For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  By Aswathi
  |

  കേട്ടാല്‍ ആരും ഞെട്ടരുത്, മറിമായത്തിലെ വത്സലാ മാഡം ഇല്ലേ. അതു തന്നെ രചനാ നാരായണന്‍ കുട്ടിയെന്ന വത്സലാ മാഡം, അവര് രജനീകാന്തിന്റെ സഹോദരിയാണെന്ന്. സ്വന്തം സഹോദരി. പക്ഷെ ആ രജനീകാന്ത്, തമിഴ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് അല്ല കേട്ടോ. തൃശ്ശൂരിലെ ഒരു കൃഷിക്കാരന്‍ നാരായണന്‍ കുട്ടിയുടെ മകന്‍.

  ഇനി കാര്യത്തിലേക്ക് വരാം. രചനാ നാരായണന്‍ കുട്ടി എന്ന നടി, നടനും മിമിക്രി ആര്‍ട്ടിസ്റ്റുമൊക്കെയായ നാരായണന്‍കുട്ടിയുടെ മകളാണെന്ന് ചിലര്‍ക്കൊക്കെ സംശയമുണ്ട്. തന്റെ ഐഡന്റിന്റി ഇല്ലാതാകുന്നതിനെ കുറിച്ച് രചനയുടെ സ്വന്തം പിതാവിനും വിഷമമുണ്ട്. അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രചന അക്കാര്യം വ്യക്തമാക്കി. എന്റെ അച്ഛന്‍ ആ നാരായണന്‍ കുട്ടിയല്ല, ഈ നാരായണന്‍ കുട്ടിയാണെന്ന്. തുടര്‍ന്ന് വായിക്കൂ.

  രചന എന്‍ എന്നാണ് പേര്

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  ശരിയായ എന്റെ പേര് രചന എന്‍ എന്നാണ്. സിനിമയില്‍ വന്നതിന് ശേഷമാണ് നാരായണന്‍ കുട്ടിയ എന്ന് കൂടെ ആക്കിയത്. എന്റെ പേര് ഗൂഗിളില്‍ സര്‍ച്ച് ചെയ്തുനോക്കിയാല്‍ ഒരു രചന മൗരിയെ കാണാം. അവര്‍ ഭയങ്കര സെക്‌സിയാണ്. പിന്നെയുള്ളത് ഞാന്‍ തന്നെ, രചന നാരായാണന്‍ കുട്ടി.

  അച്ഛന്റെ പേര്, ചേട്ടന്‍ രജനികാന്ത്

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  സിനിമാ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ നാരായണന്‍കുട്ടി ചേട്ടനാണ് എന്റെ അച്ഛനെന്ന് ചിലര്‍ക്കൊക്കെ സംശയമുണ്ട്. പക്ഷെ എന്റെ അച്ഛന്‍ തൃശ്ശൂരിലെ ഒരു കൃഷിക്കാരനാണ്. എന്റെ സഹോദരന്റെ പേര് രജനികാന്ത് എന്നാണ്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പേരിട്ടത് അമ്മാവനാണെന്നും രചന പറഞ്ഞു.

  രചന സെക്‌സിയാണോ

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  രചന നാരായണന്‍ കുട്ടി സെക്‌സി, നേവല്‍ ഹോട്ട് എന്നൊക്കെ കാണാറുണ്ട്. ഞാനങ്ങനെ എക്‌സ്‌പോസ്ഡ് ആയി നടക്കുന്ന ആളൊന്നുമല്ലെങ്കില്‍ പോലും ആള്‍ക്കാര്‍ക്ക് അങ്ങനെ ഒരു താത്പര്യം തോന്നുകയാണ്. ആളുകള്‍ എന്തിനിങ്ങനെ ചെയ്യുന്നു എന്നറിയില്ല. ദര്‍ശനം സുഖം, സ്പര്‍ശന സുഖം എന്നൊക്കെ പറയുമ്പോലെയുള്ള മനസുഖമായിരിക്കും ഇതെന്നാണ് രചനയുടെ അഭിപ്രായം

  ചൊറിയുന്നവര്‍

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  തന്നെ കുറിച്ച് ഇല്ലാത്തത് പ്രചരിപ്പിക്കുന്നവറെ കുറിച്ച് രചന പറയുന്നത് കേള്‍ക്കൂ: 'ഞാന്‍ എക്‌സ്‌പോസ് ചെയ്യുന്ന ആളല്ല എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. എന്നെ അറിയാവുന്നവര്‍ക്ക് അത് നന്നായി അറിയാം. അല്ലാത്തവര്‍ക്ക് ഇതുപോലെ ചൊറിയും'

  പൊ കോഴീ

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  ആമേന്‍ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് രചന പൂവാലന്മാകെ തെളിക്കുന്ന 'പൊ കോഴി'. ആ സീന്‍ തിരക്കഥയിലുണ്ടായിരുന്നെങ്കിലും പിന്നീട് അത് ഷൂട്ട് ചെയ്യാന്‍ മറന്നു പോയി. എനിക്കത് ഇഷ്ടപ്പെട്ട രംഗമായിരുന്നു. പിന്നീട് അസോസിയേറ്റ് ഡയറക്ടറെ ഓര്‍മിപ്പിച്ചു. അദ്ദേഹം അത് സംവിധായകനെയും. ഡയലോഗ് ഇത്രയും ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

  തീര്‍ത്ഥാടനത്തിലെ തുടക്കം

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  ഡാന്‍സ് മാസ്റ്റര്‍ കലാമണ്ഡലം കവിത കൃഷ്ണ കുമാറിനെ അസിസ്റ്റ് ചെയ്യാന്‍ വേണ്ടി പോയപ്പോഴാണ് തീര്‍ത്ഥാടനം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. എംടി വാസുദേവന്‍നായര്‍ സാറിന്റെ സ്‌ക്രിപ്റ്റ്, ജയറാം നായകന്‍. പിന്നെ ഒന്നും ആലോചിച്ചില്ല.

  ലക്കി സ്റ്റാറിലെ നായിക

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  തീര്‍ത്ഥാടനത്തില്‍ ജയറാമേട്ടനൊപ്പം വളരെ ചെറിയൊരു വേഷം ചെയ്ത്, ലക്കിസ്റ്റാറില്‍ അദ്ദേഹത്തിന്റെ നായികയായത് ഒരു ലക്ക് തന്നെയാണെന്നാണ് രചന പറയുന്നത്. ഐസിയു എന്ന ഷോര്‍ട്ട് ഫിലീം കണ്ടതിന് ശേഷമാണത്രെ ലക്കിസ്റ്റാറില്‍ അവസരം ലഭിച്ചത്.

  ആര്‍ജെയും ടീച്ചറും

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്തുകൊണ്ടാണ് തുടക്കം. പിന്നെ മനോരമയുടെ റേഡിയോ മാംഗോയിലേക്ക് മാറി. അവിടെ നിന്ന് രാജിവച്ചാണ് തൃശ്ശൂരില്‍ സ്‌കൂള്‍ ടീച്ചറായി കയറിയത്.

  മറിമായത്തിലേക്ക്

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  റേഡിയോ മാംഗോയിലെ സുഹൃത്തുക്കള്‍ വഴിയാണ് മറിമായത്തില്‍ അവസരം ലഭിക്കുന്നത്. അഭിനയിക്കാന്‍ പോകുന്ന കാര്യം അമ്മയോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ല. സ്‌കൂളില്‍ അവധിയെടുത്താണ് ഷൂട്ടിങിന് പോയത്. പിന്നെ എല്ലാവരും അറിഞ്ഞപ്പോള്‍ നല്ല പിന്തുണയായിരുന്നു.

  നയന്‍താരയ്ക്ക് എന്റെ ഛായ

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  പീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ സുഹൃത്തിന്റെ അമ്മയാണ് എന്നെ കാണാന്‍ നയന്‍താരയെ പോലെയുണ്ട് എന്ന് ആദ്യം പറഞ്ഞത്. അന്ന് നയന്‍താര അഭിനയിച്ച് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോള്‍ രചന പറയുന്നത്, നയന്‍താരയെ കാണാന്‍ എന്നെ പോലെയുണ്ടെന്നാണ്.

  കലാതിലകം

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ തുടര്‍ച്ചയായി കലാതിലകമായിരുന്നു രചന നാരായണന്‍കുട്ടി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാര്‍ക്കില്‍ ചില കള്ളത്തരങ്ങള്‍ കാണിച്ച് രചനയ്ക്ക് കലാതിലകപട്ടം ഇല്ലാതാക്കി. മിമിക്രി, ഓട്ടംതുള്ളല്‍, മോഹിനിയാട്ടം തുടങ്ങി എല്ലാ കലാരൂപത്തിലും രചന കൈവച്ചിട്ടുണ്ട്.

  അവാര്‍ഡ് വേണം

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  ചെറിയതെങ്കിലും പ്രോത്സാഹനം വലിയ കാര്യമാണ്. ഇനിയും അഭിനയിക്കുമെന്നും അവാര്‍ഡ് വേണമെന്ന് തന്നെയാണ് ആഗ്രഹമെന്നും രചന പറഞ്ഞു. ഒരു ചെറിയ സോപ്പ് പെട്ടിയാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കും.

  സിനിമ വേണ്ടെന്ന് വച്ചോ?

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  വേണ്ടെന്ന് പറഞ്ഞ സിനിമകള്‍ വളരെ കുറവാണ്. കഥ കേട്ടിട്ടും, അഭിനയിക്കാം എന്ന് ഞാന്‍ സമ്മതം പറഞ്ഞിട്ടും സ്‌ക്രിപ്റ്റ് വായിക്കാന്‍ ചോദിച്ചതുകൊണ്ട് ഒരു സിനിമയില്‍ നിന്ന് എന്നെ പുറത്താക്കി. പിന്നെ തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും അവസരം വന്നപ്പോള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്.

   സംവിധായിക ആകണം

  രചന നാരായണന്‍ കുട്ടിയും രജനികാന്തും തമ്മിലുള്ള ബന്ധം??

  സിനിമ സംവിധാനം പഠിക്കണം എന്ന് ആഗ്രഹമുണ്ട്. ചെയ്യുമ്പോള്‍ ഒരു നല്ല സിനിമ തന്നെ സംവിധാനം ചെയ്യും. ഒരു ഇന്‍സ്റ്റിറ്റിയൂഷനില്‍ പോയി പഠിച്ചിട്ടേ ചെയ്യൂ എന്നും രചന നാരായണമന്‍ കുട്ടി പറഞ്ഞു.

  English summary
  What is the relationship with Rachana Narayanankutti And Rajanikanth??
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X