For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേര്‍പിരിയാൻ മുൻകൈ എടുത്തത് ചേച്ചിയാണ്; ചേട്ടനെ അത്രത്തോളം ഇഷ്ടമായിരുന്നു. ശരണ്യയെ കുറിച്ച് സഹോദരി ശോണിമ

  |

  ശരണ്യ ശശിയുടെ വേര്‍പാട് സിനിമാലോകത്തിന് വലിയ വേദനയാണ് നല്‍കിയത്. അതിജീവനത്തിന്റെ രാജകുമാരി എന്ന് വിശേഷിപ്പിച്ചിരുന്ന ശരണ്യ കാന്‍സറിനോട് വര്‍ഷങ്ങളായി പൊരുതുകയായിരുന്നു. എല്ലാം ഭേദമായി ജീവിതത്തിലേക്ക് തിരിച്ച് വരികയാണെന്ന് കരുതി ഇരിക്കുമ്പോള്‍ വീണ്ടും രോഗം പിടി കൂടും. ഒടുവില്‍ ഓഗസ്റ്റ് ഒന്‍പതാം തീയ്യതി നടി ഈ ലോകത്തില്‍ നിന്നും യാത്രയായി.

  കറുപ്പഴകിൽ അതീവ സുന്ദരിയായി നടി പ്രിയ പ്രകാശ് വാര്യർ, വേറിട്ട ലുക്കിലുള്ള നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു

  ശരണ്യയുടെ വേര്‍പാടിന് ശേഷം താരത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചു. അതിലൊന്ന് നടിയുടെ വിവാഹവും വിവാഹമോചനത്തെ കുറിച്ചുമാണ്. രോഗാവസ്ഥ എന്താണെന്ന് മനസിലാക്കി വിവാഹം കഴിച്ച ആളാണെങ്കിലും ശരണ്യയുമായി ഭര്‍ത്താവ് വേര്‍പിരിഞ്ഞതിനെ പലരും വിമര്‍ശിച്ചു. എന്നാല്‍ അത് ശരണ്യയുടെ തീരുമാനം ആയിരുന്നുവെന്ന് പറയുകയാണ് അനിയത്തി ശോണിമ.

  2012 ലാണ് ശരണ്യയ്ക്ക് കാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. ചികിത്സകള്‍ക്കൊടുവില്‍ നടി ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഈ സമയത്താണ് സോഷ്യല്‍ മീഡിയ വഴി പ്രശസ്തമായ പ്രൊഡക്ഷന്‍ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്ന വിനുവുമായി പരിചയത്തിലാവുന്നത്. പരിചയം ഇഷ്ടമായതോടെ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 2014 ല്‍ ഒക്ടോബര്‍ 26 ന് ശരണ്യയും വിനുവും വിവാഹിതരായി. വിവാഹം കഴിഞ്ഞ് അധികമാവുന്നതിന് മുന്‍പ് തന്നെ ശരണ്യയ്ക്ക് വീണ്ടും രോഗം ബാധിച്ചു. ഇതോടെ 2016 ല്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതോടെ വിനുവിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. അതിനുള്ള മറുപടിയാണ് സഹോദരി ശോണിമ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

  ''ആറാം ക്ലാസ് മുതല്‍ ചേച്ചി പഠിച്ചിരുന്നത് നവോദായിലാണ്. വെക്കേഷന് വീട്ടില്‍ വരുമ്പോഴാണ് മാര്‍ച്ച് 15 ല്‍ നിന്നും മാറ്റി വച്ച ജന്മദിനാഘോഷം നടത്തുക. ചേച്ചിയുടെ സ്‌കൂളിലായിരുന്നു ഞാനും പഠിച്ചത്. ശോണിമ എന്ന പേര് ടീച്ചര്‍ക്ക് ഓര്‍മ്മയില്ല. ശരണ്യയുടെ സഹോദരി എന്നാണ് അവര്‍ വിളിക്കുന്നത്. ചേച്ചി പഠിക്കാന്‍ മിടുക്കി ആയിരുന്നു. നവോദയ എന്‍ട്രന്‍സില്‍ ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ചു. പത്താം ക്ലാസ്സില്‍ ഡിസ്റ്റിങ്ഷനോടെ പാസ് ആയി. ടാഗോര്‍ വിദ്യാനികേതനിലാണ് ചേച്ചി പ്ലസ് ടു പഠിച്ചത്. ഡിസ്റ്റന്റായി ഡിഗ്രി പാസായി. പിജിക്ക് ചേര്‍ന്നുവെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ലെന്നും ശോണിമ ഓര്‍ക്കുന്നു.

  എനിക്ക് തിരുവനന്തപുരം എന്‍ജീനിയറിങ് കോളേജിലും ചേട്ടന് കണ്ണൂര്‍ ഗവണ്‍മെന്റ് എന്‍ജീനിയറിങ് കോളേജിലും ബിടെകിന് അഡ്മിഷന്‍ കിട്ടിയത് ചേച്ചിയുടെ ചിട്ടകള്‍ കൊണ്ടാണ്. അമ്മ ആയിരുന്നു ചേച്ചിക്ക് ഒപ്പം സീരിയല്‍ ഷൂട്ടിങ് പോകുന്നത്. ഞാനും ചേട്ടനും അപ്പോള്‍ തറവാട്ട് വീട്ടില്‍ ആയിരുന്നു. പിന്നീടാണ് എല്ലാവരും കൂടി തിരുവനന്തപുരത്തേക്ക് താമസം മാറുന്നത്. ശരണ്യയുടെ പഠനത്തെ കുറിച്ച് ശോണിമ പറയുന്നത് ഇങ്ങനെയാണ്. ഒപ്പം ശരണ്യയുടെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ച് കൂടി താരസഹോദരി സൂചിപ്പിച്ചിരുന്നു.

  കല്യാണമാണെന്നുള്ള അഹങ്കാരമൊന്നും അവള്‍ക്കില്ല; എലീനയ്ക്ക് ഇത്രയെങ്കിലും പണി കൊടുക്കേണ്ടെന്ന് ചോദിച്ച് ജിഷിന്‍

  സര്‍ജറിക്ക് ശേഷം എല്ലാം അറിഞ്ഞാണ് വിനു ചേട്ടന്റെ വിവാഹാലോചന വരുന്നത്. 2014 ല്‍ ആയിരുന്നു വിവാഹം. വീണ്ടും രോഗം വന്നതോടെ ചേച്ചി തന്നെയാണ് മുന്‍കൈ എടുത്ത് മ്യൂച്ചലായി ബന്ധം പിരിയുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചേച്ചി കോടതി നടപടകളില്‍ പങ്കെടുത്തത്. എന്റെ കാര്യത്തില്‍ എനിക്ക് തന്നെ ഗ്യാരന്റി ഇല്ലാത്ത അവസ്ഥയില്‍ വിനുവിന് നല്ലൊരു ജീവിതം ഉണ്ടാകുന്നതിനു തടസ്സമാകുന്നില്ല എന്നാണ് ചേച്ചി പറഞ്ഞതെന്നും ശോണിമ പറയുന്നു. അത്ര ഇഷ്ടമായിരുന്നു ചേട്ടനെ. ഡിവോഴ്‌സിന് ശേഷം ചേച്ചി മാനസികമായി തകര്‍ന്ന് പോയ അവസ്ഥയിലായിരുവെന്നും ശോണിമ പറയുന്നു.

  ശരണ്യയുടെ മരണത്തിന്റെ ആഘാതം മാറാതെ സീമ ജി നായർ..നെഞ്ചുരുകി കഴിയുന്നു

  നാളുകള്‍ക്ക് മുന്‍പ് മുതല്‍ യൂട്യൂബ് ചാനലിലൂടെ ശരണ്യ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മകളുടെ അതിജീവനത്തെ കുറിച്ച് പറഞ്ഞ് ശരണ്യയുടെ അമ്മ ഗീതയും രംഗത്ത് വന്നത് യൂട്യൂബിലൂടെയായിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ജറിക്ക് ശേഷം ബോറടിച്ചിരുന്നപ്പോഴാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനം ആകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആയിരുന്നു ചേച്ചി ആഗ്രഹിച്ചത്. കാന്‍സറിനോട് പൊരുതിയ നന്ദു മഹാദേവയെ ചേച്ചിക്ക് വലിയ ഇഷ്ടം ആയിരുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ അച്ഛനും അച്ഛന്റെ അമ്മയും മരിച്ചത് പോലും ചേച്ചിയെ അറിയിച്ചിരുന്നില്ലെന്നും ശോണിമ പറയുന്നു.

  Read more about: sharanya ശരണ്യ
  English summary
  Viral: Shonima Opens Up Her Sister Saranya Sasi Took The First Decision For Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X