»   » ലോഹം, ഉട്ടോപ്യയിലെ രാജാവ് സൂപ്പര്‍സ്റ്റാറുകളുടെ കൂടെയുള്ള ടിനി ടോമിന്റെ അനുഭവം പങ്ക് വെയ്ക്കുന്നു

ലോഹം, ഉട്ടോപ്യയിലെ രാജാവ് സൂപ്പര്‍സ്റ്റാറുകളുടെ കൂടെയുള്ള ടിനി ടോമിന്റെ അനുഭവം പങ്ക് വെയ്ക്കുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓണ ചിത്രങ്ങളായിരുന്നു ഉട്ടോപ്യയിലെ രാജാവും ലോഹവും. ഒരേ സമയത്ത് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ടിനി ടോമിന് ലഭിച്ചത് ലഭിച്ചത് രണ്ടും വ്യത്യസ്തമായ അനുഭവങ്ങള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ടിനി തന്റെ അനുഭവങ്ങള്‍ പങ്ക് വെച്ചത്.

ലോഹം, ഉട്ടോപ്യയിലെ രാജാവ് സൂപ്പര്‍സ്റ്റാറുകളുടെ കൂടെയുള്ള ടിനി ടോമിന്റെ അനുഭവം

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ്, മോഹന്‍ലാലിന്റെ ലോഹം എന്നീ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം തോന്നുന്നു. ടിനി ടോം പറയുന്നു. അതും സൂപ്പസ്റ്റാറുകള്‍ക്കൊപ്പം മികച്ച രണ്ട് സംവിധായകരുടെ കൂടെ ചിത്രമായിരുന്നു ലോഹവും ഉട്ടോപ്യയിലെ രാജാവും.

ലോഹം, ഉട്ടോപ്യയിലെ രാജാവ് സൂപ്പര്‍സ്റ്റാറുകളുടെ കൂടെയുള്ള ടിനി ടോമിന്റെ അനുഭവം

രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹത്തില്‍ തന്റെ മുഴുനീള സാന്നിധ്യമുണ്ടായിരുള്ളുവെങ്കിലും, ഞാനും ലാലേട്ടനും തമ്മില്‍ ഒരു കോമ്പിനേഷന്‍ സീനേ ഉണ്ടായിരുന്നുള്ളു. ഇതിന് മുമ്പ് ഞാന്‍ ലാലേട്ടനൊപ്പം സ്പിരിറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സ്പിരിറ്റ് എന്ന ചിത്രത്തിന്റെ അതേ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ലോഹത്തിലും ചെയ്തിരിക്കുന്നത്.

ലോഹം, ഉട്ടോപ്യയിലെ രാജാവ് സൂപ്പര്‍സ്റ്റാറുകളുടെ കൂടെയുള്ള ടിനി ടോമിന്റെ അനുഭവം


ചിത്രത്തിന് വേണ്ടി എന്നോട് റഫറന്‍സ് പറഞ്ഞിരുന്നത് അമ്പിളി ചേട്ടനെ(ജഗതി) മനസില്‍ കാണാനാണ്. തന്റെ ഈ റോള്‍ യാഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് ജഗതി ചേട്ടനായിരുന്നു. എന്നാല്‍ അദ്ദേഹം അപകടം പറ്റി കിടപ്പിലായതുക്കൊണ്ടാണ് എനിക്ക് ചെയ്യേണ്ടി വന്നത്. ഒരു പേടിയുണ്ടായിരുന്നു. എന്തായാലും എനിക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞു. ടിനി പറയുന്നു.

ലോഹം, ഉട്ടോപ്യയിലെ രാജാവ് സൂപ്പര്‍സ്റ്റാറുകളുടെ കൂടെയുള്ള ടിനി ടോമിന്റെ അനുഭവം

ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഷൂട്ടിങിന് മുമ്പ് എന്താണ് ക്യാരക്ടര്‍ എന്നോ, ഡയലോഗ് എന്താണെന്നോ നേരത്തെ പറഞ്ഞിരുന്നുമില്ല. എന്നാല്‍ എന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലാലേട്ടന്റെ വലിയ ഒരു സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഒപ്പം രഞ്ജിത്ത് സാറിന്റെയും ടിനി പറയുന്നു.

ലോഹം, ഉട്ടോപ്യയിലെ രാജാവ് സൂപ്പര്‍സ്റ്റാറുകളുടെ കൂടെയുള്ള ടിനി ടോമിന്റെ അനുഭവം

ഉട്ടോപ്യയിലെ രാജാവ് ഒരു പൊളിടിക്കല്‍ സറ്റയര്‍ ആണ്. ചിത്രത്തില്‍ യേശുക്രിസ്തുവിന്റെ പ്രതിമയായിട്ടാണ് താന്‍ അഭിനയിച്ചിരിക്കുന്നത്.

ലോഹം, ഉട്ടോപ്യയിലെ രാജാവ് സൂപ്പര്‍സ്റ്റാറുകളുടെ കൂടെയുള്ള ടിനി ടോമിന്റെ അനുഭവം


മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ആള്‍ അപ് ടു ഡേറ്റാണ്. അടുത്ത വര്‍ഷം ഇറങ്ങുന്ന ക്യാമറയെ കുറിച്ച് ഇപ്പോള്‍ വേണമെങ്കില്‍ സംസാരിക്കും.

English summary
Tini Tom is an Indian film actor and mimicry artist. His original name is Devassy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam