Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
മോഹന്‍ലാലിനെ വിവാഹം കഴിക്കാനാഗ്രഹിച്ച ലക്ഷ്മി ഗോപാല സ്വാമി ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം?
Recommended Video

മുന്‍പൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ലക്ഷ്മി ഗോപാലസ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു, 'എനിക്ക് മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം.. എന്തു ചെയ്യാം അദ്ദേഹം നേരത്തെ വിവാഹം ചെയ്തു പോയില്ലേ' എന്ന്...
വെറും 20 സിനിമ!! അതിനുള്ളില്‍ ദിവ്യ ഉണ്ണി നേടിയ പേരും പ്രശസ്തിയും, പിന്നെ സംഭവിച്ചത് എന്ത്?
അന്നൊക്കെ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ച് തള്ളിയ ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി അക്കാര്യം വെളിപ്പെടുത്തുന്നു. ഇത്രയും കാലം വിവാഹം കഴിക്കാത്തതിന്റെ കാരണം കൃത്യമായി പറയാന്‍ കഴിയില്ല.. പലതുണ്ട് കാരണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ പ്രതികരണം.

എനിക്കറിയില്ല
എന്താണ് ഇത്രയും കാലം വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ എനിക്കറിയില്ല എന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ചിലപ്പോള്‍ ഞാനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല.

ആഗ്രഹങ്ങളാണോ കാരണം
ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. ഞാന്‍ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേള്‍ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാന്‍സും. അതായിരുന്നു ആഗ്രഹം.

വിധി ഇതാണോ
ഇപ്പോള്‍ വേണമെങ്കില്‍ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു.

എന്തോ നേടണം
സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന് അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു.

ഇനി സംഭവിക്കട്ടെ
ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും.

തിരക്കിലായിരുന്നു
ഞാന്‍ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്.

ആരെയും കണ്ടു മുട്ടിയില്ലേ
ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിയ്ക്കും... എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും - ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

മലയാളത്തില്‍ തുടക്കം
ബാംഗ്ലൂര്‍ സ്വദേശിയായ ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരവും നടി നേടിയെടുത്തു.

നല്ല നല്ല വേഷങ്ങള്‍
പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീര്‍ത്തി ചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങളില്‍ അതില്‍ പെടുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരായിരുന്നു ലക്ഷ്മിയുടെ നായകന്മാര്.

അന്യഭാഷയില്‍
ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തത് മലയാളത്തില്‍ തന്നെയാണ്. മൂന്ന് തമിഴ് ചിത്രങ്ങളും മൂന്ന് കന്നട ചിത്രങ്ങളും ചെയ്തിട്ടുണ്ട്. കാരബണ്‍ എന്ന ചിത്രത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമി ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.

പുരസ്കാരങ്ങള്‍
രണ്ട് തവണ (അരയന്നങ്ങലുടെ വീട് -2000, തനിയെ - 2007) കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരവും ഒരു തവണ (2014 വിദായ) കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് ലഭിച്ചു.

നര്‍ത്തകി
ഒരു നടി എന്നതിനപ്പുറം നര്‍ത്തകി ആയി അറിയപ്പെടാാണ് ലക്ഷ്മി ഗോപാലസ്വാമിയ്ക്കിഷ്ടം. നൃത്തത്തെ അത്രയേറെ പ്രണയിക്കുന്ന ലക്ഷ്മിയ്ക്ക് ഡാന്‍സുമായി ബന്ധപ്പെട്ട കഥാപാത്രങ്ങള്‍ വളരെ ഇഷ്ടമാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നടിയുടെ നൃത്ത കലയെ പുറത്തെടുക്കാന്‍ അവസനം നല്കി.
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി