twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    By Aswini
    |

    ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെയാണ് ശിവദ നായരുടെ വെള്ളിത്തിരാ പ്രവേശം. അതിന് ശേഷം തമിഴിലേക്ക് പോയ ശിവദ ഇപ്പോള്‍ സു സു സുധി വാത്മീകത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്.

    തന്റെ കഥാപാത്രങ്ങളെ കുറിച്ചും സു സു സുധി വാത്മീകത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം അടുത്തിടെ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശിവദ സംസാരിക്കുകയുണ്ടായി. സ്ലൈഡുകളിലൂടെ തുടര്‍ന്ന് വായിക്കൂ...

    ലിവിങ് ടുഗെതറിന് ശേഷം

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    ലിവിങ് ടുഗെതറിന് ശേഷം തമിഴില്‍ നെടുംചാലില്‍ എന്നൊരു ചിത്രം ചെയ്തു. അത് പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെടുത്തു. അതിന് ശേഷം സീറോ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇപ്പോള്‍ മൂന്ന് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ എനിക്ക് വലിയ ഗ്യാപ്പൊന്നും തോന്നുന്നില്ല. തിരിച്ചു വരവില്‍ രഞ്ജിത്ത് സാറിനെയും (രഞ്ജിത്ത് ശങ്കര്‍) ജയേട്ടനെയും (ജയസൂര്യ) പോലൊരു ടീമിനൊപ്പം പ്രവൃത്തിയ്ക്കാന്‍ കഴിഞ്ഞത് നല്ല അവസരമായി കാണുന്നു

    ശ്രീലേഖ എന്ന ശിവദ

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    ശ്രീലേഖ എന്നാണ് എന്റെ ശരിയായ പേര്. ഫാസില്‍ സാറിന്റെ സെറ്റില്‍ നിന്നു തന്നെ പേര് മാറ്റണം എന്ന സജഷന്‍ വന്നിരുന്നു. പിന്നീട് തമിഴില്‍ പോയപ്പോള്‍ ഈ പേര് അവിടെ കോമണായി. അങ്ങനെ ന്യൂമറോളജിസ്റ്റിനെ കണ്ടിട്ടാണ് പേര് മാറ്റിയത്. മംഗളം എന്നാണ് ശിവദ എന്ന പേരിന് അര്‍ത്ഥം. ശ്രീലേഖയെക്കാള്‍ ഇപ്പോള്‍ മനസ്സില്‍ നില്‍ക്കുന്ന പേര് ശിവദ എന്ന് തന്നെയാണ് ആദ്യമൊക്കെ ആരെങ്കിലും ശിവദ എന്ന് വിളിച്ചാല്‍ ഞാന്‍ വിളി കേള്‍ക്കാറില്ലായിരുന്നു.

    സിനിമയിലേക്ക്

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ ഓഫറുകള്‍ വന്നിരുന്നു. അപ്പോഴൊക്കെ പഠനത്തിലായിരുന്നു ശ്രദ്ധ. പിന്നീട് പോക്കറ്റ് മണിയ്ക്ക് വേണ്ടി ടിവി ഷോകള്‍ ചെയ്തുതുടങ്ങി. സത്യത്തില്‍ എന്റെ ആദ്യ ചിത്രം ലാല്‍ ജോസ് സാറിനൊപ്പമാണ്. കേരള കഫയില്‍ ലാല്‍ ജോസ് സര്‍ സംവിധാനം ചെയ്ത പുറം കാഴ്ചകളിലാണ് ആദ്യം അഭിനയിച്ചത്. സിനിമ എന്തെന്ന് അറിഞ്ഞത് ആ സെറ്റില്‍ വച്ചാണ്. പിന്നീടാണ് ഫാസില്‍ സാറിന്റെ ലിവിങ് ടുഗെതറില്‍ അഭിനയിച്ചത്. ഫാസില്‍ സാറിന്റെ ചിത്രത്തില്‍ അവസരം ലഭിച്ചത് എന്നെ സംബന്ധിച്ച് വലിയ ഭഗ്യമാണ്. അവിടെ നിന്ന് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഒരുപാട് ഉപദേശങ്ങള്‍ തരുമായിരുന്നു സര്‍

    സു സു സുധിയില്‍ എത്തിയത്

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    തമിഴിലെ നെടുംചാലില്‍ എന്ന ചിത്രം കണ്ടിട്ടാണ് രഞ്ജിത്ത് സര്‍ എന്നെ വിളിയ്ക്കുന്നത്. മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിന് ആഗ്രഹിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. കല്യാണി എന്നാണ് കഥാപാത്രത്തിന്റെ പേര്. മുഴുനീള കഥാപാത്രമല്ലെങ്കിലും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിലുണ്ടാവും. ജയേട്ടന്റെ തമാശകളായിരുന്നു സെറ്റില്‍ ഏറ്റവും രസം. എന്തെങ്കിലുമൊക്കെ പറഞ്ഞ് എപ്പോഴും കളിയാക്കും.

    തമിഴ് സിനിമയില്‍

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    നെടും ചാലെയുള്ള സംവിധായകന്‍ കൃഷ്ണ സാറായിരുന്നു. ഓഡിഷനു പോയപ്പോള്‍ എന്നെ കൊണ്ട് കാര്യമായതൊന്നും ചെയ്യിപ്പിച്ചില്ല. ധാവണി ഇട്ട് ഫോട്ടോഷൂട്ട് നടത്തി. ഓകെ പറഞ്ഞു. പിന്നീട് പത്ത് ദിവസത്തോളം ആക്ടിങ് ക്ലാസ് ഉണ്ടായിരുന്നു. തട്ടു കട നടത്തുന്ന മങ്ക എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍. എനിക്കൊട്ടും പരിചയമില്ലാത്ത വേഷം. മങ്കയ്ക്ക് വേണ്ടി ഞാന്‍ ശരീര ഭാരം കൂട്ടി. കഥാപാത്രത്തെ പഠിക്കാന്‍ തട്ടുകടകളില്‍ വിസിറ്റ് നടത്തി. ഏതാണ്ട് ആറ് മാസത്തോളമെടുത്തു അതിനൊക്കെ. സിനിമ കണ്ട് നല്ല അഭിപ്രായം കേട്ടപ്പോള്‍ സന്തോഷം തോന്നി. ഇപ്പോഴും ചില രംഗങ്ങള്‍ കാണുമ്പോള്‍ കുറച്ചുകൂടെ നന്നാക്കമായിരുന്നു എന്ന് തോന്നാറുണ്ട്

    അഭിനന്ദനം ഉത്തരവാദിത്വം കൂട്ടുന്നു

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    നല്ല കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അതന്റെ ഉത്തരവാദിത്വം കൂട്ടുന്നു. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ഓരോ വര്‍ഷവും ഞാന്‍ ചെയ്യുന്നുള്ളൂ. സിനിമയുടെ ക്വാളിറ്റിയാണ് പ്രാധാന്യം. ഓരോ സിനിമ ചെയ്യുമ്പോഴും കൂടുതല്‍ മികച്ചതാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പ്രഭു സോളമന്‍, ചീനു രാമസ്വാമി, ഉദയനിധി തുടങ്ങയവരൊക്കെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

    പരിഭവങ്ങളില്ല

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    മലയാളത്തില്‍ അംഗീകരിക്കപ്പെട്ടില്ല എന്ന തോന്നലൊന്നുമില്ല. ലിവിങ് ടുഗെതര്‍ കുറച്ചു കൂടെ ശ്രദ്ധക്കപ്പെടാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എങ്കിലും എനിക്ക് ലഭിച്ച വേഷങ്ങളില്‍ ഞാന്‍ സംതൃപ്തയാണ്. പരിഭവങ്ങളൊന്നുമില്ല. തമിഴില്‍ അറിയപ്പെടുന്നത് ഫാസില്‍ സര്‍ കൊണ്ടുവന്ന നായിക എന്ന പേരില്‍ തന്നെയാണ്

    തമിഴും മലയാളവും

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    തീര്‍ച്ചയായും തമിഴില്‍ നിന്ന് മലയാളത്തിലെത്തുമ്പോള്‍ അതിന്റേതായ മാറ്റങ്ങളുണ്ട്. തമിഴില്‍ അഭിനേതാക്കളെ ജനങ്ങള്‍ കാണുന്നത് വേറെ ലെവലിലാണ്. നമ്മളോട് സംസാരിക്കാനൊക്കെ അവര്‍ക്ക് പേടിയാണ്. മലയാളത്തില്‍ നമ്മളെ ഒരു കുട്ടിയെ പോലെയാണ് ആളുകള്‍ കാണുന്നത്. മലയാളത്തെ അപേക്ഷിച്ച് തമിഴില്‍ സിനിമയ്ക്ക് വേണ്ടി കൂടുതല്‍ പണം മുടക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാണ്

    രണ്ടും ഒരുപോലെ

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    തമിഴും മലയാളവും ഞാന്‍ ഒരുപോലെ ഇഷ്ടപ്പെടുന്നു. ഞാന്‍ ജനിച്ചത് ട്രിച്ചിയിലാണ്. അച്ഛനും അമ്മയും മലയാളികള്‍ തന്നെയാണ്. ഭാഷ നോക്കിയല്ല ഞാന്‍ അഭിനയിക്കുന്നത്. ഭാഷ ഏതായാലും നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കു എന്നതാണ് പ്രധാനം. ഭാഷ അറിഞ്ഞ് കഥാപാത്രമാകുമ്പോഴാണ് അതിന് ജീവനുണ്ടാവുന്നത്. ശിവദ എന്ന പേര് ആളുകള്‍ തിരിച്ചറിയണം എന്ന് മാത്രമാണ് ആഗ്രഹം

    ഗ്ലാമര്‍ വേഷങ്ങള്‍

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    ഗ്ലാമര്‍ ആവശ്യമുള്ള റോളുകളില്‍ അത് ചെയ്യുന്നത് തെറ്റില്ല. പക്ഷെ എന്നെ സംബന്ധിച്ച് എനിക്ക് കംഫര്‍റ്റബളല്ലാത്ത വേഷങ്ങള്‍ ധരിച്ച് അഭിനയിക്കാന്‍ കഴിയില്ല. ബിക്കിനിയും മൈക്രോ സ്‌കേര്‍ട്ടുമൊക്കെയിട്ട് അഭിനയിക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല. ഗ്ലാമര്‍ സിനിമയില്‍ ഒരു ഘടകമായിരിക്കാം

    ഇഷ്ടപ്പെട്ട വേഷം

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    നെടുംചാലെ ചെയ്തപ്പോള്‍ ഏകദേശം രണ്ട് വര്‍ഷത്തോളം മങ്കയായി യാത്ര ചെയ്യുകയായിരുന്നു ഞാന്‍. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും മങ്കയെ പോലെ ഇടിപ്പില്‍ കൈ വയ്ക്കും. അമ്മ വന്ന് വഴക്ക് പറയുമ്പോഴാണ് എനിക്കോര്‍മ വരിക. ഏത് കഥാപാത്രം ചെയ്താലും അതിന്റെ ഹാങോവര്‍ ഉണ്ടാകാറുണ്ട്. ചെയ്തതില്‍ ഏറ്റവും ഇഷ്ടം മങ്കയെ തന്നെയാണ്. സു സു സുധി വാത്മീകത്തിലെ കല്യാണി ഞാനുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന കഥാപാത്രമാണ്.

    നൃത്ത പഠനം

    'ഗ്ലാമര്‍ വേഷങ്ങളില്‍ തെറ്റില്ല, പക്ഷെ ഞാന്‍ ചെയ്യില്ല'

    നൃത്തം വലിയ ഇഷ്ടമാണ്. ഇപ്പോഴും പഠിക്കുന്നുണ്ട്. കാലടി ശ്രീ ശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ സുധ പീതാംബരന്റെ കീഴിലാണ് നൃത്തം പഠിച്ചത്. ഇപ്പോള്‍ മദ്രാസ് ഭരത കലാഞ്ജലിയില്‍ ധനഞ്ജയന്‍ സാറിന്റെ കീഴില്‍ പഠിക്കുന്നു. സിനിമയോടൊപ്പം നൃത്തവും കൊണ്ടു പോകാനാണ് ആഗ്രഹം.

    English summary
    There is nothing wrong in glamour role, but i will not do says Shivatha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X