കാര്യസ്ഥനൊപ്പം 100 സീരിയല്‍ താരങ്ങള്‍

ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ മാത്രമായി നൂറിലേറെ മിനി സ്‌ക്രീന്‍ താരങ്ങളാണ് അണിനിരക്കുന്നത്. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയില്‍ നാല് ലക്ഷം രൂപ അടച്ചിട്ടാണ് കാര്യസ്ഥന്റെ നിര്‍മാതാക്കള്‍ ഇതിന് അനുവാദം വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഉദയ്-സിബി ടീം രചന നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ മുതിര്‍ന്ന നടന്‍ ജികെ പിള്ള, ബിജു മേനോന്‍, ഗണേഷ്, സുരേഷ് കൃഷ്ണ, വന്ദന, അഖില തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബേണി ഇഗ്നേഷ്യസാണ് സംഗീതം.


Click it and Unblock the Notifications











