»   » പഞ്ചാബി ഹൗസില്‍ ആദ്യം നിശ്ചയിച്ചത് ജയറാമിനെ, രമണനായി ജഗതിയെ; നിങ്ങളറിയാത്ത ഒരു സത്യകഥ

പഞ്ചാബി ഹൗസില്‍ ആദ്യം നിശ്ചയിച്ചത് ജയറാമിനെ, രമണനായി ജഗതിയെ; നിങ്ങളറിയാത്ത ഒരു സത്യകഥ

By: Rohini
Subscribe to Filmibeat Malayalam

എത്ര ആവര്‍ത്തി കണ്ടാലും പ്രേക്ഷകര്‍ മടുക്കാത്ത ചിത്രങ്ങളിലൊന്നാണ് റാഫി - മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പിറന്ന പഞ്ചാബി ഹൗസ്. ചിത്രത്തിലെ ഓരോ രംഗവും ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. രമണനും ഉണ്ണിയുമൊക്കെ ഇന്ന് ട്രോളന്മാര്‍ക്കിടയിലെ സൂപ്പര്‍ താരങ്ങളാണ്.

പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ വികാരഭരിതനാകുന്ന രംഗം ഡിലീറ്റ് ചെയ്തത് എന്തിന്?


എന്നാല്‍ നിങ്ങളാരും അറിയാത്ത ഒരുപാട് കഥകള്‍ പഞ്ചാബി ഹൗസിനും ഉണ്ണിയ്ക്കും രമണനുമൊക്കെ പിന്നിലുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ റാഫിയും മെക്കാര്‍ട്ടിനും അത് വെളിപ്പെടുത്തി.


പഞ്ചാബിക്കഥ കിട്ടിയത്

സിദ്ധിഖ് - ലാല്‍ സംവിധാനം ചെയ്യുന്ന കാബൂളിവാല എന്ന ചിത്രത്തില്‍ റാഫി- മെക്കാര്‍ട്ടിന്മാര്‍ സഹ സംവിധായകരാണ്. ആ സെറ്റില്‍ അവര്‍ക്കൊപ്പം ഒരു പഞ്ചാബിയുണ്ടായിരുന്നു. ആജാനുബാഹുവായ ആ മനുഷ്യനോട് സംസാരിക്കണം എന്ന് രണ്ട് പേര്‍ക്കും ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഭാഷ അറിയാത്തത് കൊണ്ട് സംസാരിച്ചില്ല. പിന്നെ മനസ്സിലായി അദ്ദേഹം ഒരു കൊച്ചിക്കാരന്‍ പഞ്ചാബിയാണെന്ന്. പഞ്ചാബില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയ പഞ്ചാബി കുടുംബമാണ് അവരുടേത്. ആ ആശയം ഞങ്ങളുടെ മനസ്സില്‍ കിടന്നു.


പൊട്ടനായി അഭിനയിക്കുന്ന നായകന്‍

ഒരു ചെന്നൈ യാത്രയിലാണ് സംസാര ശേഷിയുണ്ടായിട്ടും പൊട്ടനായി അഭിനയിക്കുന്ന നായക കഥാപാത്രത്തെ കിട്ടുന്നത്. തമിഴ്‌നാട്ടിലെ ഏതോ ഒരു കുഗ്രാമത്തില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിയ്ക്കുകയാണ്. സമയം രാവിലെ പത്ത് മണി. നല്ല വിശപ്പ്. എന്തെങ്കിലും കഴിക്കാന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു ഇഡ്ഡലിക്കാരന്‍ വരുന്നു. ഒരു പൊതി ഇഡ്ഡലി വാങ്ങി. തുറന്നപ്പോഴേ മനസ്സിലായി രണ്ട് ദിവസത്തെ പഴക്കമെങ്കിലും അതിനുണ്ട് എന്ന്. വാങ്ങിയത് പോലെ പുറത്തേക്ക് കളഞ്ഞു. ട്രാക്കില്‍ വീണതും ഒരു പയ്യന്‍ ഓടി വന്ന് അത് എടുത്ത് തിന്നാന്‍ തുടങ്ങി. കഴിക്കരുത്, അത് ചീത്തയാണെന്ന് പറഞ്ഞപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല എന്ന് ആംഗ്യം കാണിച്ചു. അവനെ കണ്ടാലറിയാം.. ഒരു മലയാളി പയ്യനാണ്.. അവന് സംസാര ശേഷിയുമുണ്ട്. പൊട്ടനായി അഭിനയിക്കുകയാണ്... അപ്പോഴേക്കും ട്രെയിന്‍ നീങ്ങി തുടങ്ങി.


കഥാപാത്രങ്ങളെ കണ്ടെത്തി

ഈ രണ്ട് വിഷയങ്ങളും കൂട്ടിച്ചേര്‍ത്ത് ഒരുപാട് സമയമെടുത്ത് പഞ്ചാബി ഹൗസ് എന്ന ചിത്രത്തിന്റെ കഥ പൂര്‍ത്തിയാക്കി. അന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള, തമാശ കൈകാര്യം ചെയ്യുന്ന ജയറാമിനെ തന്നെ നായകനായി തീരുമാനിച്ചു. പ്രതാപത്തോടെ നില്‍ക്കുന്ന ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും നായികമാര്‍. ഹരിശ്രീ അശോകന്റെയും കൊച്ചിന്‍ ഹനീഫയുടെയും സ്ഥാനത്ത് ഇന്നസെന്റിനെയും ജഗതി ശ്രീകുമാറിനെയും കണ്ടു. ജഗതി ഇല്ലാത്ത ഒരു മലയാള സിനിമയെ കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത സമയമായിരുന്നു അത്.


പിന്നെ എങ്ങിനെ മാറിമറിഞ്ഞു

കഥയുടെ കാര്യത്തില്‍ കൂടുതല്‍ പുരോഗതി ഉണ്ടായപ്പോഴാണ് അഭിനേതാക്കളുടെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയത്. തടിമാടന്മാരായ പഞ്ചാബികളുടെ ഇടയില്‍ പെട്ടുപോകുന്ന സാധുവാണ് നായകന്‍. ആറടി ഉയരമുള്ള ജയറാമിന് പക്ഷെ അത്രയ്ക്ക് ദുര്‍ബലനാകാന്‍ കഴിയില്ല. അങ്ങനെയാണ് ദിലീപിലെത്തിയത്. ദിലീപ് തിരക്കായി വരുന്നതേയുള്ളൂ. മഞ്ജു വാര്യര്‍ അപ്പോഴേക്കും സമ്മര്‍ ഇന്‍ ബത്‌ലഹേം അഭിനയിക്കാന്‍ പോയി. ദിവ്യ ഉണ്ണിയും തിരക്കിലായി. പിന്നെയുള്ളത് ഇന്നസെന്റും ജഗതിയുമാണ്. അവരുടെ തിരക്ക് വച്ച് അഞ്ച് ദിവസം കിട്ടിയാല്‍ തന്നെ ഭാഗ്യം. ഞങ്ങള്‍ക്കത് പോര. അങ്ങനെയാണ് കൊച്ചിന്‍ ഹനീഫയിലും ഹരിശ്രീ അശോകനിലും എത്തിയത്.

ജയറാമിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
The untold story behind the evergreen super hit Malayalam movie Punjabi House
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam