»   » തമിഴ് നടന്‍ ഭാഗ്യരാജ് മലയാളത്തില്‍

തമിഴ് നടന്‍ ഭാഗ്യരാജ് മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തെ മുതിര്‍ന്ന താരവും ഡയറക്ടറും സ്‌ക്രിപ്റ്റ് റൈറ്ററും നിര്‍മ്മാതാവുമൊക്കെയായ ഭാഗ്യരാജ് മലയാളത്തിലെത്തുന്നു.

മുപ്പതുവര്‍ഷംനീണ്ട സിനിമാജീവിതത്തിനിടയില്‍ ഇതുവരെയും മലയാളത്തില്‍ അഭിനയിക്കാത്ത ഭാഗ്യരാജ് ദിലീപ് ചിത്രത്തിലൂടെയാണ് മലയാളത്തില്‍ സാന്നിധ്യമറിയിക്കുന്നത്.

Bhagyaraj
ദീലീപിനെ നായകനാക്കി സന്ധ്യാമോഹന്‍ ഒരുക്കുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന ചത്രത്തില്‍ ദിലീപിന്റെ ഭാര്യാപിതാവിന്റെ വേഷമാണ് ഭാഗ്യരാജ് ചെയ്യുന്നത്.

ഭാഗ്യരാജിന്റെ ഭാര്യയുടെ വേഷത്തില്‍ തമിഴ്താരം റോജയും എത്തുന്നുണ്ട്. സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഒരുക്കുന്നത്.

ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിംഗ് വര്‍ക്കുകള്‍ ആരംഭിക്കുമെന്നറിയുന്നു. ഭാഗ്യരാജ് വളരെ വൈകിയാണ് മലയാളത്തിലെത്തുന്നതെങ്കിലും പുത്രന്‍ ശന്തുനു മോഹന്‍ലാല്‍ ചിത്രമായ ഏയ്ഞ്ചല്‍ ജോണി ലൂടെ നേരത്തെതന്നെ മലയാളത്തിലെത്തിയിരിക്കുന്നു.

തമിഴില്‍ കാലങ്ങളായി വളരെയേറെ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഭാഗ്യരാജ് ഹിന്ദിയിലും ചിത്രങ്ങളൊരുക്കിയിരിക്കുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും മലയാളചലച്ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പൂര്‍ണമയാണ് ഭാഗ്യരാജിന്റെ ഭാര്യ. ഇവരുടെ മകള്‍ ശരണ്യ ഭാഗ്യരാജും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam