»   » പൃഥ്വിയുടെ തലക്കടിച്ച ആ മീന്‍ ചട്ടി ഒറിജിനല്‍; മിയ പറയുന്നു

പൃഥ്വിയുടെ തലക്കടിച്ച ആ മീന്‍ ചട്ടി ഒറിജിനല്‍; മിയ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

പാവാട എന്ന ചിത്രം കണ്ടവര്‍ക്കറിയാം, മിയ പൃഥ്വിരാജിന്റെ തലക്കടിച്ച മീന്‍ചട്ടിയ്ക്ക് കഥയില്‍ ഒരു പ്രഥാന റോളുണ്ട്. ആ മീന്‍ചട്ടി ഒറിജിനലായിരുന്നു എന്ന് മിയ ജോര്‍ജ് പറയുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ആ രംഗം പ്രേക്ഷകര്‍ ശ്രദ്ധിക്കുമെന്ന് അറിയാമായിരുന്നു എന്നും നടി പറഞ്ഞു.

വ്യക്തിപരമായി പൃഥ്വിരാജുമായി നല്ല ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ആ രംഗം ചെയ്യാന്‍ യാതൊരു ഭയവും ഉണ്ടായിരുന്നില്ല. ആദ്യം ആര്‍ട്ടിഫിഷ്യല്‍ മത്സം ഉപയോഗിച്ച് ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ രംഗത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പൃഥ്വി തന്നെയാണ് പറഞ്ഞത് യഥാര്‍ത്ഥ മത്സ്യം ഉപയോഗിക്കണമെന്ന്, മിയ പറയുന്നു.


പൃഥ്വിയുടെ തലക്കടിച്ച ആ മീന്‍ ചട്ടി ഒറിജിനല്‍; മിയ പറയുന്നു

സിനിമോള്‍ എന്ന അനാഥയായ നേഴ്‌സിന്റെ വേഷമാണ്. തീരെ പ്രതീക്ഷിക്കാതെ ഒരു മദ്യപാനിയെ വിവാഹം ചെയ്യുന്നതും അതുമൂലം ഉണ്ടാവുന്ന കഷ്ടപ്പാടുകളിലൂടെയുമാണ് കഥാപാത്രം സഞ്ചരിയ്ക്കുന്നത്. സങ്കീര്‍ണതകളില്ലാത്ത കഥാപാത്രമായതിനാല്‍ വളരെ അനായാസം ചെയ്യാന്‍ സാധിച്ചു.


പൃഥ്വിയുടെ തലക്കടിച്ച ആ മീന്‍ ചട്ടി ഒറിജിനല്‍; മിയ പറയുന്നു

പൂര്‍ണമായും ഒരു കൊമേര്‍ഷ്യല്‍ സിനിമയുടേതായ എല്ലാ ചേരുവകളും കൂടിച്ചേര്‍ത്തുണ്ടാക്കിയ ചിത്രമാണ് പാവാട. പ്രേക്ഷകര്‍ക്ക് ജിജ്ഞാസ ഉളവാക്കുന്നതും രസകരമായതുമായ ഒത്തിരി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. എല്ലാതരം പ്രേക്ഷകര്‍ക്കും ചിത്രം ആസ്വദിക്കാന്‍ കഴിയും


പൃഥ്വിയുടെ തലക്കടിച്ച ആ മീന്‍ ചട്ടി ഒറിജിനല്‍; മിയ പറയുന്നു

പ്രത്യേകിച്ചൊന്നുമില്ല. കൂട്ടായ പരിശ്രമത്തിന്റെയും പൃഥ്വി നല്‍കിയ പിന്തുണയുടെയും ഫലമാണെന്നേ പറയാന്‍ കഴിയൂ. മൂന്ന് സിനിമകളില്‍ മാത്രമാണ് ഞാനും പൃഥ്വിയും ഒന്നിച്ച് അഭിനയിച്ചത്. പൃഥ്വിയുടെ ആദ്യ രണ്ട് ചിത്രങ്ങളിലും (മെമ്മറീസ്, അനാര്‍ക്കലി) സപ്പോര്‍ട്ടിങ് റോളായിരുന്നു. പാവാടയില്‍ ആണ് ആദ്യമായി നായികയായത്


പൃഥ്വിയുടെ തലക്കടിച്ച ആ മീന്‍ ചട്ടി ഒറിജിനല്‍; മിയ പറയുന്നു

സ്വന്തം കഥാപാത്രത്തിന് മാത്രം ശ്രദ്ധകൊടുത്ത് അഭിനയിക്കുന്ന വ്യക്തിയല്ല അദ്ദേഹം. ഒപ്പം അഭിനയിക്കുന്നരെ കൂടെ ശ്രദ്ധിച്ചും, തെറ്റുകള്‍ പറഞ്ഞ് മനസ്സിലാക്കികൊടുത്തുമാണ് പൃഥ്വി അഭിനയിക്കുന്നത്. അഭിനയിക്കുന്ന ചിത്രം എല്ലാ തരത്തിലും ഭംഗിയായി ചിത്രീകരിക്കപ്പെടാന്‍ വേണ്ടി പ്രവൃത്തിയ്ക്കുന്ന ആളാണ്.


പൃഥ്വിയുടെ തലക്കടിച്ച ആ മീന്‍ ചട്ടി ഒറിജിനല്‍; മിയ പറയുന്നു

ഒരുപാട് ചിന്തിച്ച് തിരഞ്ഞെടുത്ത കഥാപാത്രമൊന്നുമല്ല അനാര്‍ക്കലിയിലെ ഡോക്ടര്‍ ഷെറിന്‍ മാത്യു. വ്യക്തിപരമായി വളരെ അടുപ്പമുള്ള ആളുകള്‍ തന്നെയായിരുന്നു എല്ലാവരും. ഞാന്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ രൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു ഷെറിന്‍.


പൃഥ്വിയുടെ തലക്കടിച്ച ആ മീന്‍ ചട്ടി ഒറിജിനല്‍; മിയ പറയുന്നു

റിയല്‍ ലൈഫില്‍ ഡോക്ടര്‍ ഷെറിന്‍ മാത്യുവുമായി ഒരു പരിധിവരെ എനിക്കെന്നെ ബന്ധപ്പെടുത്താന്‍ സാധിക്കും. തികച്ചും കോട്ടയം ഭാഷ സംസാരിക്കുന്ന കഥാപാത്രമാണ് ഷെറിന്‍. ഷെറിനെ പോലെ എല്ലാ സമയത്തും ബോള്‍ഡായി നില്‍ക്കുന്ന ആളല്ല ഞാന്‍. ബോള്‍ഡ് ആവേണ്ട സമയത്ത് ബോള്‍ഡാവും, അല്ലാത്ത സമയത്ത് വളരെ കൂളാണ്.


English summary
That crock and fish curry was original, with which I slapped prithviraj in Pavada: Mia
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam