»   » മലയാള സിനിമയുടെ ബാക്കിപത്രം

മലയാള സിനിമയുടെ ബാക്കിപത്രം

By Ravi Nath
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Salt And Pepper
  മലയാളസിനിമയ്ക്ക് പിന്നിട്ട വര്‍ഷം നീക്കിവെക്കാന്‍ എന്തുണ്ട് എന്ന് വിലയിരുത്തുന്നത് നന്നാവുമെന്നു തോന്നുന്നു. നാനൂറ്റി അമ്പത് കോടിയോളം മുടക്കിയ ഇന്‍ഡസ്ട്രിക്ക് അതിന്റെ മുന്നിലൊന്നേ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞുള്ളു എന്ന അറിവ് ഇനിയും കണ്ണുതുറക്കാത്ത സിനിമക്കാര്‍ക്ക് വീണ്ടും വീണ്ടും ഓര്‍ക്കാനുള്ളതാണ്.

  എണ്ണത്തിനനുസരിച്ച് ഗുണമില്ലാതെ പോയ വര്‍ഷത്തിലെ സിനിമകളില്‍ മികച്ചത് തെരെഞ്ഞടുത്താല്‍ ആദാമിന്റെമകന്‍ അബു, ഇന്ത്യന്‍ റുപ്പി, മേല്‍വിലാസം, സാള്‍ട്ട് ആന്റ് പെപ്പര്‍, പ്രണയം, വീട്ടിലേക്കുള്ളവഴി, ഗദ്ദാമ, ട്രാഫിക്, ബ്യൂട്ടിഫുള്‍ , ചാപ്പാകുരിശ്, ഉറുമി ഈ ലിസ്‌റ് പൂര്‍ണ്ണമാവുമ്പോള്‍ ആകെ ഒരു സൂപ്പര്‍ താരചിത്രമാണ് ഉള്‍പ്പെട്ടതെന്നുകൂടി ഓര്‍ക്കുന്നത് നന്ന്.

  നല്ല സിനിമകളുടെ ഗണത്തിപ്പെടുത്താന്‍ കൊള്ളില്ലെങ്കിലും സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളില്‍പ്പെടുന്നവയാണ് സീനിയേഴ്‌സ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മേക്കപ്പ്മാന്‍, ജനപ്രിയന്‍ , ചൈനാ ടൗണ്‍, സ്‌നേഹവീട് , രതിനിര്‍വ്വേദം, വെനീസിലെ വ്യാപാരി, അറബിയും ഒട്ടകവും, വെള്ളരിപ്രാവിന്റെ ചങ്ങാതി ഒടുവില്‍ പറഞ്ഞവയുടെ യഥാര്‍ത്ഥചിത്രം വ്യക്തമല്ല.

  ഈ ലിസ്റ്റിലും സൂപ്പറുകളുടെ കാര്യം സംശയത്തിലാണ്. മള്‍ട്ടിസ്റ്റാര്‍ ഗെറ്റപ്പിലാണ് പലതും കഷ്ടിച്ച് രക്ഷപ്പെട്ടത്. ഏഴ് കോടിയും അതിനു മീതേയും നിര്‍മ്മാണ ചെലവുവരുന്ന മള്‍ട്ടിസ്‌റാര്‍ ചിത്രങ്ങള്‍ക്കു പോലും മിനിമം ഗാരന്റിയില്ല എന്നുകൂടി അടയാളപ്പെടുത്തുകയാണ് പുതിയ കാഴ്ചപരിസരം.

  സൂപ്പര്‍സ്‌റാര്‍ ചിത്രങ്ങളിലും മള്‍ട്ടിസ്‌റാര്‍ചിത്രങ്ങളിലും സ്‌റാര്‍ഡം വെച്ചുള്ള പ്രമേയ പരിഗണനയല്ലാതെ മറ്റൊന്നും മുന്നോട്ട് വെക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനൊരപവാദം ബ്‌ളസിയുടെ പ്രണയം മാത്രമാണ്.സത്യന്‍ അന്തിക്കാടിന്റെ സ്‌നേഹവീട് ആവര്‍ത്തനവിരസതയുടെ ചെടിപ്പ് പ്രേക്ഷകനെ വിഴുങ്ങുന്ന അവസ്ഥയിലെത്തിക്കുകയാണ് ഇനിയും ഇത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് അത്ഭുതം

  English summary
  An year that started off with 'Karayilekku Oru Kadal Dooram', and that finally draws to a close with 'Vellaripravinte Changathy' - that is Malayalam Cinema in 2011 for you. Around seventy five films made it to the screens this year, of which merely a few left an impact. This was yet another uneventful year for Malayalam cinema, and here are ten films (in no particular order) that stood out from the rest

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more