»   » മഞ്ജു വാര്യരുടെ 'മകള്‍ക്ക്' ദുല്‍ഖറിന്റെ കൂടെ അഭിനയിക്കണം, അതിന് പറ്റില്ലെങ്കില്‍ ഒന്ന് കണ്ടാല്‍ മതി

മഞ്ജു വാര്യരുടെ 'മകള്‍ക്ക്' ദുല്‍ഖറിന്റെ കൂടെ അഭിനയിക്കണം, അതിന് പറ്റില്ലെങ്കില്‍ ഒന്ന് കണ്ടാല്‍ മതി

By: Saranya KV
Subscribe to Filmibeat Malayalam

മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയിലെ ആതിരാ കൃഷ്ണനെ ആരും മറക്കില്ല. മുന്‍കോപിയും പിടിവാശിക്കരിയുമായ ആതിരാ കൃഷ്ണനെ അവതരിപ്പിച്ചത് കണ്ണൂര്‍ സ്വദേശിനിയായ അനശ്വര രാജനാണ്. ഓഡീഷന്‍ വഴി തിരഞ്ഞെടുത്താണ് അനശ്വര ചിത്രത്തിലേക്ക് എത്തിയത്. മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വര മാതൃഭൂമിയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ തനിക്ക് ദുല്‍ഖര്‍ സല്‍മാനെ ഒന്ന് കാണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാവും! പേടിച്ചിട്ടാണോ മമ്മൂട്ടിയുടെ സിനിമ സര്‍പ്രൈസ് പുറത്ത് വിട്ടത്!!

അനശ്വര രാജന്‍

അച്ഛന്‍, അമ്മ ചേച്ചി എന്നിവരടങ്ങുന്ന ചെറിയ കുടുംബമാണ് അനശ്വരയുടേത്. പയ്യന്നൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനശ്വര സ്‌കൂളിലും നാട്ടിലെ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. ഉദാഹരണം സുജാതയില്‍ അഭിനയിക്കുന്നതിനു മുന്‍പ് ഒരു ഷോര്‍ട് ഫിലിമിലാണ് അനശ്വര അഭിനയിച്ചത്.

വായാടിയായ അനശ്വര

എപ്പോളും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വായാടിയാണ് താനെന്നാണ് അനശ്വര പറയുന്നത്. അമ്മയുമായി എപ്പോളും വഴക്കാണ്. പക്ഷേ ചിത്രത്തിലേതുപോലെ അമ്മയെ വിഷമിപ്പിക്കാറില്ല. രാവിലെ എഴുന്നേല്‍ക്കാത്തതിനാണ് എനിക്ക് വഴക്ക് കിട്ടുന്നത്. വിളിച്ചിട്ട് എഴുന്നേറ്റില്ലെങ്കില്‍ അമ്മ വന്ന് മുഖത്ത് വെള്ളം കുടയും. അപ്പൊ ഞങ്ങള്‍ വഴക്ക് തുടങ്ങും. പഠിക്കാന്‍ പറഞ്ഞ് അടി ഉണ്ടാക്കുമെങ്കിലും താന്‍ മോശമില്ലാതെ പഠിക്കുന്ന കുട്ടിയാണെന്നാണ് അനശ്വര പറയുന്നത്.

സിനിമയിലേക്ക്

ചിത്രത്തിന് വേണ്ടിയുള്ള ഓഡീഷന് പോവുമ്പോള്‍ ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷേ എന്നെ സെലക്ട് ചെയ്യുമെന്നായിരുന്നു ചേട്ടനും, ചേച്ചിയുടെ ഫ്രണ്ട്‌സും പറഞ്ഞത്. ഓഡീഷന്‍ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് സെലക്ടായി എന്നു പറഞ്ഞ് കോള്‍ വരുന്നത്. ശരിക്കും പറഞ്ഞാല്‍ കിളി പോയ അവസ്ഥയിലായിരുന്നു അപ്പോള്‍.

മഞ്ജുചേച്ചിയോടൊപ്പം

സിനിമയില്‍ വരുമെന്ന് ഒരിക്കല്‍പോലും സ്വപ്‌നം കണ്ടിട്ടില്ല. വീണുകിട്ടിയ ഭാഗ്യമാണ് ഉദാഹരണം സുജാത. ഷോര്‍ട് ഫിലിം ചെയ്യുന്ന സമയത്ത് സിനിമയില്‍ വന്നിരുന്നെങ്കിലെന്ന് തോന്നിയിരുന്നു. പക്ഷെ അതിന് വേണ്ടി ഒരു പരിശ്രമവും ചെയ്തിരുന്നില്ല. മഞ്ജു ചേച്ചിയെ കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എപ്പോഴും ചിരിച്ചിട്ടാണ് മഞ്ജു ചേച്ചി ഉണ്ടാവുക. അത് കാണുമ്പോള്‍തന്നെ പോസിറ്റീവ് എനര്‍ജിയാണ്. എന്തു സംശയം ഉണ്ടെങ്കിലും ചേച്ചിയോട് ചോദിക്കണം എന്ന സംവിധായകന്‍ ഫാന്റം ചേട്ടന്‍ പറഞ്ഞിരുന്നു.

മറക്കാനാവാത്ത സമ്മാനം

സിനിമയുടെ ഷൂട്ടിങ്ങ് പകുതി ആയപ്പോളേക്കും മഞ്ജു ചേച്ചി എനിക്ക് ഒരു ഗിഫ്റ്റ് തന്നു. മാധവിക്കുട്ടിയുെട നീര്‍മാതാളം പൂത്ത കാലം എന്ന പുസ്തകമായിരുന്നു അത്. അതില്‍ അനശ്വരയ്ക്ക് ആമിയുടെ ആശംസകള്‍ എന്നെഴുതിയിരുന്നു.

പൊട്ടികരഞ്ഞുപോയി

ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ അവസാന ദിവസം ആയപ്പോളേക്കും ഒരുപാട് സങ്കടമായി. ഒരു കുടുംബം പോലെയായിരുന്നു അത്ര നാളും. കരയാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കരയണത് ആരും കാണണ്ട എന്ന് കരുതി ഞാന്‍ എന്റെ വണ്ടീടെ അടുത്ത് പോയി. നടന്നോണ്ടിരിക്കുമ്പോഴൊക്കെ ഞാന്‍ കരയായിരുന്നു. അവിടെ എത്തിയതും പൊട്ടിക്കരഞ്ഞു പോയി...

ദുല്‍ഖറിന്റെ കൂടെ അഭിനയിക്കണം


ദുല്‍ഖറിന്റെ കട്ട ഫാനാണ് അനശ്വര. ചാര്‍ളിയാണ് ഫേവറിറ്റ് സിനിമ. ദുല്‍ഖറിന്റെ കൂടെ അഭിനയിക്കണം എന്നതാണ് വലിയ സ്വപ്‌നം. അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലു ഒന്ന് നേരില്‍ കാണാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു എന്നാണ് അനശ്വരയുടെ ആഗ്രഹം.

English summary
Udaharanam Sujatha fame Anaswara Rajan's Interview
Please Wait while comments are loading...

Malayalam Photos

Go to : More Photos