For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുപാട് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു!! ജീവിതം തകിടം മറിച്ച് ആ മരണം... തുറന്ന് പറഞ്ഞ് വിനീത

  |

  ആനന്ദത്തിലെ ലൗലി മിസ്സിനെ പ്രേക്ഷകർ ആരും മറക്കില്ല. സിനിമയിലേയ്ക്കുള്ള ആദ്യത്തെ എൻട്രിയിൽ തന്നെ ക്ലിക്കാകു എന്നതാണ് ഒരു പുതുമുഖത്തെ സംബന്ധിച്ച് വലിയ കാര്യമാണ്. വിരലിൽ എണ്ണാവുന്ന വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ് വിനീത അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. കഥാമൂല്യമുള്ള മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുന്ന കാഥാപാത്രങ്ങളെയായിരുന്നു വിനിത ജീവൻ നൽകിയത്. ഏതു വേഷവും തന്റെ കൈകളിൽ ഭഭ്രമായിരിക്കുമെന്ന് വിനീത ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

  ചിലത് ഇങ്ങനെയാണ് ലഭിക്കുന്നത്!! നീ ചെയ്തത് വളരെ ശരിയാണ്!! ദുൽഖറിനെ പ്രശംസിച്ച് മമ്മൂട്ടി...

  ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കുന്ന വിനിത അല്ലാതെ മറ്റൊരു വിനിതയുണ്ട്. ഏറെ ഉത്തരവാദിത്വമുള്ള ജോലി ഇവരുടെ കൈകളിലുണ്ട്. സിംഗപ്പൂരിൽ പീഡിയാട്രിക് കൗൺസിലറാണ് താരം. കണ്ണിനെ ഈറനണിയിപ്പിക്കുന്ന പല അവസരത്തിലൂടെ താരം കടന്നു പോയിട്ടുണ്ടെത്രേ. മാതൃഭൂമി കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ടിൽ സംസാരിക്കുകയായിരുന്നു താരം.

  ജയസൂര്യ ശരിയ്ക്കും ഞെട്ടിച്ചു!! ഈ മേരിക്കൂട്ടി തകർക്കും... ഈ വീഡിയോ കണ്ടൂ നോക്കൂ...

   കുട്ടികളെക്കാലും ബുദ്ധിമുട്ട് മാതാപിതാക്കളെ

  കുട്ടികളെക്കാലും ബുദ്ധിമുട്ട് മാതാപിതാക്കളെ

  പലപ്പോഴും കുട്ടികളേക്കാലും ബുദ്ധിമുട്ട് മാതാപിതാക്കളെ കൈകാര്യം ചെയ്യാനാണ്. പതിനാലും വയസിനു താഴെയുള്ള കുട്ടികളാണ് കൗൺസിലിംഗിന് വരുന്നത്. കുട്ടികളുടെ രോഗത്തെ കുറിച്ച് മറച്ചുവെച്ച് മാതാപിതാക്കളോട് സംസാരിക്കേണ്ടി വരുന്നതാണ് ഏറ്റവും പ്രശ്നം പിടിച്ച സംഗതി. കെച്ചു കുട്ടികൾക്ക് അസുഖം ബാധിക്കുന്നത് ആർക്കും സഹിക്കാൻ കഴിയുന്ന ഒന്നല്ലെന്നും താരം വിനിത പറഞ്ഞു.

  ചില സംഭവങ്ങൾ മനസിനെ വേദനിപ്പിക്കും

  ചില സംഭവങ്ങൾ മനസിനെ വേദനിപ്പിക്കും

  ചില ദിവസങ്ങൾ മനസിനെ ഏറെ വേദനിപ്പിക്കും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ പോലും മനസ് ശാന്തമാകില്ല. ക്യാൻസർ ബാധ്യതരായ കുട്ടികളുടെ കേസ് കൈകാര്യം ചെയ്യാനാണ് ഏറ്റവും കഷ്ടം. അത് പല അവസരങ്ങളിലും തന്നെ ബാധിക്കാറുണ്ട്. അത്തരത്തിൽ തന്റെ മനസിനെ ഏറെ വിഷമത്തിലാക്കിയ സംഭവവും വിനിത ഹാപ്പി ഹവേഴ്സിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

   അമ്മയുടെ മുഖത്തു നോക്കി ഒന്നും പറയാൻ സാധിച്ചില്ല

  അമ്മയുടെ മുഖത്തു നോക്കി ഒന്നും പറയാൻ സാധിച്ചില്ല

  ഒരിക്കൽ ഒരു സ്ത്രീ ഒരു കുഞ്ഞിനേയും കൊണ്ട് എത്തിയിരുന്നു. ഭർത്താവ് നേരത്തെ തന്നെ മരിച്ച് പോയിരുന്നു. അവർ ഒറ്റയ്ക്കാണ് കുഞ്ഞിനെ വളർത്തിയിരുന്നത്. കുട്ടിയ്കക് ക്യാൻസറാണ്. അസുഖ സ്ഥിരീകരണത്തിനു വേണ്ടിയാണ് ആ അമ്മ അവിടെ എത്തിയത്. തന്റെ തലയിലാണ് ആ ദൗത്യം എത്തിയത്. എന്നാൽ ഇവരുടെ മുഖത്ത് നോക്കി കുട്ടിയ്ക്ക് ക്യാൻസറാണെന്ന് പറയാനുള്ള മനബലം തനിയ്ക്ക് ഇല്ലായിരുന്നു. വിതുമ്പി കരയുന്ന ആ അമ്മയുടെ മുഖത്തു നോക്കി കുഞ്ഞിന്റെ രോഗത്തെ കുറിച്ചു പറയാനുള്ള വാക്കുകൾ തന്റെ പക്കലൽ ഇല്ലായിരുന്നു. കുട്ടിയുടെ രോഗ ലക്ഷണം കണ്ട് തകർന്ന് ഇരിക്കുകയായിരുന്നു ആ അമ്മ. ആ അവസ്ഥയിൽ ഇരിക്കുന്നവരോട് സത്യം പറയുക എന്നത് ഏറ്റവും കഠിനമേറിയ കാര്യമായിരുന്നത്. തനിയ്ക്ക് ആ ദൗത്യം ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടറിനോട് പറ‍ഞ്ഞു.

   ജീവിതം മാറ്റിമറിച്ചത് ആ വിയോഗം

  ജീവിതം മാറ്റിമറിച്ചത് ആ വിയോഗം

  ജീവിതത്തിൽ ഏറെ ലക്ഷ്യങ്ങളുളള വ്യക്തയായിരുന്നു താൻ. എന്നാൽ ജീവിതത്തിന്റെ ഏതോ ഘട്ടത്തിൽവെച്ച് അതൊക്കെ നിന്നു പോയിരുന്നു. അതിനുള്ള കാരണം സുഹൃത്തിന്റെ അകാല മരണമാണ്. ലിവർ ആൻജിയോ സർകോമയായിരുന്നു അവൾ. 28 ദിവസം കൊണ്ടാണ് അവൾ വിട്ടു പോയത്. അസുഖത്തിന്റെ ആദ്യ നാളു മുതൽ അവസാനം വരെ ഞാൻ അവൾക്കൊപ്പമുണ്ടായിരുന്നു. അവൾ അനുഭവിച്ചതിനെല്ലാം താൻ ദൃക്സാക്ഷിയായിരുന്നു.അന്ന് എനിക്ക് മനസ്സിലായി. ജീവിതത്തെ സങ്കീര്‍ണമാക്കുന്നത് നമ്മുടെ ചിന്തകളാണെന്ന്.

   പുതിയ ശീലങ്ങൾ

  പുതിയ ശീലങ്ങൾ

  സുഹൃത്തിന്റെ അകാല വേർപാടിനു ശേഷം തനിയ്ക്ക് പുതിയ കുറച്ച് ശീലങ്ങളുണ്ടായി. എന്നും കണ്ണാടിയില്‍ നോക്കി കുറച്ച് നേരം ഇരിക്കും. പലപ്പോഴും ഒരു വ്യക്തി എന്ന നിലയില്‍ സ്വയം തിരിച്ചറിയാനും സന്തോഷം എന്താണെന്ന് മനസ്സിലാക്കാനും അതേറെ സഹായിച്ചിരുന്നു. ജീവിതം വര്‍ത്തമാനത്തില്‍ ആസ്വദിക്കുക ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത് കൊണ്ട് യാതൊരു കാര്യവുമില്ലെന്നും വിനീത പറഞ്ഞു.

  English summary
  Vinitha Koshy says unforgettable memory in her life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X