»   » പിരിഞ്ഞേ പറ്റൂ, 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി പറഞ്ഞത് സംഭവിച്ചു, ഞങ്ങള്‍ പിരിഞ്ഞു; ഉദയ് കൃഷ്ണ

പിരിഞ്ഞേ പറ്റൂ, 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി പറഞ്ഞത് സംഭവിച്ചു, ഞങ്ങള്‍ പിരിഞ്ഞു; ഉദയ് കൃഷ്ണ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ സൗഹൃദങ്ങള്‍ക്കൊന്നും ഏറെക്കാലത്തെ നിലനില്‍പുണ്ടാകാറില്ല. ചെറിയൊരു കാര്യം മതി തെറ്റിപ്പിരിയാന്‍. അടുത്തിടെ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുണ്ടായിരുന്ന വഴക്ക് വലിയ ചര്‍ച്ചയായിരുന്നു.

എന്തോളം വിവാഹ മോചനം നടക്കുന്നു, പിന്നെയാണോ സൗഹൃദം, എന്നാലും ഞെട്ടിച്ച മലയാളത്തിലെ അടിപിടികള്‍

എഴുതാനും സംവിധാനം ചെയ്യാനുമൊക്കെ മലയാള സിനിമയിലുണ്ടായിരുന്ന കൂട്ടുകെട്ടെല്ലാം ഇപ്പോള്‍ രണ്ട് വഴിക്കായി. സിദ്ധിഖ് - ലാല്‍, റാഫി - മെക്കാര്‍ട്ടിന്‍, ഉദയ് കൃഷ്ണ - സിബി കെ തോമസ്... അങ്ങനെ നീളുന്നു. എന്നാല്‍ ഇവരാരും തല്ലുകൂടി പിരിഞ്ഞവരല്ല.സിബി കെ തോമസുമായി പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഉദയ് കൃഷ്ണ പറയുന്നു.

വഴക്കിട്ടു പിരിഞ്ഞതല്ല

എന്റെ കുടുംബത്തെക്കാളും സമയം ഞാന്‍ കഴിഞ്ഞത് സിബിയ്‌ക്കൊപ്പമാണ്. ഞങ്ങള്‍ വഴക്കിട്ട് പരിഞ്ഞതൊന്നുമല്ല എന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉദയ് കൃഷ്ണ വ്യക്തമാക്കി.

നേരത്തെ തീരുമാനിച്ചതാണ്

'ഹിറ്റലര്‍ ബ്രദേഴ്‌സി്'ന് വേണ്ടി ഒന്നിക്കുമ്പോള്‍ തന്നെ രണ്ട് പേരും തീരുമാനം എടുത്തതാണ്, എപ്പോള്‍ വേണണെങ്കിലും പിരിയാം എന്ന്. അതുകൊണ്ടാണ് ഉദയ്കൃഷ്ണ, സിബി കെ തോമസ് എന്നിങ്ങനെ മുഴുവന്‍ പേരുമിട്ടത്.

ഞങ്ങള്‍ എന്നും കാണും, സംസാരിക്കും

സ്വതന്ത്രമായി സിനിമ ചെയ്യണം എന്നായിരുന്നു സിബിയ്ക്ക് ആഗ്രഹം. എനിക്കാണെങ്കില്‍ തിരക്കഥയിലും. പുതിയൊരു സിനിമ ചെയ്യാന്‍ വേണ്ടിയാണ് സിബി മാറിയത്. ഞാന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്താണ് സിബി താമസിക്കുന്നത്. ഞങ്ങള്‍ എന്നും കാണും, സംസാരിക്കും

ഒന്നിച്ചു കഴിയാന്‍ ആര്‍ക്കും കഴിയില്ല

ഒരു ജോഡിയ്ക്ക് ഒരുപാട് കാലം ഒന്നിച്ചുപോകാന്‍ കഴിയില്ല. പ്രത്യേകിച്ചും സിനിമയില്‍. രണ്ട് പേരും രണ്ട് ചിന്താഗതിക്കാരാണ്. രണ്ട് ബ്രെയിനാണ്. ബിസിനസ് കൂട്ടുകൃഷി പറ്റും. രണ്ട് ഇന്‍വസ്റ്റമെന്റാണത്.

മമ്മൂട്ടി പറഞ്ഞിരുന്നു

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിക്കല്‍ മമ്മൂക്ക ഞങ്ങളോട് ചോദിച്ചു, 'എപ്പോഴാടോ പിരിയുന്നേ?' ചിന്തിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ചിരിച്ചു. 'എടോ ഒരു കാലത്തും അങ്ങനെ വരില്ല. പിരിഞ്ഞേപറ്റൂ' എന്ന് മമ്മൂട്ടി പറഞ്ഞു. അന്ന് ഞങ്ങള്‍ക്കത് മനസ്സിലായില്ല.

ആ റെക്കോഡ് ഞങ്ങള്‍ക്കാണ്

ഒരു കഥ ഒരാള്‍ക്കേ കണ്ടെത്താനാവൂ. ഒരാള്‍ക്കേ എഴുതാനാവൂ. ഒരിക്കലും രണ്ട് പേര്‍ക്കത് പറ്റില്ല. എങ്കിലും മലയാളത്തില്‍ ഏറ്റവും കാലം ഒരുമിച്ച ജോഡി ഞങ്ങളാണ്- ഉദയ് കൃഷ്ണന്‍ പറഞ്ഞു.

English summary
Uday Krishna about the split from Sibi K Thomas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam