»   » ഗോസിപ്പുകള്‍ അടിച്ചിറക്കുന്നത് തടയാനാവില്ല: ദിലീപ്

ഗോസിപ്പുകള്‍ അടിച്ചിറക്കുന്നത് തടയാനാവില്ല: ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
തന്നെ കുറിച്ചും ഭാര്യ മഞ്ജുവാര്യരെ കുറിച്ചും നിരവധി ഗോസിപ്പുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരം കെട്ടുകഥകള്‍ പുറത്തുവരുന്നത് തടയാന്‍ ഒരു മാര്‍ഗ്ഗവുമില്ല-ജനപ്രിയ നായകന്‍ ദിലീപ് റെഡിഫ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഉദാഹരണത്തിന് കഹാനിയെന്ന ഹിന്ദി സിനിമയുടെ റീമേക്ക് എടുക്കുന്നുവെന്നും അതില്‍ മഞ്ജുവാര്യര്‍ നായികയാകുമെന്നുമുള്ള വാര്‍ത്തകള്‍ എവിടെ നിന്നാണ് ഉദ്ഭവിച്ചതെന്ന് എനിക്കറിയില്ല. എന്നു സിനിമയിലേക്ക് തിരിച്ചുവരണമെന്ന കാര്യം മഞ്ജുവാണ് തീരുമാനിക്കേണ്ടത്.

ഞങ്ങള്‍ നല്ല കൂട്ടുകാരാണ്. നൃത്തം പഠിയ്ക്കണമെന്നും ഗുരുവായൂരില്‍ അരങ്ങേറ്റം വേണമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ എനിക്ക് സന്തോഷമേയുള്ളൂ. മൈബോസ് എന്ന സിനിമ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. നീണ്ട ഇടവേളയ്ക്കുശേഷമാണ് മമ്മുട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നത്. കമ്മത്ത് ആന്റ് കമ്മത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷിനൊപ്പം അഭിനയിയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്.

ഗുരുവായൂരിലെ നൃത്തപരിപാടി കഴിഞ്ഞതിനു തൊട്ടുപിറകെയാണ് കഹാനിയില്‍ വിദ്യ ബാലന്‍ അവതരിപ്പിച്ച കഥാപാത്രമായി മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്.

English summary
I can't do anything when people make up stories, says Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam