Just In
- 10 min ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
- 1 hr ago
ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു
- 3 hrs ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
Don't Miss!
- News
ജി7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും; ബ്രിട്ടന് ക്ഷണിച്ചു, ബോറിസ് ജോണ്സണ് ഇന്ത്യയിലെത്തും
- Finance
ഇൻഡിഗോ വിമാന ടിക്കറ്റുകൾക്ക് വെറും 877 രൂപ, സ്പൈസ് ജെറ്റ് 899 രൂപ ഓഫർ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും
- Sports
IND vs AUS: ഗാബ ഇവര്‍ക്കു വെറും ഡബ്ബ! എന്തൊരു ധൈര്യം- താക്കൂറിനും സുന്ദറിനും കൈയടി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വെറുപ്പ് കലരാത്ത അമ്മായിയമ്മ-മരുമകൾ ബന്ധം, പുതിയ പരമ്പരയായ മനംപോലെ മംഗല്യത്തെ കുറിച്ച് സ്വാസിക
സംസ്ഥാന പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന സ്വാസിക തുടർന്നുള്ള അഭിനയ കാലത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം മിനി സ്‌ക്രീനിലേക്ക് തിരിച്ചുവരുകയാണ് താരം. മിനിസ്‌ക്രീനിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായിട്ടാണ് സ്വാസിക പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇക്കുറിയും പ്രേക്ഷകരെ അവിസ്മരിപ്പിക്കും വിധമുള്ള വേഷപ്പകർച്ചയുമായാണ് താരം എത്തുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മനംപോലെ മംഗല്യം എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.
മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഒരു പോലെ സുപരിചിതയായ താരമാണ് സ്വാസിക. അഭിനയിച്ച കഥാപാത്രങ്ങളുടെ മികവുകൊണ്ട് മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. കഥാപാത്രങ്ങളുടെ പൂർണ്ണതകൊണ്ട് വീട്ടമ്മമാരുടെ മനസ്സിൽ മകളായും, സുഹൃത്തായും, സഹോദരിയെയും സ്ഥാനം പിടിക്കാൻ നടിക്കായിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തന്റേതായ ഇടം കണ്ടെത്തി അടയാളപ്പെടുത്താൻ സ്വാസികക്ക് സാധിച്ചിട്ടുണ്ട്. രണ്ടു വർഷത്തിന് ശേഷമുള്ള തിരിച്ചുവരവിനെ കുറിച്ച് മനസ്സുതുറക്കുകയാണ് സ്വാസിക.
മലയാള സീരിയലുകളിൽ കണ്ടു വരുന്ന കഥകളിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രമേയമാണ് പുതിയ പരമ്പര. പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവമാകും മനംപോലെ മംഗല്യമെന്നാണ് സ്വാസിക പറയുന്നത്. സാധാരണമായി കണ്ടുവരുന്ന സീരിയലുകളിലെപ്പോലെ അമ്മായിമ്മ-മരുമകൾ,ഭാര്യ-ഭർത്താവ് കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് സ്വീകരണ മുറികളിൽ പരമ്പര എത്തുക. ഈ കാലഘട്ടത്തിനു യോജിക്കുന്ന രീതിയിൽ പുരോഗമനപരമായ ആശയം പങ്കു വെക്കുന്ന ഒരു കഥയാണ്. പുതിയ കാലത്തെ അഭിനയ ജീവിതത്തെ കുറിച്ചും ചിന്തകളെ കുറിച്ചും വ്യക്തമാക്കുകയാണ് സ്വാസിക.

രണ്ട് വർഷത്തിന് ശേഷമാണ് ഞാൻ വീണ്ടും സീരിയൽ ചെയ്യുന്നത്. തീർച്ചയായും നല്ലൊരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുയായിരുന്നു. സീരിയലുകളുടെ മേന്മ എന്തെന്നാൽ അതിലെ കഥാപാത്രങ്ങൾ എന്നും എപ്പോഴും ആൾക്കാരുടെ മനസ്സിൽ ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ ഇടവേള എടുത്തു എന്ന് തോന്നുന്നില്ല. കൂടാതെ എന്റെ ആദ്യ സീരിയലിന്റെ ഡയറക്ടറും ഗുരുവും കൂടിയായ എ എം നസീർ സാറിന്റെ സീരിയലിൽ കൂടെ തന്നെ തിരിച്ചു വരാൻ സാധിച്ചതിൽ വളരെയേറെ സന്തോഷമുണ്ട്.

മുൻപ് ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ കൂടുതലും എൻറെ യാഥാർഥ്യങ്ങളിൽ നിന്നും മാറി ഒരു കണ്ണീർ നായിക ഇമേജുള്ളവയായിരുന്നു.പക്ഷെ ഈ സീരിയലിൽ ഈ കാലഘട്ടത്തിനു യോജിക്കുന്ന ചിന്തകളും തീരുമാനങ്ങളും ഉള്ള രസകരമായ ഒരു കഥാപാത്രമാണുള്ളത്. സീരിയലുകളിൽ അങ്ങനെയൊരു കഥാപാത്രം കിട്ടുക എന്നത് വളരെ അപൂർവ്വമാണ്. അതാണ് എന്നെ ഈ കഥാപാത്രം തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിച്ചത്. നമ്മളെ തന്നെ കാണാൻ കഴിയുന്ന തരത്തിലുള്ള ഒരു കഥാപാത്രമാണിത്. കൂടാതെ മരുമകൾ പിന്തുണക്കുന്ന അമ്മായിയമ്മ അല്ലെങ്കിൽ വെറുപ്പ് കലരാത്ത അമ്മായിയമ്മ- മരുമകൾ ബന്ധം എന്ന ഒരു ആശയമാണ് എന്നെ ഈ സീരിയലിലേക്ക് എന്നെ ആകർഷിച്ച മറ്റൊരു ഘടകം. പോസിറ്റീവ് ആയ രീതിയിൽ ആളുകളെ സ്വാധീനിക്കാൻ കഴിയും എന്നതും ഈ സീരിയലിന്റെ ഒരു പ്രത്യേകതയാണ്.

സീരിയലിന്റെ കഥാതന്തു സമൂഹത്തെ എങ്ങനെ സ്വാധീനിക്കും എന്നതിനെപ്പറ്റി ?
മലയാള സീരിയൽ ചരിത്രത്തിൽ ഇങ്ങനൊരു കഥ ഇത് വരേയും വന്നിട്ടില്ല. പുരോഗമനപരമായ,പോസിറ്റീവായ ഒരു ചിന്ത ആളുകളിലേക്കെത്തിക്കുക എന്ന ഒരു ശ്രമമാണ് നമ്മൾ ഈ സീരിയലിലൂടെ നടത്തുന്നത്. എങ്ങനെ ജീവിക്കണം എന്ത് തീരുമാനമെടുക്കണം എന്നതിലൊക്കെ സ്ത്രീകളുടെ മേൽ സമൂഹത്തിനെപ്പോഴും അളവുകോലുകൾ ഉണ്ട്. അതിൽ തന്നെ ഒരുപാട് ആളുകൾ മാറി ചിന്തിക്കാൻ ആഗ്രഹിക്കുന്നുണ്ട്. വിധവയായിട്ടുള്ള സ്ത്രീകളുടെ ജീവിതം പലപ്പോഴും സമൂഹത്തിന്റെ നിയന്ത്രണത്തിലാവാറുണ്ട് . എല്ലാവർക്കും ഒരു ജീവിതം ഉണ്ട് പ്രായത്തിനപ്പുറം സമൂഹത്തിന്റെ പിന്തുണ കൂടിയുണ്ടെങ്കിൽ എല്ലാവരുടെയും ജീവിതം മനോഹരമാകും. യഥാർത്ഥ ജീവിതത്തിലും ഇതേ പോലെയുള്ള കഥകൾ യാഥാർഥ്യമാകും. കാരണം ഒരുപാട് പേരെ എനിക്ക് നേരിട്ടറിയാം. ഈയിടെ സമൂഹമാധ്യമങ്ങളിലും ഇതേ പോലുള്ള നല്ല വാർത്തകൾ നമ്മൾ കണ്ടിരുന്നു . നല്ല മാറ്റങ്ങൾ എന്നും ആവശ്യം തന്നെയാണ്.

ഏത് പ്രായത്തിലും പ്രണയം സംഭവിക്കാമെന്നു സ്വാസിക വിശ്വസിക്കുന്നുണ്ടോ?
തീർച്ചയായും. പ്രണയത്തിനു അതിർവരമ്പുകളില്ല. പ്രായത്തിനും സൗന്ദര്യത്തിനുമൊക്കെ അതീതമായി പ്രണയത്തിനുള്ള സ്വാഭാവികത മനസ്സിലാക്കേണ്ടതാണ്. കുറച്ച പ്രായമായിക്കഴിഞ്ഞതിനു ശേഷം രണ്ടു പേർ പ്രണയിക്കുന്നു എന്നത് വളരെ മനോഹരമായാണ് ഈ സീരിയലിൽ ചിത്രീകരിച്ചിരിക്കുന്നത്.

കൂടെ അഭിനയിച്ച ആർട്ടിസ്റ്റുകളെപ്പറ്റി എന്താണ് പറയാനുള്ളത്?
മീര,ശ്രീകാന്ത്, നിയാസ് ഇക്ക എന്നിവരാണ് സീരിയലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരിചയപ്പെട്ടിട്ട് കുറച്ചു നാളെ ആയുള്ളെങ്കിലും എല്ലാവരുമായും ഞാൻ നല്ല സൗഹൃദമായിരുന്നു. ലൊക്കേഷനിലും എല്ലാവരുമായി രസകരമായ അനുഭവങ്ങളാണുണ്ടായിരുന്നത്.

മിനിസ്ക്രീനിലേക്ക് തിരികെ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതികരണം എന്താണ് ?
സാധാരണയായി ഞാൻ ചെയ്തു വരുന്ന കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് മനം പോലെ മംഗല്യത്തിലേത്. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഈ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷയുണ്ട്. കൂടുതൽ പേർക്കും നാടൻ കഥാപാത്രമായി എന്നെക്കാണാനാണ് ഇഷ്ടം. പക്ഷെ അതിൽ നിന്നൊക്കെ വ്യത്യസ്തമായാണ് എന്റെ കഥാപാത്രത്തെ ഈ സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നത്.

2020 എനിക്ക് വളരെ നല്ല വർഷമായി തോന്നി. എന്തെന്നാൽ 2020ൽ ആണ് സ്റ്റേറ്റ് അവാർഡ് എന്ന കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചത്. ഒക്ടോബർ 13 രാവിലെ 10:30 നു സംസ്ഥാന അവാർഡ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്ന ആ നിമിഷം എന്നും പ്രിയപ്പെട്ടതായിരിക്കും. കൂടുതൽ ആളുകളേയും കോറോണയുടെ ബുദ്ധിമുട്ടുകൾ ബാധിച്ചിരുന്നെങ്കിലും ദൈവാനുഗ്രഹത്താൽ നല്ല സന്തോഷങ്ങളാണ് 2020 ൽ എന്റെ ജീവിതത്തിൽ സംഭവിച്ചത്.
ബാച്ചിലർ പാർട്ടി ആഘോഷമാക്കി നടി, ചിത്രങ്ങൾ കാണാം