»   » കാറിലേക്ക് ഓടിയെത്തിയ വിന്ധ്യന്‍ കൈ തന്ന് പറഞ്ഞു നടക്കും!!! ഉദയനാണ് താരം ഉണ്ടായതിങ്ങനെ!!!

കാറിലേക്ക് ഓടിയെത്തിയ വിന്ധ്യന്‍ കൈ തന്ന് പറഞ്ഞു നടക്കും!!! ഉദയനാണ് താരം ഉണ്ടായതിങ്ങനെ!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഏതൊരു സംവിധാകയന്റേയും സ്വപ്‌ന ദിവസമാണ് ആദ്യ സിനിമ സംഭവിക്കുന്ന ദിവസം. ഒട്ടേറെ അലഞ്ഞതിന് ശേഷമാണ് ആദ്യ സിനിമയക്കായി കഥയും അതിലേക്കുള്ള താരങ്ങളേയും ലഭിക്കുന്നത്. 

സൂപ്പര്‍ ഹിറ്റായ ഉദയനാണ് താരം എന്ന സിനിമയ്ക്ക് പിന്നിലും ഉണ്ട് അതുപോലെ കഥകള്‍. മോഹന്‍ലാല്‍ നായകനായി എത്തുന്നതും അതുപോലെയായിരുന്നു. ഉദനാണ് താരത്തിലേക്കുള്ള തന്റെ ആദ്യ പടി ശ്രീനിവാസനായിരുന്നുവെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. 

വിനീതിന്റെ അഭിപ്രായം

കഥ ശ്രീനിവാസനുമായി പങ്കുവച്ചു. അന്നവിടെ വിനീത് ശ്രീനിവാസനും ഉണ്ടായിരുന്നുവെന്ന് റോഷന്‍ ആഡ്രൂസ് പറയുന്നു. കഥ ശ്രീനിവാസന് ഇഷ്ടമായി. കഥ കേട്ട വിനീത് പറഞ്ഞു, ചേട്ടാ സിനിമ ഉറപ്പായും ഹിറ്റാകുമെന്ന്.

ശ്രീനിവാസനിലൂടെ നടനിലേക്ക്

അന്ന് അസ്റ്റന്റ് ഡയറക്ടറാണെങ്കിലും ക്ലാപ്പ് ബോയി ആണ്. അല്ലാതെ തിരക്കുള്ള അറിയപ്പെടുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നും അല്ല. അതുകൊണ്ട് തന്നെ ആ പേരില്‍ വലിയ നടന്മാരെ ഒന്നും കിട്ടില്ലെന്ന് അറിയാമായിരുന്നു. ശ്രീനിവാസനിലൂടെ നടന്മാരിലേക്ക് എത്താമെന്നായിരുന്നു കണക്ക് കൂട്ടല്‍.

മോഹന്‍ലാലിന്റെ സന്ദര്‍ശനം

സിനിമയുടെ ചര്‍ച്ച തുടങ്ങുന്നതിന്റെ തലേന്ന് പമ്പള്ളി നഗറില്‍ വച്ച് വളരെ അവിചാരിതമായിട്ടായിരുന്നു മോഹന്‍ലാലിനെ കണ്ടത്. അപ്പോള്‍ തന്നോടൊപ്പം ശ്രീനിവാസനും അന്തരിച്ച നിര്‍മാതാവ് വിന്ധ്യനും ഉണ്ടായിരുന്നെന്ന് റോഷന്‍ ആന്‍ഡ്രൂസ് ഓര്‍മിക്കുന്നു. തങ്ങള്‍ ഇരുന്ന കാറിന് അരികില്‍ എത്തിയ മോഹന്‍ലാല്‍ ശ്രീനിവാസനെ കെട്ടിപ്പിടിച്ച് സംസാരിക്കുകയായിരുന്നു.

ഒരുമിച്ച് ചെയ്ത ചിത്രങ്ങള്‍

മോഹന്‍ലാല്‍ വന്ന കാറിന്റെ ഡോറില്‍ തട്ടിയപ്പോള്‍ തുറന്ന് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു. മോഹന്‍ലാലിനെ കണ്ട് ഒന്ന് ഞെട്ടി. അയാള്‍ കഥയെഴുതുകയാണ്, നരസിംഹം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് റോഷന്‍ ആന്‍ഡ്രൂസ്. എങ്കിലും പെട്ടന്ന് കണ്ടപ്പോള്‍ ഒരു അവിശ്വസനീയത.

മോഹന്‍ലാലിനെ കിട്ടിയിരുന്നെങ്കില്‍

കാറില്‍ ഒപ്പമുണ്ടായിരുന്ന വിന്ധ്യനോട് റോഷന്‍ ആന്‍ഡ്രൂസ് അപ്പോള്‍ ചോദിച്ചു, ഇദ്ദേഹത്തെ കിട്ടുമോ നായകനായിട്ടെന്ന്. ഹേയ് നീയെന്താ പറയുന്നെ എന്നായിരുന്നു ആദ്യ മറുപടി. ചോദിച്ചു നോക്കാലോ, കിട്ടിയില്ലെങ്കില്‍ അപ്പോഴല്ലെ എന്നായിരുന്നു റോഷന്റെ പ്രതികരണം. റോഷന്‍ ആന്‍ഡ്രൂസിനെ കാറില്‍ ഇരുത്തി വിന്ധ്യന്‍ പോയി.

ഓടിയെത്തി കൈ തന്നു

ഒരു മണിക്കൂറോളം കാത്തിരുന്നു. പെട്ടന്നാണ് ഓടി വരുന്ന വിന്ധ്യനെ കാണുന്നത്. ഓടിയെത്തിയ വിന്ധ്യന്‍ കൈ തന്നിട്ട് പറഞ്ഞു. ഇത് നടക്കും. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കാര്യം പറഞ്ഞു.

ശ്രീനിയും വിന്ധ്യനും മോഹന്‍ലാലിനെ കാണുന്നു

വിന്ധ്യന്‍ നേരെ ശ്രീനിവാസനേയും കൂട്ടി മോഹന്‍ലാലിന്റെ അടുത്തെത്തി. മോഹന്‍ലാലിനോട് കാര്യം അവതരിപ്പിച്ചു. ശ്രീനിവാസനാണ് തിരക്കഥയെഴുതുന്നത്. സംവിധാനം പുതിമുഖമാണെന്ന് പറഞ്ഞു. മോഹന്‍ലാല്‍ പറഞ്ഞു. ചെയ്യാം. കഥ കേള്‍ക്കണം. കഥയില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നെന്നും റോഷന്‍ ആന്‍ഡ്രൂസ്.

ആദ്യ ലക്ഷ്യം ശ്രീനിവാസന്‍

അദ്യ പടി മാത്രമാണ് നമ്മുടെ പ്രശ്‌നം. തന്റെ ആദ്യലക്ഷ്യം ശ്രീനിവാസനായിരുന്നു. ഇതിലേക്ക് എത്തിയതോട് കൂടി കാര്യങ്ങള്‍ അനുകൂലമായി സംഭവിക്കുകയായിരുന്നു. ശ്രീനിവാസനും വിന്ധ്യനുമായിരുന്നു അന്ന് മോഹന്‍ലാലിനെ കണ്ടതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

English summary
Sreenivasan and Producer Vindhyan help Roshan Andrrews to get Mohanlal's date. They met Mohanlal and tell about the movie and also told director is a fresher. But Mohanlal agreed and asked for story. Roshan was fully confident with the story.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam