»   » ജൂനിയര്‍ മാധുരിയാകാന്‍ മോഹം: വിദ്യാ ബാലന്‍

ജൂനിയര്‍ മാധുരിയാകാന്‍ മോഹം: വിദ്യാ ബാലന്‍

Posted By:
Subscribe to Filmibeat Malayalam
Vidhya Balan
മാധൂരി ദീക്ഷിതിന്റെ എക് ദോ തീന്‍ പാട്ടായിരുന്നു കുട്ടികാലത്തെ ക്രേസ്. സിനിമാ താരമാവാനും ഒരു ജൂനിയര്‍ മാധുരിയാകാനുമായിരുന്നു മോഹം. കുട്ടികള്‍ക്കെല്ലാം പാട്ടിനോടും ഡാന്‍സിനോടും കമ്പമുണ്ടാവുക സാധാരണമാണ്. എന്നാല്‍ അതു ഒരു പ്രൊഫഷണായെടുക്കാന്‍ തീരുമാനിക്കുന്നവര്‍ ചുരുക്കമായിരിക്കും-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡ് താര റാണി പറഞ്ഞു.

മോഹന്‍ലാലും കമലും ഒന്നിക്കുന്ന മലയാളചിത്രത്തിലേക്കായിരുന്നു ആദ്യ ഓഫര്‍. ആ ചിത്രം പാതിവഴിയില്‍ നിന്നു. തുടര്‍ന്ന് മുകേഷ് നായകനായ മറ്റൊരു ചിത്രത്തില്‍ നിന്നും ഓഫര്‍ ലഭിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല. ഇതോടെ സിനിമാ ലോകത്തെ ലക്ഷണകേടായി പരിഗണിക്കാന്‍ തുടങ്ങി,

ഒടുവില്‍ സൗമിത്രാ ചാറ്റര്‍ജിയുടെ ബംഗാളി സിനിമയില്‍ അഭിനയിച്ചതോടെയാണ് ഈ ലക്ഷണക്കേട് മാറാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഹിന്ദിയില്‍ നിന്നും ഓഫറുകളുടെ വേലിയേറ്റമായിരുന്നു. ഓരോ ഇന്ത്യക്കാരനെയും പോലെ ഞാന്‍ അമിതാബ് ബച്ചനെ ആരാധിക്കുന്നു. ഇംറാന്‍ ഹഷ്മിയെ ഒരു സഹതാരമെന്ന നിലയില്‍ ഏറെ വിലമതിക്കുകയും ചെയ്യുന്നു.

English summary
I wanted to be junior Madhuri: Vidya Balan,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X