»   » വില്ലന്‍ വേഷങ്ങളില്‍ നിന്ന് മോക്ഷം നല്‍കിയ സംവിധായകന്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാലിന് ഡേറ്റില്ല!!

വില്ലന്‍ വേഷങ്ങളില്‍ നിന്ന് മോക്ഷം നല്‍കിയ സംവിധായകന്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാലിന് ഡേറ്റില്ല!!

By: Rohini
Subscribe to Filmibeat Malayalam

ചിലരുടെ വളര്‍ച്ച അങ്ങനെയാണ്.. കണ്ടു നില്‍ക്കെ വളര്‍ന്നു പന്തലിയ്ക്കും. ചെറിയൊരു ബ്രേക്ക് കിട്ടിയാല്‍ മതി. അങ്ങനെ മോഹന്‍ലാലിന് ബ്രേക്ക് നല്‍കിയ സംവിധായകനാണ് ശശികുമാര്‍.

വാക്ക് മാറ്റിപ്പറഞ്ഞ മമ്മൂട്ടി, ആദ്യ ചിത്രത്തിന്റെ നിര്‍മാതാവിനെ അവഗണിച്ചു, 'അങ്ങേര് പഴയ ആളാ'

വില്ലന്‍ വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ സിനിമാ ലോകത്ത് അഭിമുഖമായത്. ആ വേഷങ്ങളില്‍ നിന്ന് നടനെ രക്ഷിച്ചത് ശശികുമാരാണ്. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ ലാല്‍ നായകനായി.

ശശികുമാറിനൊപ്പം ലാല്‍

വാണിജ്യ സിനിമകളുടെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അക്കാലത്ത് ശശികുമാര്‍. പ്രേം നസീര്‍ കഴിഞ്ഞാല്‍ ശശികുമാറിന്റെ സിനിമകളില്‍ ഏറ്റവുമധികം നായകനായി അഭിനയിച്ചത് മോഹന്‍ലാലാണ്.

തേരി മെഹര്‍ബാനിയാസ്

ആ കാലത്താണ് ബോളിവുഡില്‍ ജാക്കി ഷെറഫ് നായകനായ തേരി മെഹര്‍ബാനിയസ് എന്ന ചിത്രം റിലീസാകുന്നത്. 1985 ല്‍ പുറത്തിറങ്ങിയ ചിത്രം റെക്കോഡ് ഹിറ്റായിരുന്നു.

റീമേക്ക് ആലോചന

തേരി മെഹര്‍ബാനിയാസ് എന്ന ചിത്രത്തില്‍ എണ്‍പതുകളുടെ ഗ്ലാമര്‍ നായികയായ സ്വപ്‌ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സ്വപ്‌നയാണ് ചിത്രം റീമേക്ക് ചെയ്യാന്‍ ശശികുമാറിനോട് ആവശ്യപ്പെട്ടത്. റീമേക്ക് ചിത്രങ്ങളുടെ ആശാനായ ശശികുമാറിന് തേരി മെഹര്‍ബാനിയസ് ഇഷ്ടമാകുകയും ചെയ്തു.

ലാലില്ല, പകരം ശങ്കര്‍

മോഹന്‍ലാലിനെ നായകനാക്കി ചിത്രം റീമേക്ക് ചെയ്യാനായിരുന്നു ശശികുമാറിന്റെ ആഗ്രഹം. എന്നാല്‍ ലാല്‍ അന്ന് ഐവി ശശി, പ്രിയദര്‍ശന്‍, ഭരതന്‍. പദ്മരാജന്‍ തുടങ്ങിയവരുടെ സിനിമകളുമായി തിരക്കിലാണ്. ശശികുമാറിന് നല്‍കാന്‍ ഡേറ്റില്ല. ഒടുവില്‍ ശങ്കറിനെ നായകനാക്കി ഇതെന്റെ നീതി എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്തു.

English summary
When Shankar replaced by Mohanlal in Ithente Neethi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam