»   » എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവന്‍ ഇപ്പോള്‍ വളരെ സെലക്ടീവാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ എന്ന കണക്കെയാണ് സിനിമകള്‍ ചെയ്യുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഷി ടാക്‌സി ചെയ്തു. അതിന് ശേഷം ചെയ്ത ആകാശവാണി എന്ന ചിത്രം ഇന്ന് (ഫെബ്രുവരി 19) റിലീസാകുകയാണ്.

ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ദാമ്പത്യ ബന്ധങ്ങള്‍ തകര്‍ക്കുന്നത്; കാവ്യ പറയുന്നു

ലക്ഷ്യ തുടങ്ങിയതുകൊണ്ടാണോ കാവ്യ സിനിമകളുടെ എണ്ണം കുറയ്ക്കുന്നത് എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ യഥാര്‍ത്ഥ കാരണം പുതിയ ആശയങ്ങളുമായി ഒരു തിരക്കഥ തന്നെ തേടി വരുന്നില്ല എന്നതാണെന്ന് കാവ്യ മാധവന്‍ പറയുന്നു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പുതിയ ചിത്രത്തെ കുറിച്ചും കാല്‍ നൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു

എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനെ വേണം എന്ന പത്രപരസ്യവുമായി അച്ഛനാണ് എന്റെ അരികില്‍ വന്നത്. അന്നെനിക്ക് അഞ്ച് വയസ്സാണ് പ്രായം. പിന്നീട് സഹസംവിധായകനായിരുന്നു ലാലു അങ്കിള്‍ (ലാല്‍ ജോസ്) ആദ്യമായി സംവിധാനം ചെയ്ത ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി. അന്നെനിക്ക് വയസ്സ് 14. അമ്മയ്ക്ക് ഞാന്‍ പഠനമൊക്കെ പൂര്‍ത്തിയാക്കി വിവാഹമൊക്കെ കഴിച്ച് ജീവിക്കാനായിരുന്നു ആഗ്രഹം

എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

ആകാശ് വാണി എന്നീ ദമ്പതികളുടെ കഥയാണ് ചിത്രം. സമൂഹത്തില്‍ അറിയപ്പെടുന്ന രണ്ട് വ്യക്തികള്‍. വാണി ഒരു ടെലിവിഷന്‍ ചാനലിന്റെ ഹെഡാണ്. ഇവര്‍ക്കൊരു മകനുമുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ ഈഗോ കൊണ്ട് വരുന്ന ചില പ്രശ്‌നങ്ങളൊക്കെയാണ് സിനിമ. ഒരു നടി എന്ന നിലയില്‍ എനിക്ക് ഈ കഥാപാത്രം പുതിയ അനുഭവമാണ്.

എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

വിജയ് ചേട്ടനും ഞാനും വളരെ നാളായി നല്ല സുഹൃത്തുക്കളാണ്. ഈ കഥയുമായി എന്നെ സമീപിയ്ക്കുമ്പോള്‍ ചിത്രത്തിലെ നായകനെ തീരുമാനിച്ചിരുന്നില്ല. വിജയ് ചേട്ടന് ആകാശ് എന്ന കഥാപാത്രത്തെ കുറിച്ച് വ്യക്തമായ ഒരു ചിത്രമുണ്ടായിരുന്നു. 'എന്തുകൊണ്ട് ഈ കഥാപാത്രത്തെ ചേട്ടന് ചെയ്തു കൂട?' എന്ന് ഞാനാണ് അദ്ദേഹത്തോട് ചോദിച്ചത്

എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

ലിപ്സ്റ്റിക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഖായിസ് മിലനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനോദ് വിജയകുമാറും വിനോദ് ജയകുമാറും ചേര്‍ന്ന് തിരക്കഥയെഴുതിയിരിക്കുന്നു. ചിത്രത്തില്‍ ഒത്തിരി പുതിയ ആള്‍ക്കാരുമുണ്ട്. എന്തുകൊണ്ട് പുതിയ ആള്‍ക്കാര്‍ക്കൊപ്പം കൈ കോര്‍ത്തു എന്ന് ചോദിച്ചപ്പോള്‍ കാവ്യ പറഞ്ഞു ' കഥകേട്ട് കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ സംശയങ്ങള്‍ക്കൊക്കെ ഖായിസിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു'

എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

ഒരുപാട് കഥകളുമായി പലരും തന്നെ കാണാന്‍ വരാറണ്ട്. മിക്കതും നായികാ കേന്ദ്രീകൃതമായ സിനിമകളാണ്. ഞാന്‍ മുമ്പ് ചെയ്ത കഥാപാത്രങ്ങളുമായി സാമ്യമുള്ള കഥകളാണ് ലഭിയ്ക്കുന്നത്. പീഡനം, ഗാര്‍ഹിക പീഡനം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍... അങ്ങനെ കഷ്ടതകളും വേദനകളും അനുഭവിയ്ക്കുന്ന സ്ത്രീ കഥാപാത്രങ്ങള്‍. ഞാന്‍ ചിന്തിക്കാറുണ്ട് ഇവര്‍ എന്തിനാണ് പഴയ ആശങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത് എന്ന് - കാവ്യ പറയുന്നു

എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

ഇതൊക്കെ ചുറ്റും നടക്കുന്ന സംഭവങ്ങളാണ്. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് സിനിമ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കാനുള്ളതാണെന്നാണ്. സിനിമകള്‍ യാഥാര്‍ത്ഥ്യമുള്ളതാവാം. പക്ഷെ തിയേറ്ററില്‍ വന്ന് കുറച്ച് സമയം റിലാക്‌സ് ചെയ്യാനല്ലേ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് - കാവ്യ പറയുന്നു

എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

ജീത്തു ജോസഫിന്റെ സ്ത്രീ പക്ഷ ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഇതൊരു നായികാ കേന്ദ്രീകൃത ത്രില്ലര്‍ ചിത്രമാണ്. ജീത്തു ജോസഫിനൊപ്പം വര്‍ക്ക് ചെയ്യുന്നതിന്റെ ത്രില്ലിലാണ് താനെന്ന് നടി പറഞ്ഞു.

എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

അന്യഭാഷകളില്‍ കുറച്ച് നല്ല സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹമുണ്ട്. അത് നടക്കുമെന്ന് തോന്നിന്നില്ല. പിന്നെ ഒരു മുഴുനീള കോമഡി ചിത്രം ചെയ്യണം. പക്ഷെ ഞാന്‍ എങ്ങനെയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് അത്തരം ഒരു കഥാപാത്രം എന്നെ തേടി വരുമോ എന്നറിയില്ല.

എന്തിനാണിവര്‍ പഴയ ആശയങ്ങള്‍ പറഞ്ഞ് എന്നെയും പ്രേക്ഷകരെയും വിഷമിപ്പിക്കുന്നത്; കാവ്യ ചോദിക്കുന്നു

സിനിമയല്ലാതെ മറ്റെന്തെങ്കിലും എനിക്ക് ചെയ്യണം എന്നാഗ്രഹമുണ്ടായിരുന്നു. ഡാന്‍സ് സ്‌കൂള്‍, റസ്‌റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍ അങ്ങനെ പല ആശയങ്ങളും വന്നു. ഒടുവിലാണ് ഓണ്‍ലൈന്‍ വസ്ത്രവ്യാപരാത്തിലെത്തിയത്. അച്ഛന്‍ കുറേ കാലം ടെക്സ്റ്റല്‍സ് ബിസ്‌നസ് ആയിരുന്നു. ചേട്ടന്‍ ഫാഷന്‍ ടെക്‌നോളജി കഴിഞ്ഞതാണ്. ചേട്ടന്റെ ഭാര്യയ്ക്കും ഇതിനോട് താത്പര്യമുണ്ട്. അമ്മയ്ക്ക് ഡിസൈനിങൊക്കെ വളരെ ഇഷ്ടമാണ്. അങ്ങനെ ഇത് തന്നെ ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാം നല്ല രീതിയില്‍ പോകുന്നു- കാവ്യ പറഞ്ഞു

English summary
Yes, I have become selective says Kavya Madhavan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam