»   » ആ നടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണം, വിനീത് ശ്രീനിവാസന്റെ ഏറ്റവും വലിയ ആഗ്രഹം!!

ആ നടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണം, വിനീത് ശ്രീനിവാസന്റെ ഏറ്റവും വലിയ ആഗ്രഹം!!

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍. അഭിനേതാവ് എന്ന നിലയില്‍ ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നതിനിടയിലും സംവിധായകന്റെ ചിന്ത എപ്പോഴും മനസ്സിലുണ്ട്. തിര എന്ന ചിത്രമാണ് വിനീതിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്.

ദിവ്യയുടെ പ്രസവം കഴിഞ്ഞിട്ട് എല്ലാം; വിനീത് ശ്രീനിവാസന്‍ ഇനി ഭാര്യയ്ക്കടുത്ത് നിന്ന് എങ്ങോട്ടുമില്ല!

നടന്‍ എന്ന നിലയില്‍ ചില കമ്മിറ്റ്‌മെന്റ്‌സുകളുണ്ട്. അതുകഴിഞ്ഞാല്‍ അടുത്ത വര്‍ഷം അവസാനത്തോടെ വീണ്ടും സംവിധായകന്റെ തൊപ്പിയണിയും. ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്കുള്ള ഏറ്റവും വലിയ ഒരു ആഗ്രഹത്തെ കുറിച്ച് കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വിനീത് ശ്രീനിവാസന്‍ സംസാരിച്ചു, എന്താണത്?

ഒരിക്കല്‍ പറഞ്ഞത്

അച്ഛന്‍ ശ്രീനിവാസനെയും മോഹന്‍ലാലിനെയും വച്ച് തനിക്കൊരു സിനിമ ചെയ്യണം എന്നതാണ് തന്റെ സ്വപ്‌നങ്ങളിലൊന്ന് എന്ന് വിനീത് ശ്രീനിവാസന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. ആ കഥാപാത്രങ്ങള്‍ ദാസനെയും വിജയനെയും പോലെ പ്രേക്ഷകര്‍ അംഗീകരിക്കുന്നതായിരിക്കണം എന്നും എന്നാല്‍ ഒരിക്കലും ദാസനും വിജയനും ആയിരിക്കില്ല എന്നും വിനീത് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ പറയുന്നത്

എന്നാല്‍ ഇപ്പോള്‍ അതിനെക്കാള്‍ വലിയൊരു ആഗ്രഹത്തെ കുറിച്ചാണ് വിനീത് പറയുന്നത്. അച്ഛന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരു മുഴുനീള സിനിമ ചെയ്യണം. നേരത്തെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ തന്റെ ചിത്രങ്ങളില്‍ അച്ഛന്‍ അഭിനയിച്ചിരുന്നു. പക്ഷെ അതൊക്കെ സൈഡ് റോള്‍ ആയിരുന്നു. അച്ഛന്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന സിനിമ ചെയ്യണം എന്നാണ് വിനീതിന്റെ ആഗ്രഹം.

എന്തെങ്കിലും ആയോ..?

അച്ഛനെ നായകനാക്കി ഒരു സിനിമ എന്റെ സ്വപ്‌നമാണ്. ചില എഴുത്തുകാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ ഇതുവരെ ഒന്നും ആയിട്ടില്ല എന്ന് വിനീത് അറിയിച്ചു. അച്ഛന്റെ തിരക്കഥയില്‍ ഒരു സിനിമ ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു തിരക്കഥയെ കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല എന്നും, ഞങ്ങള്‍ ഒരു തിരക്കഥാ ചര്‍ച്ചയും നടത്തിയിട്ടില്ല എന്നുമായിരുന്നു വിനീതിന്റെ മറുപടി.

അനുജനെ കൊണ്ടു വന്നത്

അച്ഛനെ നായകനാക്കണം എന്നത് വിനീതിന്റെ ആഗ്രഹം, എന്നാല്‍ ആഗ്രഹിക്കാതെയാണ് അനുജന്‍ ധ്യാന്‍ ശ്രീനിവാസനെ വിനീത് സിനിമയില്‍ എത്തിച്ചത്. വിനീത് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാനിന്റെ അരങ്ങേറ്റം. ധ്യാനിന് വേണ്ടി എഴുതിയ തിരക്കഥയായിരുന്നില്ല തിര എന്നും, കഥാപാത്രത്തിന് ധ്യാന്‍ യോജിച്ചത് കൊണ്ടാണ് കാസ്റ്റ് ചെയ്തത് എന്നുമാണ് വിനീത് പറഞ്ഞത്.

മലയാളത്തിന് ഒരു സൂപ്പര്‍താരത്തെ തന്നു

മലയാള സിനിമയ്ക്ക് ഒരു സൂപ്പര്‍ താരത്തെ തന്നതും വിനീത് ശ്രീനിവാസനാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വിനീതാണ് നിവിന്‍ പോളിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ നിവിന് ഒരു താരപരിവേഷം നല്‍കുകയും ചെയ്തു. പിന്നീടുള്ള നിവിന്റെ ഓരോ വളര്‍ച്ചയിലും വിനീതിന്റെ കൈ ഉണ്ടായിരുന്നു.

സംവിധായകരെ തന്നു

നിവിനൊപ്പം അജു വര്‍ഗ്ഗീസ് എന്ന ഹാസ്യ താരത്തെയും മറ്റ് ചില സഹതാരങ്ങളെയും വിനീത് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി. മാത്രമല്ല, സമീപകാലങ്ങളിലായി കുറേ ഏറെ സംവിധായകരെയും വിനീത് മലയാള സിനിമയ്ക്ക് തന്നു. ജൂഡ് ആന്റണി ജോസഫ്, ഗണേഷ് രാജ്, ബേസില്‍ ജോസഫ് എന്നിവരൊക്കെ വിനീതിന്റെ സഹസംവിധായകരായി നിന്നുകൊണ്ടാണ് സംവിധാന രംഗത്ത് എത്തിയത്.

സംവിധാനം അടുത്ത വര്‍ഷം

ഇപ്പോള്‍ അഭിനയത്തിലാണ് വിനീതിന്റെ ശ്രദ്ധ. എബിയ്ക്ക് ശേഷം വിനീത് നായകനായി എത്തുന്ന സിനിമാക്കാരന്‍ റിലീസിങ് ഘട്ടത്തിലാണ്. അതിന് ശേഷം കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങളുടെ തിരക്കുകളുണ്ട്. മാത്രമല്ല, ജീവിതത്തിലേക്ക് പുതിയ ആള്‍ കൂടെ വരുന്നു. ഭാര്യ ദിവ്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് വിനീതിപ്പോള്‍. അടുത്ത വര്‍ഷം അവസാനത്തോടെ സംവിധായകന്റെ തൊപ്പി വീണ്ടും അണിയും എന്ന് വിനീത് അറിയിച്ചു.

English summary
Vineeth Sreenivasan reveals his biggest wish as a director

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam