»   » ഇക്ക പറഞ്ഞു നീയാടാ ഈ സിനിമയിലെ നായകന്‍, വീട്ടുകാര് പോലും വിശ്വസിച്ചില്ല

ഇക്ക പറഞ്ഞു നീയാടാ ഈ സിനിമയിലെ നായകന്‍, വീട്ടുകാര് പോലും വിശ്വസിച്ചില്ല

Posted By: Sanviya
Subscribe to Filmibeat Malayalam

താര പദവിയോ നായകന്റെ ഗ്ലാമറോ ഒന്നുമില്ലാതെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നാദിര്‍ഷയുടെ രണ്ടാമത്തെ സംവിധാനത്തിലെ കിച്ചു എന്ന കൃഷ്ണന്‍ നായര്‍ എന്ന കഥാപാത്രം. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണന്‍ മുമ്പ് ഒട്ടേറെ ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും നായകനായി അഭിനയിക്കുന്നത് ഇത് ആദ്യമായാണ്.

ഇക്ക നീയാടാ സിനിമയിലെ നായകന്‍ എന്ന് പറഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി. നായകനായാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പോലും ആദ്യ വിശ്വസിച്ചിരുന്നില്ല. സിനിമ പുറത്തിറങ്ങിയപ്പോഴാണ് വിശ്വസിച്ചത്. വിഷ്ണു പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് വിഷണു ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

സ്വന്തം തിരക്കഥയിലെ നായകന്‍

സ്വന്തം തിരക്കഥയിലെ നായകന്‍ ഞാന്‍ തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും സന്തോഷം സന്തോഷം തോന്നി. സിനിമയില്‍ അഭിനയിക്കാനാണെന്ന് പറഞ്ഞ് എന്നും വീട്ടില്‍ നിന്ന് ഇറങ്ങും. ഇതും അത് പോലെ എന്തെങ്കിലും ചെറിയ വേഷമാണെന്നാണ് വീട്ടുകാര്‍ അറിയുന്നത്.

എന്നെ കരയിപ്പിച്ചു

കട്ടപ്പനയിലെ ഫഌഷ് ബാക്കില്‍ അഭിനയിച്ച ഒരു ചേട്ടന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ എന്നെ കെട്ടിപിടിച്ചിട്ട് പറഞ്ഞു. എടാ നീ സിനിമയില്‍ അഭിനയിച്ച എല്ലാ രംഗങ്ങളും എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. നായകനാക്കമെന്ന് പറഞ്ഞ് കോസ്റ്റിയൂം വരെ തന്നിട്ട് പിന്നീട് അത് തിരിച്ച് വാങ്ങിച്ച സംഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.

പരിചയപ്പെടുന്നതിന് മുമ്പ്

ആ ചേട്ടന്‍ എന്നെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. എന്നാല്‍ ഈ രംഗമൊക്കെ അദ്ദേഹത്തെ പരിചയപ്പെടുന്നതിന് മുമ്പ് എഴുതിയതാണ് വിഷ്ണു പറയുന്നു.

വിഷ്ണു സിനിമയിലേക്ക്

ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമയില്‍ എത്തിയത്. ഇതുവരെ 21 ചിത്രങ്ങളില്‍ അഭിനയിച്ചു.

English summary
Vishnu Unnikrishnan about his career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam