twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല, നയം വ്യക്തമാക്കി ഉണ്ണി മുകുന്ദൻ!

    By Desk
    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    സിക്‌സ് പാക്കും മസിലും ഉള്ള നായകന്മാരെ മലയാളത്തിന് തീരെ താല്പര്യമില്ല എന്നൊരു തോന്നല്‍ പലരിലും ഉണ്ട്. ഉറച്ച ശരീരവും സിക്‌സ് പാക്കുമായി എത്തിയ ഉണ്ണി മുകുന്ദനെ ഇതേ കാരണത്താല്‍ എഴുതി തള്ളിയവരും കുറവല്ല. എന്നാല്‍ എല്ലാവരുടേയും കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചുകൊണ്ട് മലയാള സിനിമയില്‍ ഉണ്ണി മുകുന്ദന്‍ കാലുറപ്പിക്കുകയായിരുന്നു. സിനിമ ജീവിതത്തിന്റെ ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മലയാളത്തിന് പുറമേ തെലുങ്കില്‍ നായകനായി അരങ്ങേറുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മസിലളിയന്‍.

    അനുഷ്കയെ കാണാന്‍ പ്രഭാസ് എന്തും ചെയ്യും! ബാഗമതി സെറ്റിൽ താരം എത്തിയത് ഇങ്ങനെ....അനുഷ്കയെ കാണാന്‍ പ്രഭാസ് എന്തും ചെയ്യും! ബാഗമതി സെറ്റിൽ താരം എത്തിയത് ഇങ്ങനെ....

    മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ജനത ഗാരേജ് എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ തെലുങ്ക് അരങ്ങേറ്റം. ഇപ്പോഴിതാ രണ്ടാം ചിത്രമായ ബാഗമതിയിലൂടെ നായകനായും തെലുങ്കില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് ഉണ്ണി. അനുഷ്‌ക ഷെട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്. 'ഇര' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഡബ്ബിംഗ് തിരക്കുകള്‍ക്കിടയിലും ബാഗമതിയുടെ വിശേഷങ്ങള്‍ ഉണ്ണി ഫിലിമി ബീറ്റിനോട് പങ്കുവച്ചു.

    തെലുങ്കില്‍ വില്ലനായി അരങ്ങേറ്റം

    തെലുങ്കില്‍ വില്ലനായി അരങ്ങേറ്റം

    വില്ലന്‍', അത്രയ്ക്കില്ല, ഗ്രേ ഷേഡ് എന്ന് പറയാം. ഞാന്‍ ചെയ്തതില്‍ വച്ച് കൃത്രിമത്വം ഇല്ലാത്ത റിയല്‍ ആയ ഒരു കഥാപാത്രമായിരുന്നു ജനതാ ഗാരേജിലെ രാഘവ സത്യം എന്ന കഥാപാത്രം. തനിക്ക് രക്ഷപെടാന്‍ അയാള്‍ അച്ഛന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അച്ഛന്‍ സഹായിച്ചില്ല, അയാള്‍ സ്വന്തം വഴി തിരഞ്ഞെടുത്തു. സാധാരണ എല്ലാവര്‍ക്കുമുള്ള ഒരു മാനസീകാവസ്ഥ തന്നെയാണ് ആ കഥാപാത്രത്തിനും ഉള്ളത്. ക്ലീഷേ രീതിയില്‍ അതിനെ വില്ലന്‍ എന്ന് വിളിക്കാമെങ്കിലും വളരെ റിയലിസ്റ്റിക് ആയിട്ടുള്ള കഥാപാത്രമാണ് രാഘവ സത്യം. തെലുങ്കില്‍ വില്ലനായി തുടങ്ങിയതിന് ശേഷം നായകനായി വിളിച്ചു എന്നത് ഒരു കോംപ്ലിമെന്റാണ്. വില്ലനായിട്ട് തന്നെ വിളിച്ചില്ലല്ലോ, എന്തെങ്കിലും ഒരു സാമര്‍ത്ഥ്യം കണ്ടുകാണും. ഒരു വലിയ റിലീസാണ് ബാഗമതി. കരിയറില്‍ വലിയൊരു ബ്രേക്ക് ആയിരുക്കുമെന്ന് വിശ്വസിക്കുന്നു.

    നായിക നയിക്കുന്ന ചിത്രമാണ് ബാഗമതി

    നായിക നയിക്കുന്ന ചിത്രമാണ് ബാഗമതി

    നായിക നയിക്കുന്ന ഒരു ചിത്രമാണ് ബാഗമതി. ഇതിന്റെ തിരക്കഥ വളരെ വ്യത്യസ്തമാണ്. എല്ലാവര്‍ക്കും അവരവരുടേതായ റോള്‍ ഉണ്ട്. നായിക ലീഡ് ചെയ്യുന്ന ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. ഒറ്റയ്ക്ക് ഒരു ചിത്രത്തെ നയിക്കാന്‍ മാത്രമുള്ള ഇമേജുള്ള നായികയാണ് അനുഷ്‌ക. അത് വളരെ പോസിറ്റീവായിട്ടുള്ള കാര്യമാണ്. കാരണം നായികമാരില്‍ നമ്മള്‍ അത്ര കോണ്‍ഫിഡന്റ് അല്ലെന്നാണ് മനസിലാക്കുന്നത്. ഇവരൊക്കെ ഇത് ചെയ്യുമോ എന്നാണ് നമ്മുടെ പൊതു വിചാരം. മറ്റൊന്ന് അതിന് പറ്റുന്ന നായികമാരും ഇല്ലെന്നതാണ്. മലയാളത്തിലാണെങ്കില്‍ മഞ്ജു ചേച്ചിയാണ് (മഞ്ജുവാര്യര്‍) ബജറ്റ് വിട്ടുള്ള ഒരു ശ്രമത്തിന് മുതിരുന്നത്.

    അതേ സമയം തെലുങ്കില്‍ ബജറ്റ് ഒരു പ്രശ്‌നമല്ല, ആളുകളും റിസ്‌ക് എടുക്കാന്‍ തയാറാണ്. സമീപനത്തിന്റെ വ്യത്യാസമാണ്. അത്തരം സിനിമയില്‍ ഞാന്‍ ആദ്യമായിട്ടല്ല. തത്സമയം പെണ്‍കുട്ടിയില്‍ ഞാന്‍ നായികയും നിത്യ മേനോന്‍ നായകനുമായിരുന്നു (ചിരിക്കുന്നു). പാതിരാമണലും ഒറീസയുമെല്ലാം ഇതേ ഗണത്തില്‍ ഉള്‍പ്പെടുന്ന ഒരു ചിത്രമായിരുന്നു. എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സാധ്യത ഉണ്ടോ എന്ന് മാത്രമാണ് ഞാന്‍ നോക്കുന്നത്.

    തെലുങ്ക്, മലയാളം ഇന്‍ഡസ്ട്രികളെ താരതമ്യം ചെയ്യുമ്പോള്‍

    തെലുങ്ക്, മലയാളം ഇന്‍ഡസ്ട്രികളെ താരതമ്യം ചെയ്യുമ്പോള്‍

    ഭാഷ തന്നെ ഇതിലെ ഏറ്റവും വലിയ വ്യത്യാസം. മറ്റൊന്ന് റിസ്‌ക് എടുക്കാനുള്ള അവരുടെ ധൈര്യമാണ്. ഫാന്റസിയിലേക്കാണ് അവര്‍ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്. ഫാന്റസിയിലേക്ക് വരുമ്പോള്‍ ബജറ്റ് കൂടും, ബജറ്റ് കൂടൂമ്പോള്‍ റിസ്‌ക്ക് കൂടും. നമ്മള്‍ റിയലിസ്റ്റിക് സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ബജറ്റാണ്. നമുക്ക് നമ്മുടേതായ പരിമിതികളുണ്ട്. അതൊരു കുറ്റമല്ല, ഭൂമി ശാസ്ത്രപരമായ നമുക്ക് അത്രയും സ്‌പേസ് ഇല്ല എന്നതാണ്. പുലിമുരുകനിലൂടെ വൈശാഖേട്ടന്‍ ഒക്കെ എടുത്തത് വലിയ റിസ്‌കാണ്. പക്ഷെ അത് മലയാളത്തിന്റെ സാധ്യത നമുക്ക് കാണിച്ചുതന്നു. പക്ഷെ അതിന് അത്രയും റിസ്‌ക് ഉണ്ട്. ഒരിക്കലും ഒരു റിയലിസ്റ്റിക് സിനിമയ്ക്ക് അത് അത്രമേല്‍ സാധ്യമല്ല. ബജറ്റില്‍ അധിഷ്ടിതമാണ് നമ്മുടെ സിനിമകള്‍. തെലുങ്കില്‍ അത്തരത്തിലുള്ള ഒരു പ്രശ്‌നമില്ല. ചെറിയ സാഹചര്യത്തില്‍ നിന്നുകൊണ്ട് വലിയ പ്രൊഡക്ട് കൊടുക്കുന്ന മിടുക്കന്മാരാണ് നമ്മള്‍.

    താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും മറ്റ് ഭാഷകളിലേക്കും മാറി മാറി പ്രവര്‍ത്തിക്കുന്നത് നമ്മുടെ ഇന്‍ഡസ്ട്രി വളരാന്‍ സഹായിക്കും. മാര്‍ക്കറ്റ് വര്‍ദ്ധിക്കും. ഇപ്പോള്‍, ഞാന്‍ ചെയ്യുന്നുണ്ട് ദുല്‍ഖര്‍, പൃഥ്വിരാജ്, നിവിന്‍, ഫഹദ് തുടങ്ങി എല്ലാവരും മറ്റ് ഭാഷകളില്‍ സിനിമകള്‍ ചെയ്യുന്നുണ്ട്. ഇതിലൂടെ അവിടേയും ആരാധകരുണ്ടാകുന്നു. ഇത് മലയാള സിനിമയ്ക്ക് വലിയൊരു മാര്‍ക്കറ്റ് തുറന്ന് നല്‍കും. ഇടയ്‌ക്കൊക്കെ ഒരു സിനിമ നടന്മാര്‍ മറ്റ് ഭാഷകളിലും ചെയ്യണം.

    മലയാളത്തില്‍ നിന്നും തെലുങ്കിലെത്തിയപ്പോള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി

    മലയാളത്തില്‍ നിന്നും തെലുങ്കിലെത്തിയപ്പോള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി

    ഞാന്‍ ഒരു ഇന്‍ഡ്‌സ്ട്രിയെ പ്രതിനിധീകരിച്ചായിരുന്നു അവിടെ എത്തിയത്. ഒരു പുതുമുഖമായിട്ടല്ല, പകരം മലയാളത്തില്‍ കുറച്ച് സിനിമകള്‍ അഭിനയിച്ച നടന്‍ എന്ന നിലയിലാണ് അവര്‍ എന്ന സ്വീകരിച്ചത്. മലയാള സിനിമയേക്കുറിച്ച് അവര്‍ക്ക് വലിയ അഭിപ്രായമാണ്. ഈ അഭിപ്രായം അങ്ങനെ തന്നെ നിലനിര്‍ത്തണം എന്നുണ്ടായിരുന്നു. അക്കാര്യത്തില്‍ സന്തോഷമുണ്ട്, കാരണം ഒരു സിനിമ തീരുന്നതിന് മുമ്പേ എനിക്ക് അടുകത്ത സിനിമ ലഭിച്ചു. ഇപ്പോഴും അവസരങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ബാഗമതി റിലീസ് ചെയ്തതിന് ശേഷം അവിടുത്തെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ ചെയ്യണമെന്നാണ് താല്പര്യപ്പെടുന്നത്. അതുകൊണ്ട് പുതിയ ചിത്രങ്ങളൊന്നും എടുത്തിട്ടില്ല.

    മലയാളം വിട്ട് പോകുകയാണോ

    മലയാളം വിട്ട് പോകുകയാണോ

    മലയാളം എന്ന ഒരു ഭാഷയില്‍ ഒതുങ്ങി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ഞാന്‍ എവിടേയും കരാറെഴുതി കൊടുത്തിട്ടില്ല (ചിരിക്കുന്നു). മലയാളവും തെലുങ്കും തമിഴും മാത്രമല്ല ഇന്ത്യയിലെ എല്ലാ ഭാഷയിലും ഒരു നല്ല സിനിമ ചെയ്യണം. പതിനഞ്ചോളം സിനിമ ഇന്‍ഡസ്ട്രികളാണ് ഇന്ത്യയില്‍ ഉള്ളതെന്ന് തോന്നുന്നു. എല്ലാ ഇന്‍ഡസ്ട്രിയും ഉണ്ണി മുകുന്ദന്റെ കൈയൊപ്പ് പതിപ്പിക്കണം എന്നാണ് ആഗ്രഹം. ഹിന്ദി ചിത്രങ്ങള്‍ ചെയ്യണമെന്നത് തന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. ഏത് ഭാഷയിലേക്ക് പോയാലും മലയാളത്തില്‍ നിന്നും വന്ന ഒരു നടന്‍ എന്ന് തന്നെയായിരിക്കും പരിഗണിക്കപ്പെടുക. അത് തന്നെയാണ് എന്റെ ഇന്‍ഡസ്ട്രിക്ക് ഞാന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതും. വലിയ സ്വപ്‌നങ്ങള്‍ കാണാനാണ് തെലുങ്ക് എന്നെ പഠിപ്പിച്ചതും.

    എന്തുകൊണ്ട് ബാഗമതി കാണണം

    എന്തുകൊണ്ട് ബാഗമതി കാണണം

    ഇതൊരു തെലുങ്ക് ചിത്രമാണ്. ഡബ്ബ് ചെയ്യതാണ് ഇറക്കുന്നതെങ്കിലും പരമാവധി നന്നായി തന്നെ അത് ചെയ്തിട്ടുണ്ട്. സാധാരണ പോലെ ഭാഷയിലെ കല്ലുകടി ആസ്വാദനത്തിന് അലോസരം സൃഷ്ടിക്കില്ല. ഞാന്‍, ജയറാമേട്ടന്‍, ആശാ ശരത് തുടങ്ങി മലയാള താരങ്ങളും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളാകുന്നുണ്ട്. ഇതൊരു വലിയ കോംപ്ലിമെന്റാണ്. ഒരു തെലുങ്ക് സിനിമയിലെ മേജര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാള താരങ്ങളാണ്. ആ സിനിമയെ മലയാളികള്‍ സപ്പോര്‍ട്ട് ചെയ്യണം. നല്ലൊരു എന്റര്‍ടെയിനറാണ് ബാഗമതി. ടിക്കറ്റ് കാശ് മുതലാകും. പിന്നെ ഈ അടുത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച ഒരു സിനിമയായിരിക്കും ബാഗമതി. ത്രില്ലര്‍ സിനിമയാണ്. സിനിമ കാണാന്‍ ഒരുപാട് കാരണങ്ങളുണ്ട്, കാണാതിരിക്കാന്‍ അങ്ങനെ കാരണങ്ങളില്ല.

    English summary
    Unni Mukundan sharing his expectations and experience about his Telugu movie Baagamathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X