»   » ശ്രീനിവാസനോട് ആക്ഷനും കട്ടും പറയുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി: ശ്രീബാല കെ മേനോന്‍

ശ്രീനിവാസനോട് ആക്ഷനും കട്ടും പറയുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി: ശ്രീബാല കെ മേനോന്‍

Posted By:
Subscribe to Filmibeat Malayalam

ലവ് 24x7 എന്ന ചിത്രത്തിലൂടെ ഒരു പുതമുഖ സംവിധായിക കൂടെ മലയാള സിനിമയിലെത്തി, ശ്രീ ബാല കെ മേനോന്‍. വര്‍ഷങ്ങളായി സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രതവൃത്തിച്ച പരിചയ സമ്പത്തുമായാണ് ശ്രീബാല തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് കടന്നത്.

ഒരു സംവിധായികയായപ്പോള്‍ ഏറ്റവും വെല്ലുവിളി നേരിട്ടത് ശ്രീനിവാസനെ പോലൊരാളോട് ആക്ഷനും കട്ടും പറയുമ്പോള്‍ ആയിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ശ്രീബാല പറഞ്ഞു. സിനിമയെ അറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ കാണുകയും പഠിക്കുകയും ചെയ്യുന്ന ശ്രീനിവാസനെ പോലൊരു അഭിനേതാവിനോട്, സര്‍വ്വോപരി സ്‌ക്രിപ്റ്റ് റൈറ്ററോട് ആക്ഷനും കട്ടും പറയുമ്പോഴുള്ള അവസ്ഥ നിങ്ങള്‍ക്ക് കണക്കാക്കാന്‍ കഴിയില്ലെന്നാണ് ശ്രീബാല പറയുന്നത്.


sreebala-sreenivasan

ചിത്രത്തില്‍ ഒരു ചാനലിലെ ചീഫ് എഡിറ്ററായിട്ടാണ് ശ്രീനിവാസന്‍ അഭിനയിച്ചത്. ശ്രീനിവാസനെ കൂടാതെ ദിലീപ്, സുഹാസിനി, നവാഗതയായ നിഖില വിമല്‍ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തു. ചിത്രം മികച്ച അഭിപ്രായം തേടി പ്രദര്‍ശം തുടരുകയാണ്.


srRebala.

ഒരു സ്വതന്ത്ര സംവിധായികയാകുക എന്നത് പെട്ടന്നെടുത്ത തീരുമാനമായിരുന്നു എന്നാണ് ശ്രീബാല പറയുന്നത്. കാസ്റ്റിങ് മുതല്‍ സംഗീതം വരെ എല്ലാം പെട്ടന്നായിരുന്നു. പ്രേക്ഷകര്‍ എന്റെ സിനിമയെ എങ്ങിനെ എടുക്കും എന്നറിയില്ല. എന്നിരിക്കിലും എനിക്ക് പറയാന്‍ സാധിക്കും, നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ് ഞാനെന്റെ ജോലി ചെയ്തത്- ശ്രീബാല കെ മേനോന്‍ പറഞ്ഞു.

English summary
Love 24x7 is Sreebala Menon's debut venture as a filmmaker. While the writer and filmmaker admits that directing a film for the first time posed several challenges, the most difficult thing, she says, was to say 'action' and 'cut' to Sreenivasan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam