»   »  ദുല്‍ഖറിനൊപ്പം റൊമാന്‍സ് ചെയ്യുമ്പോള്‍ പേളി നാണിച്ചു, അപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത്

ദുല്‍ഖറിനൊപ്പം റൊമാന്‍സ് ചെയ്യുമ്പോള്‍ പേളി നാണിച്ചു, അപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ അവതാരികയായതിലൂടെയാണ് പേളി മാനി കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായത്. ടെലിവിഷന്‍ പരിപാടികള്‍ക്കിടയില്‍ താരം സിനിമകളിലും ഇപ്പോള്‍ സജീവമാണ്.

പ്രേതം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ആദില്‍ ഇബ്രാഹിനൊപ്പം അഭിനയിച്ച കാപ്പിരി തുരുത്ത്, ശ്രീശാന്തിനൊപ്പം അഭിനയിച്ച ടീം ഫൈവ് എന്നീ ചിത്രങ്ങളാണ് പേളിയുടേതായി ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്.

ദിലീപിനൊപ്പം പേളിയുടെ കലിപ്പ് സെല്‍ഫി; ഇത് കലിപ്പാണോ, കാണുമ്പോള്‍ ചിരിവരുന്നല്ലോ

ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ചും ഫഹദ് ഫാസിലിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചും ജയസൂര്യയെ കുറിച്ചും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പേളി സംസാരിക്കുകയായുണ്ടായി

ദുല്‍ഖറിനൊപ്പം റൊമാന്റിക്

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ഒരു ഐഡിയയും ഇല്ലായിരുന്നു. ദുല്‍ഖറുമായുള്ള റൊമാന്റിക് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും നാണമായിരുന്നു. അപ്പോള്‍ ദുല്‍ഖര്‍ പറയും ഇതു സിനിമയാണ്, നാണമൊന്നും വേണ്ട, കണ്ണുകളില്‍ മാത്രം നോക്കിയാല്‍ മതിയെന്ന്. ദുല്‍ഖര്‍ ശരിക്കും ഫ്രണ്ട്‌ലി ആണ്, കൂളാണ്. ദുല്‍ഖറിനും എനിക്കും ഈ ചിത്രത്തില്‍ ശരിക്കും ഒരു ചലഞ്ചിംഗ് റോളായിരുന്നു.

ഫഹദിനൊപ്പം അഗ്രഹം

ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. ഫഹദ് എന്ന നടനെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു പുസ്തകം വായിക്കുന്ന പോലെയാണ്. കൂടെ അഭിനയിക്കുന്നവരെ ഫഹദ് കംഫര്‍ട്ടബിള്‍ ആക്കാറുണ്ട്. ഡി ഫോര്‍ ഡാന്‍സ് ഷോയില്‍ വെച്ചാണ് ഫഹദിനെ ആദ്യമായി നേരില്‍ കാണുന്നത്.

ജയസൂര്യയെ കുറിച്ച്

കൂടെയുള്ള അഭിനേതാക്കളെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന, മോട്ടിവേറ്റ് ചെയ്യുന്ന ആളാണ് ജയസൂര്യ. ജയസൂര്യയുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ മറ്റൊരു ദൈവത്തെ കണ്ട പ്രതീതിയാണ്. ജോലിയില്‍ സമര്‍പ്പണ മനോഭാവം കാട്ടുന്ന ഏതൊരു വ്യക്തിയുടെ കൂടെയും ദൈവമുണ്ട്.

ഷൂട്ടിങ് അനുഭവം

ഷൂട്ടിംഗ് ദിവസങ്ങളില്‍ രാവിലെ കാണുന്ന ജയസൂര്യയെ അല്ല പിന്നീട് കാണുന്നത്. അഭിനയിച്ച് തുടങ്ങുമ്പോള്‍ അദ്ദേഹം ഡോണ്‍ ബോസ്‌കോ ആയിമാറും. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മളും അറിയാതെ ആ കഥാപാത്രമായി മാറും. കട്ട് പറയുമ്പോള്‍ സത്യത്തില്‍ വിഷമം തോന്നും തീര്‍ന്നുപോയല്ലോ എന്നോര്‍ത്ത്- പേളി പറഞ്ഞു.

ദുല്‍ഖറിന്റെ കൂടുതല്‍ ഫോട്ടോസിനായി...

English summary
When acting romance with Dulquer i got shy says Pearle Maaney

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam