»   » കഴിഞ്ഞ വര്‍ഷം ഏറ്റവും ഇഷ്ടപ്പെട്ട എന്റെ സിനിമ പരാജയപ്പെട്ടു എന്ന് പൃഥ്വി, ഏത് സിനിമ?

കഴിഞ്ഞ വര്‍ഷം ഏറ്റവും ഇഷ്ടപ്പെട്ട എന്റെ സിനിമ പരാജയപ്പെട്ടു എന്ന് പൃഥ്വി, ഏത് സിനിമ?

Posted By: Rohini
Subscribe to Filmibeat Malayalam

മുമ്പും പൃഥ്വി പറഞ്ഞിട്ടുണ്ട്, ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ അനുസരിച്ചാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നത് എന്ന്. കഥ കേള്‍ക്കുമ്പോള്‍ ഞാനൊരു പ്രേക്ഷകനായി ഇരുന്നിട്ടാണ് കഥ കേള്‍ക്കുന്നത്. ഒരു സിനിമയും ആരാധകര്‍ക്ക് വേണ്ടി ചെയ്യാറില്ല എന്ന് പറയുന്ന നടന്‍, ഓരോ സിനിമയും പ്രതീക്ഷയോടെയാണ് ചെയ്യുന്നത് എന്നും പറഞ്ഞിരുന്നു.

സസ്‌പെന്‍സുകള്‍ തിയേറ്ററില്‍ പോയി ആസ്വദിക്കട്ടെ, സിനിമ കണ്ടവരോട് പൃഥ്വിക്ക് പറയാനുള്ളത്


എസ്ര എന്ന പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കവെ, പോയവര്‍ഷം തന്നെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ ഒരു ചിത്രത്തെ കുറിച്ച് പൃഥ്വി പറയുകയുണ്ടായി. തന്റെ സിനിമാ സ്വപ്‌നങ്ങളെ കുറിച്ചും കാഴ്ചപ്പാടുകളിലൂടെയും യുവ നടന്‍ എന്താണ് പറയുന്നത് എന്ന് നോക്കാം,


ഏതാണ് ആ സിനിമ

സുജിത്ത് വാസുദേസന്‍ സംവിധാനം ചെയ്ത ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രമാണത്. താന്‍ ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ് ജെയിംസ് ആന്റ് ആലീസ് എന്നും എന്നാല്‍ അത് തിയേറ്ററില്‍ ഓടിയില്ല എന്നും പൃഥ്വി പറയുന്നു.


ഇഷ്ടങ്ങള്‍ വേറെ വേറെ

ചില ചിത്രങ്ങള്‍ എനിക്ക് ഇഷ്ടപ്പെടും. പക്ഷെ, അത് പ്രേക്ഷകര്‍ക്കിഷ്ടപ്പെടണം എന്നില്ല. അതിനുദാഹരണമാണ് ജെയിംസ് ആന്റ് ആലീസ്. ഇപ്പോഴും ആ സിനിമ തനിക്ക് ഇഷ്ടമാണെന്നും പൃഥ്വി പറഞ്ഞു.


ആഗ്രഹിയ്ക്കുന്നത്

ഭാവിയില്‍ മലയാള സിനിമയില്‍ എന്തെങ്കിലും ഒരു ചലനം ഉണ്ടാക്കുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കാനാണ് എനിക്കാഗ്രഹം. കണ്ട് മറന്ന് പോകുന്ന സിനിമകളെക്കാള്‍, അടുത്ത ഒരു കാലഘട്ടം ഓര്‍മിയ്ക്കുന്ന എന്തെങ്കിലും പ്രത്യേകത എന്റെ ചിത്രത്തില്‍ ഉണ്ടാവണം എന്നാഗ്രഹിയ്ക്കുന്നു.


സിനിമ നല്ലതാണെങ്കില്‍ കണ്ടാല്‍ മതി

സിനിമയെ വിലയിരുത്താന്‍ പ്രേക്ഷകര്‍ക്ക് അവകാശമുണ്ട്. പൃഥ്വിരാജ് നല്ല വ്യക്തിയാണെന്ന് പറഞ്ഞ് ആരും എന്റെ ചിത്രം കാണാന്‍ വരേണ്ടതില്ല. സിനിമ നല്ലതാണെങ്കില്‍ കാണുക. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വരുന്ന ട്രോളുകള്‍ വകവയ്ക്കുന്നില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.


മാറ്റങ്ങള്‍ ആസ്വദിയ്ക്കുന്നു

മലയാള സിനിമയിലെ മാറ്റങ്ങള്‍ ഞാന്‍ ആസ്വദിയ്ക്കുന്നുണ്ട്. തിയേറ്ററില്‍ പോയി സിനിമ കാണുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മലയാള സിനിമ ഇനിയും വളരും. 2016 ല്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം മഹേഷിന്റെ പ്രതികാരമാണ്. പുലിമുരുകന്റെ വിജയം പലരെയും വലിയ സ്വപ്‌നം കാണാന്‍ പ്രേരിപ്പിയ്ക്കുന്നതാണ്.


വരേണ്ട മാറ്റം

കേരളത്തില്‍ നിന്നുകൊണ്ട് കേരളത്തിന് പുറത്തുള്ള കഥകളെ കുറിച്ച് മലയാള സിനിമ ചിന്തിക്കണം. മറ്റുള്ള ഭാഷക്കാര്‍ക്ക് നമ്മുടെ സിനിമ ഇഷ്ടപ്പെടണം. മാര്‍ക്കറ്റിങ് കുറച്ചുകൂടെ ചിട്ടയുള്ളതാവണം. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

English summary
The film which breaks Prithviraj's expectation on last year

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam