»   » എനിക്കൊരു സിനിമയുടെ നായകനാകണം; പൃഥ്വിരാജിന്റെ നായികയുടെ വിചിത്രമായ ആഗ്രഹം

എനിക്കൊരു സിനിമയുടെ നായകനാകണം; പൃഥ്വിരാജിന്റെ നായികയുടെ വിചിത്രമായ ആഗ്രഹം

Written By:
Subscribe to Filmibeat Malayalam

വളരെ കുറച്ച് നായികമാര്‍ മാത്രമേ ബോളിവുഡ് സിനിമയില്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടും സൗത്ത് ഇന്ത്യന്‍ സിനിമകളെ ഇഷ്ടപ്പെടുകയും, ബോളിവുഡിനെക്കാള്‍ കൂടുതല്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് പ്രധാന്യം നല്‍കുകയും ചെയ്യാറുള്ളൂ. അത്തരത്തിലൊരു നടിയാണ് മിഷ്ടി.

സീരിയല്‍ താരം മുരളി ദീപന്‍ വിവാഹിതനാകുന്നു, വധു സുരാജിന്റെ ആരാണെന്ന് അറിയോ??


ആദം ജോആന്‍ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് മിഷ്ടി മലയാള സിനിമയില്‍ എത്തിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മിഷ്ടി സിനിമ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ഒരു വിചിത്രമായ ആഗ്രഹത്തെ കുറിച്ച് പറഞ്ഞു.


നായകനായി അഭിനയിക്കണം

നായികയ്ക്ക് തുല്യ പ്രധാന്യം നല്‍കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞതിന് ശേഷമാണ്, ഒരു ചിത്രത്തിലെങ്കിലും നായകനായി അഭിനയിക്കണം എന്ന് മിഷ്ടി പറഞ്ഞത്.


ഇഷ്ടം സൗത്ത്

എനിക്ക് സൗത്ത് ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ ഇഷ്ടമാകാന്‍ കാരണം ആരാധകരാണ്. സിനിമയെ ഭ്രാന്തമായി ആരാധിക്കുന്നവരാണ് സൗത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍. വിഷയാസക്തി കൊണ്ടോ കാഴ്ചയില്‍ ഭംഗി ഉള്ളത് കൊണ്ടോ അല്ല ബോളിവുഡ് നായികമാര്‍ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നത്. സ്പഷ്ടമായ സന്തോഷം അവരുടെ മുഖത്ത് കൊണ്ടുവരും എന്നത് കൊണ്ടാണ്- മിഷ്ടി പറഞ്ഞു.


ബോളിവുഡ് ചിത്രം

വളരെ ഏറെ പ്രതീക്ഷയോടെ തന്റെ ബോളിവുഡ് ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുകയാണ് മിഷ്ടി. എന്നാല്‍ ചിത്രത്തെ കുറിച്ച് യാതൊരു വിവരവും നല്‍കാന്‍ കഴിയില്ല എന്നും നമുക്ക് മറ്റ് ചിത്രങ്ങളെ കുറിച്ച് സംസാരിക്കാമെന്നുമാണ് നടി പറഞ്ഞത്.


കന്നടയില്‍ അരങ്ങേറ്റം

അതെ, ബ്രുഹാസ്പതി എന്ന ചിത്രത്തിലൂടെ കന്നടയിലേക്ക് പോകുകയാണ്. തമിഴിലെ വിഐപി എന്ന ചിത്രത്തിന്റെ റീമേക്കാണ് ബ്രുഹാസ്പതി. ധനുഷ് എന്ന നടനോടുള്ള ഇഷ്ടം കൊണ്ടാണ് വിഐപി യുടെ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചത് എന്ന് മിഷ്ടി പറയുന്നു.


തെലുങ്കിലും തമിഴിലും

തമിഴില്‍ അതര്‍വയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുന്നു. നേരത്തെ സെമ്മാ ബോതയാഗുത് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തെലുങ്കില്‍ നവാഗതനൊപ്പമാണ് പുതിയ ചിത്രം. ചിന്നാടോന നീ കോസം എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് സിനിമാ അരങ്ങേറ്റം. പിന്നീട് കൊളമ്പസ്, ബാബു ബങ്ക ബിസി എന്നീ ചിത്രങ്ങളും ചെയ്തു.


മലയാളത്തില്‍

ആദം ജോആന്‍ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് മലയാളത്തില്‍ അരങ്ങേറിയത്. ചിത്രം മികച്ച ബോക്‌സോഫീസ് വിജയം നേടിയതില്‍ സന്തോഷമുണ്ടെന്ന് മിഷ്ടി പറയുന്നു.


ഭാഷ പ്രശ്‌നമാണോ..

ഭാഷയാണ് എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിക്കാനുള്ള പ്രയാസം. പക്ഷെ ഓരോ വരിയും വായിച്ച് അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയാണ് ഞാന്‍ അഭിനയിക്കുന്നത്. സംവിധായകരും സഹപ്രവര്‍ത്തകരും അക്കാര്യത്തില്‍ സഹായിക്കാറുണ്ട്. പിന്നെ, അഭിനയം നന്നായാല്‍ കഥാപാത്രം എന്താണ് പറയാന്‍ ശ്രമിയ്ക്കുന്നത് എന്ന് മനസ്സിലാവും എന്നാണ് എന്റെ വിശ്വാസം.


സിനിമ മാറുന്നു

എന്നെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ ഗ്ലാമറസ്സായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഗ്ലാമര്‍ എന്നതിനര്‍ത്ഥം തുണിയുടെ അളവ് തീരുമാനിക്കുന്നതല്ല... അത് നിങ്ങള്‍ സിനിമയെ കാണുന്ന രീതിയാണ്. നല്ല നല്ല കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നു എന്നതാണ് എന്റെ സന്തോഷം. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ലഭിയ്ക്കണം. ഒരു സിനിമയിലെങ്കിലും നായകനായി അഭിനയിക്കണം. മിഷ്ടി പറഞ്ഞു.


English summary
Mishti talks about her role in Manoranjan-starrer Bruhaspati, being a Dhanush fan and working in different languages

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X