twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ മാമാങ്കത്തിലെ ചുരികച്ചൂരും ലൗ ഫാക്ടറും! വിശേഷങ്ങള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍!

    By Vidyasagar
    |

    മലയാളം ഇതുവരെ കാണാത്ത റിലീസിംഗ് മഹോത്സവമായി മാമാങ്കം ഡിസംബര്‍ 12ന് തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ മമ്മൂക്കയുടെ ചാവേര്‍ വീര്യമടക്കമുള്ള കാര്യങ്ങളും കൂടെ ലാലേട്ടനുമായുള്ള ആഗ്രഹങ്ങളും പങ്കുവെക്കുന്ന മോളിവുഡിന്റെ 'മസിലളിയന്‍' മേപ്പടിയാന് വേണ്ടി ബോഡി ട്രാന്‍ഫോമേഷനിലാണ്.

    മാധവന്‍കുട്ടി, നാരായണണ്‍ കുട്ടി എന്നീ പേരുകളിലുള്ള തന്റെ വീട്ടിലെ കോഴി 'ചങ്കുകളെ' സോഷ്യല്‍ മീഡിയയില്‍ മെന്‍ഷന്‍ ചെയ്ത, ഫുട്‌ബോള്‍ വാങ്ങാന്‍ പിരിവിനിറങ്ങിയ കുട്ടികളെ സഹായിച്ച സിംപ്ലിസിറ്റിയുടെ പര്യായമായ ഉണ്ണി മുകുന്ദന്‍ മാമാങ്ക വിശേഷങ്ങളുമായി ഫിലിമിബീറ്റിനൊപ്പം ചേരുന്നു.

    ചിത്രത്തെ എങ്ങനെ നോക്കികാണുന്നു?

    ചിത്രത്തെ എങ്ങനെ നോക്കികാണുന്നു?

    മലയാളത്തില്‍ പീരിയഡ്, കോസ്റ്റ്യൂം ഡ്രാമകള്‍ വളരെ അപൂര്‍വമായിട്ടാണ് വരാറുള്ളത്. പ്രേക്ഷകനെന്ന നിലയില്‍ അത്തരം ചിത്രങ്ങള്‍ കാണാനും, നടനെന്ന നിലയില്‍ അങ്ങനെയുള്ള സിനിമകളുടെ ഭാഗമാകാനും ഞാന്‍ ആഗ്രഹിക്കുന്നു. മാമാങ്കം ബാഹുബലിയല്ലെന്ന് പപ്പേട്ടന്‍(എം പത്മകുമാര്‍) നേരത്തെ തന്നെ പറഞ്ഞതാണ്. അതേസമയം ഇത് മോളിവുഡിലെ കാഴ്ച്ചാവിസ്മയമായിരിക്കും. എന്റെ പ്രൊഫൈലില്‍ ഇത്തരമൊരു ചിത്രം വേണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഇതിന്റെ ഭാഗമായത്. കരിയറില്‍ ഏറ്റവും എഫേര്‍ട്ട് എടുത്ത് ചെയ്ത സിനിമയാണിത്. 11 മാസത്തോളം വൈകാരികമായും ശാരീരികമായും ഞാന്‍ മാമാങ്കത്തിനായി ചെലവഴിച്ചു. ആയോധന കലയില്‍ പ്രഗല്‍ഭനാണ് എന്റെ കഥാപാത്രം. മിനിമം ഗ്യാരണ്ടി ഈ ചിത്രത്തിന് തീര്‍ച്ചയായും ഉണ്ടാവും. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും, ഒരു നടനെന്ന നിലയിലും ആ്‌സ്വാദകനെന്ന നിലയിലും എനിക്കും സംതൃപ്തി ഉറപ്പാക്കുന്ന ചിത്രമാകും മാമാങ്കം.

     ടേണിംഗ് പോയിന്‍റായി മാറുമോ?

    ഇതുവരെ ഉണ്ണി ചെയ്ത ക്യാരക്ടറുകളില്‍ നിന്ന് വ്യത്യസ്തമായുള്ള മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ കരിയറിലെ ടേണിംഗ് പോയിന്റാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോഴുള്ള മറുപടി ഇങ്ങനെയായിരുന്നു. അങ്ങനെ ടേണിംഗ് പോയിന്‍റാവട്ടെ. വലിയൊരു സിനിമയുടെ നല്ലൊരു ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷം. പ്രേക്ഷര്‍ക്കും ആ സന്തോഷം ലഭിക്കട്ടെ.

    മമ്മൂട്ടിയുടെ ചുരികച്ചൂരിനെക്കുറിച്ച് ?

    മമ്മൂട്ടിയുടെ ചുരികച്ചൂരിനെക്കുറിച്ച് ?

    ചുരികച്ചൂര് വേറെ ലെവലിലാണ് നില്‍ക്കുന്നത്. ഫേസ് ഓഫ് ഇന്ത്യന്‍ സിനിമ എന്ന വിശേഷണത്തിന് തീര്‍ച്ചയായും അര്‍ഹനാണ് മമ്മൂക്ക. കാലം കഴിയും തോറും വീഞ്ഞിന് വീര്യം കൂടുന്നത് പോലെയാണ് അദ്ദേഹത്തിന്റെ പ്രകടനം. മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു നടന്‍ രണ്ട് വര്‍ഷത്തോളം ഒരു സിനിമയുടെ ഭാഗമാകുന്നത്. ഓരോ തവണ അഭിനയിക്കുമ്പോഴും ഏറ്റവും മികച്ചതാണ് അദ്ദേഹത്തില്‍ നിന്ന് ലഭിക്കുക.

     മമ്മൂട്ടിയുടെ സ്‌ത്രൈണത

    മമ്മൂട്ടിയുടെ സ്‌ത്രൈണത

    ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മീശയും താടിയും വെച്ച മമ്മൂട്ടിയുടെ സ്‌ത്രൈണത നിറഞ്ഞ ഗെറ്റപ്പിനെ പറ്റി? ചിത്രം ആവശ്യപ്പെടുന്ന എന്‍റര്‍ടൈന്‍മെന്‍റ് എലമെന്‍റ്ആ ക്യാരക്ടറില്‍ ഉറപ്പാണ്. ഡിസംബര്‍ 12ന് അത് പ്രേക്ഷകര്‍ക്ക് അനുഭവിച്ചറിയാമല്ലോ.

    പത്മകുമാറുമായുള്ള ബന്ധത്തെക്കുറിച്ച്

    പത്മകുമാറുമായുള്ള ബന്ധത്തെക്കുറിച്ച്

    പപ്പേട്ടന് ഞാനെന്ന വ്യക്തിയെ നന്നായിട്ടറിയാം. അതിനാല്‍ ഞാനെന്ന നടന്‍ എന്തൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിനറിയാം. നല്ല കാലിബറും ക്രാഫ്റ്റുമുള്ള സംവിധായകനാണ് പപ്പേട്ടന്‍. എന്നാല്‍ അര്‍ഹിച്ച അംഗീകാരം പപ്പേട്ടന് കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. മാമാങ്കത്തില്‍ ഇത്രയും മെനക്കെട്ട് പണിയെടുക്കുമ്പോള്‍ അത് വൃത്തിയായി സ്‌ക്രീനില്‍ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

    മലയാള സിനിമയുടെ മുഖച്ഛായ മാറ്റുമെന്ന് കരുതുന്നുണ്ടോ?

    മലയാള സിനിമയുടെ മുഖച്ഛായ മാറ്റുമെന്ന് കരുതുന്നുണ്ടോ?

    ഇതൊരു തുടക്കത്തിന്റെ ഭാഗമാണ്. വലിയ സിനിമകള്‍ വന്നിട്ടുണ്ട്. ഇങ്ങനത്തെ സിനിമകള്‍ ഇനിയും വരട്ടെ. വലിയ സിനിമകള്‍ പറയാനും കാണാനും ആഗ്രഹമുള്ള സംവിധായകരും പ്രേക്ഷകരും ഇവിടെയുണ്ട്. അത്തരം സിനിമകളുടെ ഭാഗമാകാന്‍ ചങ്കൂറ്റമുള്ള നടന്‍മാരും ഇവിടെയുണ്ട്. ഒരു ഇന്‍ഡസ്ട്രി ഒരേ തരത്തിലുള്ള ചിത്രങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ പാടില്ല. റിയലിസ്റ്റിക് സിനിമകള്‍ ചെയ്യുന്നവര്‍ മാസ് ചിത്രങ്ങളും അതേ പോലെ നേരെ തിരിച്ചും ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും പാന്‍ ഇന്ത്യന്‍ ലെവലില്‍ നമ്മുടെ സിനിമയെ അടയാളപ്പെടുത്തുന്ന ചിത്രമാവും മാമാങ്കം.

    ബാലതാരം അച്യുതനെ പറ്റി?

    ബാലതാരം അച്യുതനെ പറ്റി?

    അച്യുതന്‍ രണ്ട് വര്‍ഷം ഈ പ്രൊജക്ടിന്റെ ഭാഗമായിട്ടുണ്ട്. കഷ്ടപ്പെട്ട് വര്‍ക്ക് ചെയ്ത അവന്റെ കരിയറിലെ മികച്ച ചുവടുവെപ്പാകും മാമാങ്കം. പോസിറ്റീവ് റിസള്‍ട്ട് കിട്ടുമ്പോള്‍ നല്ല നടനായി മാറാന്‍ അവന് കഴിയും.

    മാമാങ്കത്തിലെ നായികാനിരയെ കുറിച്ച്.

    മാമാങ്കത്തിലെ നായികാനിരയെ കുറിച്ച്.

    ഞാന്‍ ഇതുവരെ കൂടെ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും സുന്ദരിയായ നടി, അനു സിതാര. നല്ലൊരു പെര്‍ഫോമറാണ്. പുറത്ത് നിന്ന് വന്ന സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ കൂടിയായ പ്രാച്ചി തെഹ്ലാനാണ് അടുത്തത്. കമ്മിറ്റ്‌മെന്റോടെ നല്ല സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള നടി. ഇങ്ങനെയാണ് നായികാ നിര.

    വേണു കുന്നപ്പിള്ളി നമ്മുടെ ഇന്റസ്ട്രിയുടെ ഭാഗ്യമല്ലേ?

    വേണു കുന്നപ്പിള്ളി നമ്മുടെ ഇന്റസ്ട്രിയുടെ ഭാഗ്യമല്ലേ?

    പ്രൊഡ്യൂസര്‍ വേണു കുന്നപ്പിള്ളി സാറായത് കൊണ്ടാണ് മാമാങ്കം ഇത്ര മികച്ച രീതിയില്‍ ഒരുക്കാനായത്. അങ്ങനത്തൊരു കോണ്‍ഫിഡന്‍സും ചങ്കൂറ്റവും വിഷനറിയും ഉള്ള ഒരാള്‍ക്കേ ഇങ്ങനൊരു സിനിമ ചെയ്യാനാവൂ. കേവലമൊരു വണ്‍ടൈം പ്രൊഡ്യൂസര്‍ അല്ലാതെ കുറെ വര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമ എടുക്കുക എന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ ഫലമാണ് മാമാങ്കം.

    ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മമ്മൂക്ക റോള്‍ മോഡലാണോ?

    ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മമ്മൂക്ക റോള്‍ മോഡലാണോ?

    ഫിറ്റ്‌നെസ്സില്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയെന്നത് പോലെയാണ് എനിക്കും. പക്ഷേ ആരോഗ്യസംരക്ഷണത്തിന് മനസ്സ് ഒന്നായിരിക്കണം. തീര്‍ച്ചയായും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ആര്‍ക്കും മമ്മൂക്കയെ മാതൃകയാക്കാവുന്നതാണ്.

    അധികം വൈകാതെ ഹിന്ദി ചിത്രം പ്രതീക്ഷിക്കാമോ?

    അധികം വൈകാതെ ഹിന്ദി ചിത്രം പ്രതീക്ഷിക്കാമോ?

    ഒരു ബോളിവുഡ് താരത്തിന് വേണ്ട സൗന്ദര്യവും മസിലും ഭാഷയും ഉണ്ണിക്കുണ്ട്. ഹിന്ദി ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു മറുപടി. മാമാങ്കം ട്രെയിലര്‍ പുറത്തുവിട്ടത് മുതല്‍ ഹിന്ദിയില്‍ നിന്നും അവസരങ്ങള്‍ തേടിവരുന്നുണ്ട്. 22 വര്‍ഷത്തോളം ഗുജറാത്തിലായിരുന്നതിനാല്‍ ഹിന്ദി ഭാഷ എനിക്ക് വഴങ്ങും. മാമാങ്കം ഹിന്ദി പതിപ്പില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളത്. ഹിന്ദി ചിത്രം ചാടി കേറി ചെയ്യേണ്ട, സമയം ഉണ്ടല്ലോ.

    മമ്മൂട്ടിയില്‍ ഒരു ലൗ ഫാക്ടര്‍

    മമ്മൂട്ടിയില്‍ ഒരു ലൗ ഫാക്ടര്‍

    അങ്ങനെ പ്രത്യേകം ലൗ ഫാക്ടറൊന്നുമില്ല. മമ്മൂക്കയുടെ സിനിമകളില്‍ ഒരു ഭാഗമാകുക എന്നത് ഒരു ഭാഗ്യമാണ്. കിട്ടുന്ന ക്യാരക്ടര്‍ വൃത്തിയായി ചെയ്യാനാണ് ശ്രമിക്കാറ്. അല്ലാതെ മമ്മൂക്ക പറഞ്ഞത് കൊണ്ട് മാത്രം ഞാന്‍ ഒരു ക്യാരക്ടറും ചെയ്തിട്ടില്ല. എന്നാല്‍ മമ്മൂക്ക സജസ്റ്റ് ചെയ്ത വേഷങ്ങളെല്ലാം എനിക്ക് യോജിച്ചവയാണ്. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നമ്മള്‍ പഠിക്കുമ്പോള്‍ അവിടത്തെ ഏറ്റവും മികച്ച പ്രൊഫസറുടെ ക്ലാസ് ലഭിക്കുന്ന പോലെയാണ് മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് അനുഭവപ്പെടാറുള്ളത്.

    മോഹന്‍ലാലിനൊപ്പമുള്ള സിനിമ

    മോഹന്‍ലാലിനൊപ്പമുള്ള സിനിമ

    മലയാളത്തില്‍ മോഹന്‍ലാലുമൊത്തുള്ള ആദ്യ ചിത്രം പ്രതീക്ഷിക്കുന്ന പ്രേക്ഷകരോട് ഉണ്ണി മുകുന്ദന് പറയാനുള്ളത് ഇതാണ്. അങ്ങനെയൊരു സിനിമ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. ഞാന്‍ തെലുഗുവില്‍ ജനതാ ഗാരേജ് ചെയ്യാനുള്ള കാരണം അതില്‍ ലാലേട്ടനുള്ളത് കൊണ്ടാണ്. ചെറുപ്പകാലത്ത് സ്ഫടികം കണ്ട് ഹരംകൊണ്ടിട്ടുണ്ട്.

    മേപ്പടിയാനിലേക്കുള്ള ഉണ്ണിയുടെ ട്രാന്‍സ്‌ഫോമേഷന്‍?

    മേപ്പടിയാനിലേക്കുള്ള ഉണ്ണിയുടെ ട്രാന്‍സ്‌ഫോമേഷന്‍?

    മേപ്പടിയാന്റെ ഡയറക്ടര്‍ വിഷ്ണു മോഹന്‍ ആവശ്യപ്പെട്ടതനുസരിച്ച് മാമാങ്കത്തിലെ കരുത്തുറ്റ യോദ്ധാവിന്റെ ശരീരത്തില്‍ നിന്ന് ബോഡി ട്രാന്‍സ്‌ഫോമേഷന്‍ നടത്തുകയായിരുന്നു. എന്റെ ട്രെയിനര്‍മാരുടെ സഹായത്തോടെ പുലര്‍ച്ചെ മൂന്ന് മണിക്ക് പോലും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് ഞാനുണ്ടാക്കിയ ബോഡി ഫിറ്റ്‌നെസില്‍ നിന്നും ഏറെ പരിശ്രമത്തിനൊടുവിലാണ് മേപ്പടിയാനിലെ അല്‍പ്പം കുടവയറുള്ള ക്യാരക്ടറിലേക്ക് എത്തിയത്. ആക്ഷന്‍ ഒട്ടുമില്ലാത്ത, ബോഡി ഫിറ്റ്‌നെസ് തീരെ ആവശ്യമില്ലാത്ത ചിത്രമായതിനാലാണ് ഇങ്ങനൊരു മാറ്റം.

    മമ്മൂക്കയോ ലാലേട്ടനോ

    മമ്മൂക്കയോ ലാലേട്ടനോ

    ഭാവിയില്‍ സംവിധാനം ചെയ്യാനും നിര്‍മിക്കാനും ആഗ്രഹമുണ്ട്. പെട്ടെന്ന് ഉണ്ടാവില്ല. മനസ്സില്‍ എത്രത്തോളം യുവത്വമുണ്ടോ അപ്പോള്‍ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം. എന്റെ മനസ്സിലെ സിനിമയ്ക്ക് യോജിച്ചത് ആരാണോ അവരെ വെച്ച് സംവിധാനം ചെയ്യും. മമ്മൂക്കയുടെയോ ലാലേട്ടന്റെയോ ഡേറ്റ് ലഭിച്ചാല്‍ അത് ലോട്ടറിയടിക്കുന്നതിന് തുല്യമാണല്ലോ.

    വിവാഹം ഉടനുണ്ടോ?

    വിവാഹം ഉടനുണ്ടോ?

    അധികം വൈകാതെ വിവാഹം കഴിക്കാന്‍ പദ്ധതിയുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടി ഇതായിരുന്നു. വിവാഹം ഉടനെ ഉണ്ടാവില്ല. കുറച്ച് കഴിഞ്ഞോട്ടെ. ഇപ്പോഴുള്ള ഒരുപാട് ഫീമെയില്‍ ഫാന്‍സിനെ പെട്ടെന്ന് നഷ്ടപ്പെടുത്തേണ്ടല്ലോ(ചിരിയോടെ)

    ഫുട്‌ബോള്‍ വാങ്ങാന്‍ പിരിവിനിറങ്ങിയ കുട്ടികളെ സഹായിച്ചതിനെക്കുറിച്ച്?

    ഫുട്‌ബോള്‍ വാങ്ങാന്‍ പിരിവിനിറങ്ങിയ കുട്ടികളെ സഹായിച്ചതിനെക്കുറിച്ച്?

    കുട്ടിക്കാലത്ത് കളിക്കുമ്പോള്‍ എന്റെ കൈയ്യില്‍ നിന്നും ബോള്‍ കാണാതായിരുന്നു. കൂട്ടുകാര്‍ കൂടി കഷ്ടപ്പെട്ട് വാങ്ങിയ പന്ത് എന്റെ പക്കല്‍ നിന്ന് നഷ്ടപ്പെട്ടപ്പോള്‍ സമ്മര്‍ദം സഹിക്കാനാവാതെ എനിക്ക് ബോളിനുള്ള പണം വീട്ടില്‍ നിന്നും മോഷ്ടിക്കേണ്ടി വന്നു. മോഷണ സംഭവം വീട്ടുകാരും കൂട്ടുകാരും അറിഞ്ഞപ്പോഴുള്ള വിഷമം ഇപ്പോഴും ഉള്ളിലുണ്ട്. അടുത്തിടെ ഫുട്‌ബോള്‍ വാങ്ങാന്‍ പിരിവിനായി യോഗം ചേര്‍ന്ന കുട്ടികളുടെ വീഡിയോ കണ്ടപ്പോള്‍ അവര്‍ക്ക് ജേഴ്‌സികളും ഫുട്‌ബോളും നല്‍കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.

    English summary
    Unni Mukundan's Exclusive Interview With Unni Mukundan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X