»   » എന്റെ സുഹൃത്തുക്കളെ താഴ്ത്തുന്നവരോട് ഒരു സ്‌നേഹവുമില്ല, കരയിപ്പിച്ച ട്രോളന്മാരോട് ടൊവിനോ പറയുന്നു

എന്റെ സുഹൃത്തുക്കളെ താഴ്ത്തുന്നവരോട് ഒരു സ്‌നേഹവുമില്ല, കരയിപ്പിച്ച ട്രോളന്മാരോട് ടൊവിനോ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോള്‍ മലയാള സിനിമയിലെ യുവ സൂപ്പര്‍സ്റ്റാറായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് ടൊവിനോ തോമസ്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം മെഗാസ്റ്റാറിന്റെ പോലും കലക്ഷന്‍ റെക്കോഡ് ബേധിച്ചുകൊണ്ടാണ് ആദ്യ ദിവസം പിന്നിട്ടത്.

ഒരു മെക്‌സിക്കന്‍ അപാരത എസ്എഫ്‌ഐയുടെ കഥയല്ല??? തെളിവുണ്ട്???

ഇപ്പോള്‍ ടൊവിനോ തോമസിന് മലയാളത്തില്‍ ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ ഈ ആരാധകരുടെയൊക്കെ ക്രൂരമായ ട്രോളുകള്‍ക്ക് മുമ്പില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്നപ്പോള്‍ കരഞ്ഞുപോയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കവെ ടൊവിനോ തോമസ് വെളിപ്പെടുത്തുകയുണ്ടായി. ആരാധകരോട് ടൊവിനോ തോമസിന് എന്താണ് പറയാനുള്ളത് എന്ന് നോക്കാം...

എനിക്കവരോട് സ്‌നേഹമില്ല

എന്നെ പൊക്കിപ്പറയാന്‍ വേണ്ടിയാണെങ്കില്‍ പോലും, എന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തരംതാഴ്ത്തുന്നവരോട് എനിക്ക് പ്രത്യേകിച്ച് ഒരു സ്‌നേഹവും ഉണ്ടായിട്ടില്ല. ഇത്തരം ട്രോളുകള്‍ എന്നെയും തുടക്കകാലത്ത് കരയിപ്പിച്ചിട്ടുണ്ട്. അതൊരിക്കലും എന്നെ ട്രോളിയത് കൊണ്ടല്ല, മറിച്ച് അവരുടെ ട്രോളുകള്‍ക്ക് മറുപടി കൊടുക്കാന്‍ കഴിയുന്നില്ലല്ലോ എന്നാലോചിച്ചിട്ടാണ്. എന്നാല്‍ ഇപ്പോള്‍ ട്രോളന്മാര്‍ക്ക് മറുപടി കൊടുക്കാന്‍ ഞാന്‍ പ്രാപ്തനായി എന്ന് ടൊവിനോ പറയുന്നു.

ഫാന്‍സ് അസോസിയേഷന്‍ വേണ്ട

ഇപ്പോള്‍ എന്നെ ഒരുപാട് ആളുകള്‍ക്ക് ഇഷ്ടമാണ്. ചുരുങ്ങിയത് ഒരു ഇരുപത് ലക്ഷം പേര്‍ക്ക് എന്നെ ഇഷ്ടമാണെന്ന് വിചാരിയ്ക്കുക. എന്നാല്‍ ഫാന്‍സ് എന്ന് പറഞ്ഞ് എന്നെ ഭയങ്കരമായി ആരാധിയ്ക്കുന്നവര്‍ ഒരു അമ്പതിനായിരമോ, ഒരു ലക്ഷമോ മാത്രമേ ഉണ്ടാവൂ. ഇരുപത് ലക്ഷം പേരുടെ സ്‌നേഹം ഞാനെന്തിനാണ് അമ്പതിനായിരം മാത്രമുള്ളവര്‍ക്ക് തീറെഴുതിക്കൊടുക്കുന്നത്. എല്ലാവരും സ്‌നേഹിക്കട്ടെ. സ്‌നേഹിക്കപ്പെടാനാണ് ചെറുപ്പം മുതലേ എനിക്കാഗ്രഹം എന്ന് ടൊവിനോ പറഞ്ഞു.

നായകന്റെ ഹീറോയിസമല്ല സിനിമ

സിനിമ വിജയിക്കാന്‍ കാരണം നായകന്റെ ഹീറോയിസം അല്ല എന്ന് ടൊവിനോ തോമസ് പറയുന്നു. മെക്‌സിക്കന്‍ അപാരതയ്‌ക്കൊപ്പം റിലീസ് ചെയ്ത അങ്കമാലി ഡയറിലീസില്‍ എല്ലാവരും പുതുമുഖങ്ങളാണ്. എന്നിട്ടും സിനിമ വിജയിച്ചു. ഞാന്‍ ഒരിക്കലും നായകന് പ്രാധാന്യമുള്ള സിനിമയേ ചെയ്യൂ എന്ന് നിര്‍ബന്ധമില്ല. ഏതൊരു സിനിമയാണെങ്കിലും ആ സിനിമ എന്നെ അത്ഭുതപ്പെടുത്തുന്നതായിരിക്കണം എന്നതാണ് പ്രധാനം.

എനിക്ക് രാഷ്ട്രീയ നിസപാടുണ്ട്

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം അഭിനയിച്ചതുകൊണ്ട് ഞാനൊരു കമ്യൂണിസ്റ്റ് കാരന്‍ ആകുന്നില്ല. ഞാന്‍ അഭിനയിച്ചത് ഒരു സിനിമയിലാണ്. സിനിമയെ സിനിമയായി കാണുന്നവരാണ് മലയാളികള്‍ എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. എനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. അത് പക്ഷെ ഒരു പാര്‍ട്ടിയുടെയും പ്രത്യാശാസ്ത്രം അനുസരിച്ചല്ല. എന്ത് വിവേചനങ്ങളെക്കാലും മനുഷ്യനെ വലുതായിക്കാണുന്നതാണ് എന്റെ രാഷ്ട്രീയം. അത്തരം കാഴ്ചപ്പാടുകള്‍ക്ക് കമ്യൂണിസവുമായി ബന്ധമുണ്ടായിരിക്കാം- ടൊവിനോ തോമസ് പറഞ്ഞു.

English summary
Tovino Thomas about social media troll

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam