെ വേഷത്തോട് പൂര്‍ണമായും നീതി പാലിച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ചതിനപ്പുറമാണ് അറയ്ക്കല്‍ അബുവില്‍ നിന്നും സര്‍ബത്ത് ഷമീറില്‍ നിന്നുമൊക്കെ കിട്ടയത്- മിഥുന്‍ പറഞ്ഞു

English summary
Success story of a flop: Director Midhun Manuel Thomas on 'Aadu 2'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X