»   » അങ്കമാലി ഡയറീസിന് ശേഷം ഞെട്ടിക്കാന്‍ മറ്റൊരു പുതുമുഖ ചിത്രം!!! ത്രില്ലിംഗ് ടീസര്‍ കാണാം...

അങ്കമാലി ഡയറീസിന് ശേഷം ഞെട്ടിക്കാന്‍ മറ്റൊരു പുതുമുഖ ചിത്രം!!! ത്രില്ലിംഗ് ടീസര്‍ കാണാം...

Posted By: Karthi
Subscribe to Filmibeat Malayalam

എപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്നത് സൂപ്പര്‍ താര ചിത്രങ്ങള്‍ മാത്രമല്ല പുതുമുഖ ചിത്രങ്ങളും പ്രേക്ഷകരെ അമ്പരിപ്പിക്കാറുണ്ട്. 86 പുതുമുഖങ്ങളുമായി പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ലിജോ ജോസി പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന് പിന്നാലെ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ മറ്റൊരു പുതുമുഖ ചിത്രം കൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.

Y teaser

ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങള്‍ക്ക ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈ. നാല്പതോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് സ്വഭാവമുള്ള ടീസര്‍ ചിത്രത്തേക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു ഏകദേശ രൂപം നല്‍കുന്നതാണ്. ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി ചോദ്യങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. യുവ താരങ്ങള്‍ക്കൊപ്പം അലന്‍സിയറും ചിത്രത്തിലെത്തുന്നു.

വൈബ് സോണ്‍ മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രമോദ് ഭാസ്‌കറും മേജോ ജോസഫും ചേര്‍ന്നാണ്. ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവത്തിന് അനുയോജ്യമാം വിധം ക്യാമറ കൈകാര്യം ചെയ്യുന്നത് ജയേഷ് മോഹനാണ്. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് സാജനാണ്.

ടീസഡ കാണാം...

English summary
Sunil Ibrahim's third movie Y with 40 new faces. The movie is based on some incidents which happens at one night.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam