»   » വാണി വിശ്വനാഥിനെ സിനിമ കൈവിട്ടോ? പുതിയ തീരുമാനത്തിന് പിന്നില്‍?

വാണി വിശ്വനാഥിനെ സിനിമ കൈവിട്ടോ? പുതിയ തീരുമാനത്തിന് പിന്നില്‍?

Posted By: Nihara
Subscribe to Filmibeat Malayalam

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന അഭിനേത്രിയായിരുന്നു വാണി വിശ്വനാഥ്. മലയാള സിനിമയില്‍ ആക്ഷന്‍ വേഷം ചെയ്തിരുന്ന അപൂര്‍വ്വം അഭിനേത്രികളിലൊരാള്‍ കൂടിയാണ് വാണി. ബാബുരാജുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരത്തിന്റെ തിരിച്ചു വരവിനെക്കുറിച്ചുള്ള വാര്‍ത്ത പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ തികച്ചും നിരാശയുളവാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണ്. തെലുങ്കുദേശം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോവുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് വാണി തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്. ചാനല്‍ പരിപാടിക്കിടയിലാണ് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് വാണി വെളിപ്പെടുത്തിയത്. താരത്തിന്റെ തിരിച്ച് വരവ് കാത്തിരുന്ന ആരാധകര്‍ ഇതോടെ നിരാശയിലായിരിക്കുകയാണ്.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു

വാണി വിശ്വനാഥ് തെലുങ്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്ന തരത്തില്‍ നേരത്തയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ അക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

പ്രിയപ്പെട്ട പാര്‍ട്ടിയിലേക്ക്

രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ തനിക്കേറ്റവും പ്രിയപ്പെട്ട തെലുങ്കു ദേസം ഫാര്‍ട്ടിയിലായിരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. അക്കാര്യത്തിനും സ്ഥിരീകരണം വന്നിരിക്കുകയാണ് ഇപ്പോള്‍.

തന്നെ സമീപിച്ചത്

രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന അപേക്ഷയുമായി നിരവധി പേര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് താരം പറയുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയിലെ നേതാക്കളോട് താന്‍ പിന്തുണ അറിയിച്ചിരുന്നുവെന്നും താരം പറഞ്ഞു.

അച്ഛന്റെ പ്രവചനം

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന കാര്യത്തെക്കുറിച്ച് നേരത്തെ അച്ഛന്‍ പ്രവചിച്ചിരുന്നുവെന്ന് വാണി വിശ്വനാഥ്. 40ാം വയസ്സില്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.

കുടുംബത്തിന്റെ പിന്തുണയോടെ

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടെന്നും വാണി വിശ്വനാഥ് പറയുന്നു. തെലുങ്ക് ജനതയുടെ പിന്തുണയും തനിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

റോജയ്‌ക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്ത തെറ്റ്

രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന താന്‍ നടി റോജയ്‌ക്കെതിരെ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് തെറ്റായ പ്രചാരണമാണ്. അത്തരത്തിലൊരു കാര്യത്തെക്കുറിച്ചും തീരുമാനിച്ചിട്ടില്ല.

English summary
Vani Viswanath abut her entry in Politics.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam