»   » എന്റെ അഭിനയം എനിക്ക് ബോറായി തോന്നി, ഇടവേള എടുത്തതിനെ കുറിച്ച് ലക്ഷ്മി മേനോന്‍

എന്റെ അഭിനയം എനിക്ക് ബോറായി തോന്നി, ഇടവേള എടുത്തതിനെ കുറിച്ച് ലക്ഷ്മി മേനോന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളിയാണെങ്കിലും ലക്ഷ്മി മേനോന്‍ ഒരു നടി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് തമിഴകത്താണ്. എന്നാല്‍ ഇപ്പോള്‍ കുറച്ചു നാളായി ലക്ഷ്മി മേനോനെ തമിഴകത്തും കണ്ടില്ല. പഠനത്തിരക്കാണ് എന്ന് പറയാന്‍ നടി ഇപ്പോള്‍ കോളേജിലും പോകുന്നില്ലല്ലോ എന്നായിരുന്നു ആള്‍ക്കാരുടെ ചോദ്യം.

എന്നാല്‍ താന്‍ എങ്ങും പോയിട്ടില്ല, നല്ല സിനിമകള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്ന് ലക്ഷ്മി മേനോന്‍ പറയുന്നു. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന റെക്കയാണ് ലക്ഷ്മിയുടെ പുതിയ ചിത്രം. ഇടവേളയെ കുറിച്ച് നടി പറയുന്നു

കഥാപാത്രങ്ങള്‍ ബോറടിച്ചു തുടങ്ങി

എല്ലാ സിനിമകളിലും എന്റെ കഥാപാത്രങ്ങള്‍ ഒരേ രീതിയിലാണോ എന്ന തോന്നല്‍ വന്നു. തുടക്കത്തില്‍ ആ കഥാപാത്രങ്ങളെല്ലാം എനിക്കിഷ്ടപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ അതൊക്കെ ബോറായി തോന്നുന്നു. കഥാപാത്രങ്ങള്‍ നന്നായില്ലെങ്കില്‍ പിന്നെ എന്തിന് അഭിനയിക്കണം. അതുകൊണ്ട് കുറച്ച് വിശ്രമിക്കാം എന്ന് കരുതി

60 സിനിമകള്‍ വന്നു, എത്ര എടുത്തു

ഇതുവരെ എന്നെ തേടി 60 സിനിമകള്‍ വന്നു. അതില്‍ ഞാന്‍ ചെയ്തത് രത്‌നങ്ങള്‍ പോലുള്ള ചില നല്ല സിനിമകളാണ്. നല്ല സിനിമ ചെയ്യാന്‍ വേണ്ടി എത്ര വേണമെങ്കിലും കാത്തിരിയ്ക്കും.

റെക്ക എന്ന പുതിയ ചിത്രത്തെ കുറിച്ച്

റെക്ക എന്ന ചിത്രത്തില്‍ പൂര്‍ണമായും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിയ്ക്കുന്നത്. വിജയ് സേതുപതിയുടെ ഗംഭീര അഭിനയമാണ്. പടത്തിന് യോജിക്കുന്ന രീതിയിലുള്ള ഗംഭീര ലൊക്കേഷനിലാണ് ചിത്രീകരണം.

അഭിനയം മോശമാണെന്ന വിമര്‍ശനം വരുമ്പോള്‍

എന്റെ സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ ഞാന്‍ കേരളത്തിലായിരിക്കും. മിക്കപ്പോഴും റിലീസിങ് ഡേറ്റ് പോലും ഞാന്‍ മറന്ന് പോകും. വേതാളം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീം വിളിച്ചപ്പോഴാണ് റിലീസ് ഡേറ്റ് ഞാന്‍ ഓര്‍ത്തത്. എന്റെ അഭിനയത്തെ സംബന്ധിച്ച മോശം വിമര്‍ശങ്ങള്‍ വരുമ്പോള്‍, അത് ശരിയാണെങ്കില്‍ ഞാന്‍ സമ്മതിക്കാറുണ്ട്.

കോളേജ് പഠനം നിര്‍ത്തിയതിന് കാരണം

കോളേജില്‍ സ്‌കൂളിനെക്കാള്‍ കര്‍ശനമായ നടപടികളായിരുന്നു. ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റ് വളരെ മോശം. മൂന്ന് മാസം കോളേജില്‍ പോയത് തന്നെ മിച്ചം. അതില്‍ മിക്ക ദിവസവും ക്ലാസില്‍ ഹാജരായില്ല. ഒരുപാട് അസൈന്‍മെന്റുകള്‍ വേറെയും. അതുകൊണ്ട് കോളേജ് പഠനം നിര്‍ത്തി. ഇപ്പോള്‍ കറസ്‌പോണ്ടന്റ് കോഴ്‌സ് പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്- ലക്ഷ്മി മേനോന്‍ പറഞ്ഞു.

English summary
Why did take break from tamil cinema Lakshmi Menon telling

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam