»   » പാപ്പരാസികളെ പേടിച്ചിട്ടല്ല ഞങ്ങള്‍ ഒന്നിക്കാതിരുന്നത്; കാവ്യയും ദിലീപും പറയുന്നു

പാപ്പരാസികളെ പേടിച്ചിട്ടല്ല ഞങ്ങള്‍ ഒന്നിക്കാതിരുന്നത്; കാവ്യയും ദിലീപും പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യരും ദിലീപും വേര്‍പിരിയാന്‍ കാരണം കാവ്യ മാധവന്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. പിന്നീട് പല തവണ കാവ്യയും ദിലീപും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. രണ്ട് പേരും വാര്‍ത്തകളോട് കാര്യമായി പ്രതികരിച്ചൊന്നുമില്ല. മൗനം കൊണ്ട് ഗോസിപ്പുകളെ നേരിട്ടു.

പക്ഷെ മലയാളത്തിന്റെ ഏറ്റവും മികച്ച താരജോഡികളായ കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ചൊരു ചിത്രത്തില്‍ പിന്നെ കണ്ടില്ല. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ് ഒടുവില്‍ ഒന്നിച്ചത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചു. സിനിമ ഇന്ന് (ആഗസ്റ്റ് 18) റിലീസാണ്.


തന്നെ പോലെ ദിലീപിന് ചേരുമെന്ന് കാവ്യ മാധവന്‍ കരുതുന്ന നായികമാര്‍


വിവാദങ്ങള്‍ ഭയന്നാണോ ഇത്രയും കാലം ഒന്നിച്ച് അഭിനയിക്കാതിരുന്നത് എന്ന ചോദ്യത്തോട് കാവ്യ മാധവനും ദിലീപും പ്രതികരിക്കുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടുമുള്ള ഒന്നു ചേരലിനെ കുറിച്ച് കാവ്യയും ദിലീപും എന്താണ് പറയുന്നത് എന്ന് നോക്കാം.


പിന്നെയും എന്ന ചിത്രത്തിലേക്ക് അടൂര്‍ ഗോപാല കൃഷ്ണന്‍ വിളിച്ചപ്പോള്‍

പിന്നെയും എന്ന ചിത്രത്തില്‍ എന്റെ കഥാപാത്രമായ പുരുഷോത്തമനെ കുറിച്ച് പറയുമ്പോള്‍ നായിക ആരാണെന്ന് അടൂര്‍ എന്നോട് പറഞ്ഞിരുന്നില്ല എന്ന് ദിലീപ് പറയുന്നു. പിന്നീട് ചോദിച്ചുവത്രെ, 'കാവ്യയെയാണ് ഞാന്‍ നായികയാക്കുന്നത്, കുഴപ്പമില്ലല്ലോ. നിങ്ങള്‍ കുറച്ചു നാളായില്ലേ ഒന്നിച്ച് അഭിനയിച്ചിട്ട് ' എന്ന്.


വിവാദങ്ങളെ ഭയന്നാണോ ഒരുമിച്ച് സിനിമ ചെയ്യാതിരുന്നത്?

അങ്ങനെ വിവാദങ്ങളെ ഭയന്ന് സിനിമ ഉപേക്ഷിച്ചിട്ടില്ല എന്ന് കാവ്യയും ദിലീപും വ്യക്തമാക്കി. പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ ജോഡികളായതുകൊണ്ട് തന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി സെലക്ടീവാകാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.


പ്രേക്ഷകര്‍ തന്ന വില നശിപ്പിക്കരുതല്ലോ

ഞങ്ങള്‍ക്ക് പ്രേക്ഷകര്‍ തന്ന വില കളയരുതല്ലോ. അതുകൊണ്ടാണ് ഇത്ര വലിയ ഇടവേള വന്നത്. വെള്ളരിപ്രാവിന്റെ ചങ്ങാതികളിലാണ് ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. വെള്ളരിപ്രാവ് ചെയ്തിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷമായി.


ഒന്നിച്ചഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍

ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ഇരുപത് സിനിമകളില്‍ മിക്കതും കൊമേര്‍ഷ്യല്‍ വിജയം നേടിയവയാണ്. അതുകൊണ്ട് അതില്‍ ചിലത് എടുത്തു പറയുക പ്രയാസമാണെന്നാണ് ദിലീപ് പറഞ്ഞത്. കാവ്യയ്ക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍, മീശാമാധവന്‍, തിളക്കം, ചക്കരമുത്ത്, മിഴിരണ്ടിലും, സദാനന്തന്റെ സമയം ഇപ്പോള്‍ പിന്നെയും..


English summary
In a recent interview, the duo Kavya Madhavan and Dileep opened up about the controversies and reason for not sharing the screen for last 5 years. Dileep and Kavya state that they are not worried about controversies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam