»   » മമ്മൂക്കയും ലാലേട്ടനും ലോകത്തിലെ തന്നെ മികച്ച നടന്മാര്‍;സുദേവ് നായർ

മമ്മൂക്കയും ലാലേട്ടനും ലോകത്തിലെ തന്നെ മികച്ച നടന്മാര്‍;സുദേവ് നായർ

Posted By:
Subscribe to Filmibeat Malayalam

അനാര്‍ക്കലിയിലെ ഈ പൂച്ചക്കണ്ണനെ ഓര്‍ക്കുന്നുണ്ടോ? കണ്ടാല്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക് തോന്നുമെങ്കിലും ആള് മലയാളി തന്നെയാണ്. മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവാണ് സുദേവ് എന്ന് പറഞ്ഞാല്‍ വിശ്വിക്കുമോ? അപ്പോള്‍ ഇതിന് മുമ്പ് ഏത് സിനിമയിലാണ് അഭിനയിച്ചത് എന്നാകും ചോദ്യം. മൈ ലൈഫ് പാര്‍ട്ടണര്‍ എന്ന ചിത്രത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത് സുദേവിനായിരുന്നു.

മലയാള സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ട് കേരളത്തില്‍ എത്തിയ സുദേവിനെ തുടക്കത്തില്‍ ഭാഗ്യം തുണച്ചില്ല. സിനിമയില്‍ എത്തണമെന്നത് സുദേവിന്റെ ആഗ്രഹം മാത്രമല്ലായിരുന്നു, തീരുമാനമായിരുന്നു. ആരും മോഹിക്കുന്ന ബോളിവുഡ് ലോകമാണ് സുദേവിനെ കാത്തിരുന്നത്, ആദ്യ സിനിമ ബോളിവുഡില്‍ അരങ്ങേറി. അപ്പോഴും മലയാളത്തില്‍ സ്വന്തമായി ഐഡന്റിറ്റി
ഉണ്ടാക്കി എന്ന മോഹം ബാക്കി നിന്നു. അനാര്‍ക്കലിയാണ് ആ മോഹത്തെ പൂവണിയിച്ചത്. ഇപ്പോള്‍ സുദേവ് ഹാപ്പിയാണ്. മമ്മൂക്കയും ലാലേട്ടനും നിറഞ്ഞാടുന്ന സദസില്‍ ചുവടു വെയ്ക്കാന്‍ കഴിഞ്ഞതില്‍.

സുദേവിന്റെ വിശേഷങ്ങളിലേക്ക്...

മമ്മൂക്കയും ലാലേട്ടനും ലോകത്തിലെ തന്നെ മികച്ച നടന്മാർ, അവരാണ് എന്നില്‍ അഭിനയ മോഹം വളര്‍ത്തിയത്

മുംബൈയില്‍ ജനിച്ചു എന്നേ ഉള്ളൂ. ആളൊരു മലായളിയാണ്. എറണാകുളം സ്വദേശിനിയാണ് അമ്മ, പാലക്കാട്ടുക്കാരനാണ് അച്ഛന്‍. ജോലിക്ക് വേണ്ടി മുംബൈയില്‍ സെറ്റിലായ കുടുംബമാണ്.

മമ്മൂക്കയും ലാലേട്ടനും ലോകത്തിലെ തന്നെ മികച്ച നടന്മാർ, അവരാണ് എന്നില്‍ അഭിനയ മോഹം വളര്‍ത്തിയത്

ബോളിവുഡില്‍ തുടക്കം കുറിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും എന്നാല്‍ മലയാളത്തില്‍ അഭിനയിക്കണം എന്നായിരുന്നു സുദേവിന്റെ ആഗ്രഹം. മലയാള സിനിമ തഴഞ്ഞപ്പോള്‍ ബോളിവുഡ് കൈയ്യും നീട്ടി സ്വീകരിച്ചു. ഗുലാബ് ഗാങ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചു.

മമ്മൂക്കയും ലാലേട്ടനും ലോകത്തിലെ തന്നെ മികച്ച നടന്മാർ, അവരാണ് എന്നില്‍ അഭിനയ മോഹം വളര്‍ത്തിയത്

മൂന്നു വര്‍ഷത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ജീവിതമാണ് സിനിമയുടെ ലോകത്തേക്ക് കൊണ്ടു വന്നത്. പുറമോടികളില്‍ നിന്ന് മാത്രം സിനിമയെ നോക്കി കണ്ട എനിക്ക് ജീവിതത്തേക്കാള്‍ വലിയൊരു ലോകമാണ് സിനിമ നല്‍കുന്നത് എന്ന് മനസ്സിലാക്കി തന്നു.

മമ്മൂക്കയും ലാലേട്ടനും ലോകത്തിലെ തന്നെ മികച്ച നടന്മാർ, അവരാണ് എന്നില്‍ അഭിനയ മോഹം വളര്‍ത്തിയത്

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ സ്വന്തമായി ഐഡന്റിറ്റി ഉണ്ടാകാനുള്ള ശ്രമത്തിലായിരുന്നു. നോട്ട് ഫിറ്റ് ആണെന്ന് പറഞ്ഞ് പലരും ഒഴിവാക്കി. അങ്ങനെയാണ് നോട്ട് ഫിറ്റ് എന്ന വെബ് സീരീസ് വന്നത്.

മമ്മൂക്കയും ലാലേട്ടനും ലോകത്തിലെ തന്നെ മികച്ച നടന്മാർ, അവരാണ് എന്നില്‍ അഭിനയ മോഹം വളര്‍ത്തിയത്

മുംബൈയില്‍ വളര്‍ന്നിട്ടും മലയാളത്തോടാണ് സുദേവിന് അടുപ്പം. ടിവിയില്‍ നിറഞ്ഞു നിന്ന മമ്മൂക്കയും ലാലേട്ടനും അത്രമാത്രം മനസിനെ സ്വാധീനിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് മലയാളത്തില്‍ അഭിനയിക്കാന്‍ ഇത്രയ്ക്കും മോഹം വന്നത്.

മമ്മൂക്കയും ലാലേട്ടനും ലോകത്തിലെ തന്നെ മികച്ച നടന്മാർ, അവരാണ് എന്നില്‍ അഭിനയ മോഹം വളര്‍ത്തിയത്

മൈ ലൈഫ് പാര്‍ട്ട്‌ണര്‍ എന്ന ചിത്രത്തില്‍ മികച്ച നടനുള്ള അംഗീകാരം ലഭിക്കുമ്പോഴും ആരും തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് അനാര്‍ക്കലിയാണ് ശരിക്കുമുള്ള ഐഡന്റ്ിറ്റി ഉണ്ടാക്കി തന്നത്. ഇപ്പോള്‍ ധാരാളം ചിത്രങ്ങളില്‍ നിന്നും വിളികള്‍ വരുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് സുദേവ് നായര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

English summary
sudev nair talking about his entry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam