twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'തിരക്കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞവര്‍ക്ക് സിനിമ റിലീസായിട്ട് മറുപടി കൊടുക്കും'

    By Aswini
    |

    ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് വേട്ട. അരുണ്‍ലാല്‍ രാമചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, കാതല്‍ സന്ധ്യ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു

    ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണത്തിനെതിരെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തിരക്കഥാകൃത്ത് പ്രതികരിച്ചു. ആ പറഞ്ഞവര്‍ക്ക് സിനിമ ഇറങ്ങി കഴിഞ്ഞിട്ട് മറുപടി നല്‍കാം എന്നാണ് അരുണ്‍ലാല്‍ രാമചന്ദ്രന്‍ പറയുന്നത്.

    ഒന്നും പറയാനില്ല

    'തിരക്കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞവര്‍ക്ക് സിനിമ റിലീസായിട്ട് മറുപടി കൊടുക്കും'

    തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണത്തോട് ഒന്നും പറയാനില്ല എന്നായിരുന്നു അരുണിന്റെ ആദ്യത്തെ പ്രതികരണം. സിനിമ കണ്ട് നോക്കൂ എന്നേ തനിക്ക് പറയാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

    ചിത്രമിറങ്ങിയിട്ട് മറുപടി

    'തിരക്കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞവര്‍ക്ക് സിനിമ റിലീസായിട്ട് മറുപടി കൊടുക്കും'

    വേട്ട എന്ന വാക്ക്, ലേഡീ കമ്മീഷണര്‍ എന്ന കഥാപാത്രം എല്ലാം ഒരാള്‍ക്കേ എഴുതാനാകൂ എന്ന് വന്നാല്‍ അസിസ്റ്റന്റ് കമ്മീഷണറും തട്ടിക്കൊണ്ടു പോകലുമെല്ലാം ഒരാള്‍ എഴുതിയാല്‍ മറ്റൊരാള്‍ അതിനെ കുറിച്ച് എഴുതരുത് എന്നേ പറയാനാകൂ. അങ്ങനെ വന്നാല്‍ എന്ത് ചെയ്യും. എഴുതുന്നവരെല്ലാം വീട്ടില്‍ പോയി ഇരിക്കണോ. ചിത്രം ഇറങ്ങിക്കഴിഞ്ഞാല്‍ ഇതിനുള്ള മറുപടി ഞങ്ങള്‍ കൊടുക്കും- തിരക്കഥാകൃത്ത് പറഞ്ഞു.

    ഒരുപാട് പേരുടെ അധ്വാനം

    'തിരക്കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞവര്‍ക്ക് സിനിമ റിലീസായിട്ട് മറുപടി കൊടുക്കും'

    വെറുതേ രണ്ട് മണിക്കൂര്‍ കണ്ടു പോകുന്നതല്ല സിനിമ. ഒരു തിരക്കഥാകൃത്ത് എഴുതി തയ്യാറാക്കുന്നതല്ല. അതിന് പിന്നില്‍ ഒരുപാട് ആളുകളുടെ അധ്വാനമുണ്ട്. സംവിധായകന്‍ മുതല്‍ ലൈറ്റ് ബോയി വരെയുള്ളവര്‍ ആ പരിശ്രമത്തിന് പിന്നിലുണ്ട്.

    എന്തുമാത്രം വേദനയാണത്

    'തിരക്കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞവര്‍ക്ക് സിനിമ റിലീസായിട്ട് മറുപടി കൊടുക്കും'

    അത്രത്തോളം കഷ്ടപ്പെട്ട് ഒരു സിനിമ ചെയ്യുന്ന ആളുടെ മുഖത്ത് നോക്കി പറയുകയാണ് 'ഇത് നിങ്ങള്‍ കട്ടതാണെന്ന്'. എന്തുമാത്രം വലിയ വേദനയാണത്. നമ്മുടെ കുഞ്ഞ് നമ്മുടേതല്ല എന്ന് പറയുന്നത് പോലെ.

    എല്ലാത്തിനും മറുപടിയുണ്ട്

    'തിരക്കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞവര്‍ക്ക് സിനിമ റിലീസായിട്ട് മറുപടി കൊടുക്കും'

    എല്ലാത്തിനും മറുപടി പറയാനുണ്ട്. സിനിമ ഇറങ്ങട്ടെ. ഞങ്ങള്‍ പ്രതികരിക്കും. ഇനിയൊരാളും ഇത്തരത്തിലൊരു ആരോപണം ആര്‍ക്കെതിരെയും ഉന്നയിക്കരുത്- അരുണ്‍ലാല്‍ രാമചന്ദ്രന്‍ പറഞ്ഞു.

    വേട്ടയെ കുറിച്ച്

    'തിരക്കഥ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞവര്‍ക്ക് സിനിമ റിലീസായിട്ട് മറുപടി കൊടുക്കും'

    ചിത്രത്തെ കുറിച്ചൊരു നിഗൂഢത മനപൂര്‍വ്വം സൃഷ്ടിച്ചതല്ല. ചിത്രത്തിന്റെ സ്വഭാവത്തില്‍ നിന്ന് കിട്ടയതാണ് വേട്ട എന്ന പേര്. സംവിധായകന്‍ രാജേഷ് പിള്ളയാണ് പേര് നിര്‍ദ്ദേശിച്ചത്. പ്രേക്ഷകരെ കണ്‍ഫ്യൂസ് ചെയ്യിക്കരുത് എന്ന നിര്‍ബന്ധമുണ്ട്. ഒരു കേസ് മൂന്ന് വ്യക്തികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് വേട്ട എന്ന ചിത്രം

    English summary
    Will give reply after the release of Vettah; Script writer react on the copycat allegation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X