»   » നല്ല തിരക്കഥയുണ്ട്, വരുന്നോ.. ഫാസില്‍ പലതവണ വിളിച്ചിട്ടും വരാത്തതിന് കാരണം തുറന്ന് പറഞ്ഞ് അമല

നല്ല തിരക്കഥയുണ്ട്, വരുന്നോ.. ഫാസില്‍ പലതവണ വിളിച്ചിട്ടും വരാത്തതിന് കാരണം തുറന്ന് പറഞ്ഞ് അമല

Posted By: Rohini
Subscribe to Filmibeat Malayalam

എന്റെ സൂര്യപുത്രി എന്ന ഫാസില്‍ ചിത്രത്തിലൂടെയാണ് അമല എന്ന തെന്നിന്ത്യന്‍ നടിയെ മലയാളികള്‍ക്ക് പരിചയം. തുടര്‍ന്ന് കമല്‍ സംവിധാനം ചെയ്ത ഉള്ളടക്കം എന്ന ചിത്രത്തിലും തകര്‍ത്തഭിനയിച്ചു.

ആ സിനിമ എനിക്ക് ഇന്നും പ്രിയപ്പെട്ടതാകാന്‍ കാരണം മോഹന്‍ലാല്‍ ആണെന്ന് അമല, എന്തുകൊണ്ട് ?

ഒടുവില്‍ ഇപ്പോള്‍, 20 വര്‍ഷങ്ങള്‍ക്ക് ശേഷം കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയിരിയ്ക്കുകയാണ് അമല. ഇതിനിടയില്‍ പല അവസരങ്ങള്‍ വന്നെങ്കിലും തനിക്ക് ചെയ്യാന്‍ തോന്നിയില്ല എന്ന് അമല പറയുന്നു.

ഫാസില്‍ സര്‍ വിളിച്ചു

പല തവണ ഫാസില്‍ സര്‍ എന്നെ വിളിച്ചിരുന്നു. എന്റെ കൈയ്യില്‍ നല്ല തിരക്കഥ ഉണ്ട്, മായാ വിനോദിനി മടങ്ങി വരുന്നോ എന്ന് ചോദിയ്ക്കും. പക്ഷെ ഇല്ല എന്നായിരുന്നു എന്റെ മറുപടി. അപ്പോള്‍ ഞാന്‍ മൃഗങ്ങള്‍ക്കായുള്ള ആശുപത്രി പണിയുന്നതും മറ്റുമായ തിരക്കിലായിരുന്നു. പിന്നെ എന്റെ മകന്‍ അന്ന് തീരെ ചെറുതും.

അമ്മ വേഷത്തിനായി വിളിച്ചു

2011 - 2012 സമയത്ത് ഒരു തെലുങ്ക് സംവിധായകന്‍ എന്നെ മൂന്ന് കുട്ടികളുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചിരുന്നു. അപ്പോഴാണ് ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നത്. കൂടുതല്‍ പക്വതയുള്ള വേഷങ്ങള്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് അതിന് ശേഷമാണ്. ഹിന്ദിയിലും തമിഴിലും ചില സിനിമകള്‍ ചെയ്തു. ഇപ്പോള്‍ മലയാളത്തിലും

കെയര്‍ സൈറ ബാനുവില്‍ ആകര്‍ഷിച്ചത്

തീര്‍ച്ചയായും സിനിമയുടെ തിരക്കഥയാണ്. വളരെ ശക്തമായ സ്ത്രീ കഥാപാത്രമാണ് ചിത്ത്രതില്‍ എനിക്ക്. തിരക്കഥ ഇഷ്ടപ്പെട്ടു എങ്കിലും ആദ്യം മടിച്ചു. ഒരു അഡ്വക്കറ്റിന്റെ വേഷമാണ്. നല്ല സംഭാഷണങ്ങളുണ്ടാവും. 20 വര്‍ഷമായി മലയാളവുമായി യാതൊരു ബന്ധവുമില്ല. പിന്നീട് ട്യൂട്ടറെ ഒക്കെ വച്ച് ആത്മവിശ്വാസം വന്നതിന് ശേഷമാണ് ചെയ്യാം എന്നേറ്റത്.

മഞ്ജുവിനെ കുറിച്ച്

കെയര്‍ ഓഫ് സൈറ ബാനു ഞാന്‍ എടുക്കാനുള്ള മറ്റൊരു കാരണം മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. വളരെ ഡൗണ്‍ ടു ഏര്‍ത്ത് ആണ് മഞ്ജു. അഭിനയത്തില്‍ നിന്നും ധാരാളം കണ്ട് പഠിക്കാനുണ്ട്. സ്‌നേഹ സമ്പന്നയാണ്. അതിനൊക്കെ അപ്പുറം നല്ലൊരു നര്‍ത്തകിയാണ്.

എവിടെയായിരുന്നു ഇത്രയും നാള്‍

നമുക്ക് സമൂഹത്തില്‍ നിന്ന് അംഗീകാരവും പ്രശസ്തിയും ലഭിയ്ക്കുമ്പോള്‍ അത് തിരിച്ചു നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അങ്ങനെയാണ് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയത്. തുടക്കത്തിലൊക്കെ അത് വളരെ പ്രയാസമായി തോന്നിയിരുന്നു. എന്നാല്‍ വിജയം കണ്ട് തുടങ്ങിയപ്പോള്‍ അതിനെക്കാള്‍ വലുതായി ഒന്നുമില്ല എന്ന് തോന്നിത്തുടങ്ങും. ആ തിരക്കുകളില്‍ ഞാന്‍ സന്തോഷവതിയായിരുന്നു- അമല

English summary
Why Amala Akkineni refused Fazil's offer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam