India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുസ്ലിം പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹം സംഘര്‍ഷമായിരുന്നോ? താന്‍ വ്യക്തികളെയാണ് നോക്കുന്നതെന്ന് ദേവ് മോഹന്‍

  |

  മലയാളത്തിലെ ആദ്യ ഒടിടി റിലീസായിട്ടെത്തിയ സിനിമയാണ് സൂഫിയും സുജാതയും. റിലീസുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും സിനിമ വലിയ ഹിറ്റായി. സിനിമയില്‍ നായകനായ സൂഫിയുടെ വേഷം അവതരിപ്പിച്ചത് പുതുമുഖം ദേവ് മോഹനായിരുന്നു. ദേവിന്റെ ചില നോട്ടവും ചിരിയുമൊക്കെ ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി.

  ആദ്യ സിനിമ തിയറ്ററുകളില്‍ എത്തിയില്ലെങ്കിലും സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ദേവിന് ലഭിച്ചത്. ഇടയ്ക്ക് തെലുങ്കില്‍ സാമന്തയുടെ കൂടെയും ദേവ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ പന്ത്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് താരം. നാല് സിനിമകളില്‍ അഭിനയിച്ചെങ്കിലും ആദ്യമായിട്ടാണ് തന്റെ ഒരു പടം തിയറ്ററിലേക്ക് റിലീസിനെത്തുന്നത്. ഒപ്പം തന്റെ പ്രണയത്തെ കുറിച്ചും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ താരം വെളിപ്പെടുത്തിയിരിക്കുകയാണ്..

  വര്‍ഷങ്ങളോളം നീണ്ട പ്രണയത്തെ കുറിച്ച്?

  റെജീന എന്റെ കോളേജില്‍ ജൂനിയറായിരുന്നു. ഞങ്ങള്‍ പത്ത് വര്‍ഷം പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. എല്ലാവരെയും പോലെ ഞങ്ങളുടെ പ്രണയവും സ്വീറ്റ് ആയിരുന്നു. ഭാര്യ ഇപ്പോള്‍ ബാംഗ്ലൂരില്‍ വര്‍ക്ക് ചെയ്യുകയാണ്.

  Also Read: റോബിനെയും ബ്ലെസ്ലിയെയും ബഹുദൂരം പിന്നിലാക്കി റിയാസ്; വിന്നറിലേക്ക് റിയാസ് അടുക്കുന്നുവെന്ന് ആരാധകര്‍

  ആദ്യ സിനിമയില്‍ സൂഫിയായി വന്ന് ഹിന്ദു പെണ്‍കുട്ടിയെ പ്രണയിക്കുന്നു. ജീവിതത്തില്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. പ്രണയം സംഘര്‍ഷം നിറഞ്ഞതായിരുന്നോ?

  പ്രണയത്തെ റിലീജിയസ് ആയിട്ട് ഞാനങ്ങനെ നോക്കിയിരുന്നില്ല. വ്യക്തികളെ ആണല്ലോ നോക്കേണ്ടത്. ആദ്യ സിനിമയില്‍ ഞാന്‍ സൂഫിയായിരുന്നു. രണ്ടാമത് സ്റ്റീഫനും മൂന്നാമത്തെ സിനിമയില്‍ ദുഷ്യന്തനുമായി അഭിനയിച്ചു. ഇപ്പോള്‍ ഇമ്മാനുവേല്‍ എന്ന കഥാപാത്രമാണ് ചെയ്യുന്നത്. പിന്നെ എനിക്കങ്ങനെ റിലീജിനില്‍ വ്യത്യസ്തകളൊന്നും ഇല്ല. എല്ലാം വ്യക്തികളാണെന്നും ദേവ് പറയുന്നു.

  Also Read: ഐശ്വര്യ റായിയുടെ കോലമെന്താണ് ഇങ്ങനെ? ശരീര സൗന്ദര്യത്തെ കുറിച്ച് ചോദിച്ചവരോട് ഐശ്വര്യ അന്ന് പറഞ്ഞത്

  നടി സാമന്തയെ ആദ്യം കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച്?

  സാമന്ത സൂഫിയും സുജാതയും കണ്ടിരുന്നു. അതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു ഫോട്ടോഷൂട്ടിനിടയിലാണ് സാമന്തയെ ആദ്യം കാണുന്നത്. അത് ചെയ്യുമ്പോള്‍ തന്നെ രണ്ട് താരങ്ങള്‍ തമ്മിലുള്ള അടുപ്പം തോന്നിയിരുന്നു. പിന്നെ സിനിമയുടെ പൂജയ്ക്കാണ് കാണുന്നത്. അന്ന് സിനിമയുടെ കഥയറിയാം. എനിക്ക് സിനിമയില്‍ കുറേ ചെയ്യാനുണ്ടെന്ന് സാമന്ത ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ സ്‌ക്രീപ്റ്റ് തെലുങ്കില്‍ ആയിരുന്നത് കൊണ്ട് ഞാന്‍ വായിച്ചിരുന്നില്ല.

  Also Read: ഗര്‍ഭിണിയാവുന്നില്ലേ, തന്റെ അമ്മയായി അഭിനയിക്കാം; സല്‍മാന്‍ ഖാന്‍ കളിയാക്കിയത് ഈ അഞ്ച് നടിമാരെ

  സൂഫിയും സുജാതയ്ക്കും ശേഷം പെണ്‍കുട്ടികളില്‍ നിന്നും പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ?

  ഇപ്പോള്‍ എല്ലാവര്‍ക്കും പക്വതയുണ്ട്. ഇതൊക്കെ സിനിമയാണെന്നും ഇത് നടനാണെന്നും ഒക്കെ എല്ലാവര്‍ക്കും അറിയാം. പണ്ട് ചാക്കോച്ചന് കിട്ടിയത് പോലെ ഒന്നും ഇല്ല. അതില്‍ നിന്നും പത്തിരുപത്തിയഞ്ച് വര്‍ഷം മുന്നോട്ട് പോയില്ലേ. ആളുകളൊക്കെ പക്വത വന്നതോടെ പ്രണയാഭ്യര്‍ഥനയൊന്നുമില്ല. പിന്നെ തനിക്ക് മെസേജ് അയച്ചവര്‍ ഇല്ലെന്നല്ല പറയുന്നത്. അങ്ങനെയുണ്ട്. പക്ഷേ അതൊന്നും അത്ര സീരിയസ് അല്ലെന്നാണ് ദേവിന്റെ അഭിപ്രായം. ഒപ്പം തൻ്റെ സിനിമ ആദ്യമായി തിയറ്ററിലേക്ക് എത്തുന്നതിൻ്റെ സന്തോഷത്തിലാണ് താരം.

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Sufiyum Sujatayum Fame Dev Mohan Opens Up About His Love And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X